മംഗലംഡാം: ഉത്തരാഖണ്ടിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ശുദ്ധീകലശം നടത്തി അപമാനിച്ച സംഘപരിവാർ നടപടിക്കെതിരേ മംഗലംഡാമിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വാർഡ് പ്രസിഡന്റ് കെ.വി. വിജീഷ് അധ്യക്ഷത വഹിച്ചു. എ. മൂസക്കുട്ടി, എൻ. അശോകൻ മാസ്റ്റർ, ഷീലമേരി, സുലൈമാൻ പൂണി, പി.ജെ. മോളി, ബെന്നി മറ്റപ്പള്ളിൽ പ്രസംഗിച്ചു.