Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspections Will Continue

ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യാ​​​നും പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലെ കൃ​​​ത്രി​​​മ​​​ത്വം ക​​​ണ്ടെ​​​ത്താ​​​നു​​​മു​​​ള്ള ഓ​​​പ്പ​​​ണ്‍ മാ​​​ർ​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്ന് മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്.


ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്താ​​​കെ ആ​​​രം​​​ഭി​​​ച്ച പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ടു​​​ചെ​​​യ്യ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ഓ​​​ണ​​​ക്കാ​​​ല​​​ത്ത് 13 അ​​​രി മി​​​ല്ലു​​​ക​​​ളും 873 മൊ​​​ത്ത​​​വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും 8041 ചി​​​ല്ല​​​റ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു. മൊ​​​ത്ത​​​വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 97 ഉം ​​​ചി​​​ല്ല​​​റ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ൽ 771 ഉം ​​​ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി. ചെ​​​റി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്ക് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഖേ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.


കൊ​​​ല്ലം ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി താ​​​ലൂ​​​ക്കി​​​ൽ പന്മന​​​യി​​​ൽ നി​​​ന്നും 523 ചാ​​​ക്ക് അ​​​രി​​​യും 90 ചാ​​​ക്ക് ഗോ​​​ത​​​ന്പും 285 പാ​​​യ്ക്ക​​​റ്റ് ആ​​​ട്ട​​​യും 104 ചാ​​​ക്ക് കേ​​​ടാ​​​യ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​റ​​​ശാ​​​ല​​​യി​​​ൽ അ​​​ഞ്ചി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 491 ചാ​​​ക്ക് അ​​​രി​​​യും 4 ചാ​​​ക്ക് ഗോ​​​ത​​​ന്പും പി​​​ടി​​​കൂ​​​ടി. ബാ​​​ല​​​രാ​​​മ​​​പു​​​ര​​​ത്ത് നി​​​ന്നും ആ​​​റ് ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഓ​​​ണ​​​ക്കാ​​​ലം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ത്സ​​​വ സീ​​​സ​​​ണു​​​ക​​​ളി​​​ൽ വി​​​പ​​​ണി​​​യി​​​ൽ പൂ​​​ഴ്ത്തി​​​വ​​​യ്പ്, ക​​​രി​​​ഞ്ച​​​ന്ത, കൃ​​​ത്രി​​​മ വി​​​ല​​​ക്ക​​​യ​​​റ്റം എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണു ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ കീ​​​ഴി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സ്ക്വാ​​​ഡു​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​ത്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത അ​​​ന​​​ധി​​​കൃ​​​ത ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള തു​​​ട​​​ർ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up