Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Into Disarray.

Pathanamthitta

പ​ച്ച​ക്ക​റി വി​പ​ണി പൊ​ള്ളു​ന്നു, കു​ടും​ബ ബ​ജ​റ്റു​ക​ൾ താ​ളം തെ​റ്റി

കോ​ഴ​ഞ്ചേ​രി: വെ​ളു​ത്തു​ള്ളി കി​ലോ​ഗ്രാ​മി​ന് 80 രൂ​പ​യും മു​രി​ങ്ങ​യ്ക്കാ കി​ലോ​യ്ക്ക് 120 രൂ​പ​യും. മു​ട്ട​യു​ടെ​യും മ​റ്റു പ​ച്ച​ക്ക​റിക​ളു​ടെ​യും വി​ല കു​തി​ക്കു​ന്നു. അ​ടു​ക്ക​ള ബ​ജ​റ്റ് താ​ളം തെ​റ്റു​ന്ന​തി​ന്‍റെ വേ​വ​ലാ​തി​യി​ൽ വീ​ട്ട​മ്മ​മാ​ർ.
ക​ർ​ണാ​ക​ട​യി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന ചെ​റി​യ ഉ​ള്ളി​ക്ക് 220 രൂ​പ​യാ​ണ് വി​ല. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും വ​രു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഉ​ള്ളി​ക്ക് 180 രൂ​പ​യും ന​ൽ​ക​ണം. കോ​യ​മ്പ​ത്തൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഒ​രു കി​ലോ സ​വാ​ള​യു​ടെ വി​ല 65 രൂ​പ ക​ട​ന്നു. സ്വാ​ഭാ​വി​ക​മാ​യി​വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സാ​വാ​ള​യു​ടെ വി​ല​യി​ല്‍ വ​ന്‍ കു​തി​ച്ചു ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ. പാ​ല​ക്കാ​ട്- നെ​ന്മാ​റ​യി​ല്‍ നി​ന്നും വ​രു​ന്ന പാ​വ​യ്ക്കാ​യ്ക്ക് 80 രൂ​പ​യാ​ണ് വി​ല. ഉ​രു​ള​കി​ഴ​ങ്ങി​ന്റെ വി​ല 120 ക​വി​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ലെ പു​ളി​യം​കു​ഴി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന നീ​രു​ള്ള നാ​ര​ങ്ങാ​യു​ടെ വി​ല 160 ക​വി​ഞ്ഞു.

പ​ച്ച​ക്ക​റി​യു​ടെ വി​ല​യി​ലു​ണ്ടാ​യ വ‌​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​രെ​യാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. പാ​ച​ക വാ​ത​ക​ത്തി​നും പ​ച്ച​ക്ക​റി​ക​ള്‍​ക്കും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വി​ല​ക്ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ‌ബ​ജ​റ്റ് ത​ക​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യും കൃ​ഷി​നാ​ശ​വു​മാ​ണ് പ​ച്ച​ക്ക​റി വി​ല വ​ർ​ധി​ക്കാ​ൻ
കാ​ര​ണ​മാ​യ​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം എ​ത്തി​യ​തോ​ടെ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ച്ച​ക്ക​റി വി​ല കൂ​ടി. മു​ട്ട​യു​ടെ വി​ല​യും എ​ട്ട് രൂ​പ​യി​ലെ​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ മു​ട്ട വി​ല വ​ർ​ധി​ക്കും. നാ​ട​ൻ കോ​ഴി മു​ട്ട​യ്ക്ക് പ​ത്തു രൂ​പ​യാ​യി.

പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റം സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളെ മാ​ത്ര​മ​ല്ല ഹോ​ട്ട​ല്‍ മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് കു​ത്ത​നെ ഉ​യ​ര്‍​ന്ന​തോ​ടെ ഹോ​ട്ട​ല്‍ ന​ട​ത്തി​പ്പും കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. മു​ട്ട വി​ല​യ്ക്കൊ​പ്പം കോ​ഴി, പോ​ത്ത് ഇ​റ​ച്ചി വി​ല​യും ഉ​യ​രു​ക​യാ​ണ്. ക്രി​സ്മ​സ് സീ​സ​ണ്‍ വ​രു​ന്ന​തോ​ടെ മാം​സ വി​ല വീ​ണ്ടും ഉ​യ​രും.
ഒ​രു കി​ലോ നാ​ളി​കേ​ര​ത്തി​ന് 70 രൂ​പ​യാ​ണ് വി​ല. ഇ​ത് ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ ഒ​രു ന​ട​പ​ടി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കുന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. ഈ ​രീ​തി​യി​ല്‍ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ പ​ച്ച​ക്ക​റി വി​ല ഇ​നി​യും കൂ​ടാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല​യി​ലെ പ്ര​മു​ഖ മൊ​ത്ത വ്യാ​പാ​രി​യാ​യി ജി. ​അ​ജീ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

വി​പ​ണി വി​ല നി​യ​ന്ത്രി​ക്ക​ണം
പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റം ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം​കൈ​യി​ലെ പ​ണ​മെ​ടു​ത്താ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​ന്പ​ളം ന​ല്‍​കു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ല്‍ വ​ന്‍ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ടൊ​പ്പം മു​ട്ട ഇ​റ​ച്ചി എ​ന്നി​വ​യു​ടെ വി​ല​യും വ​ര്‍​ധി​ച്ചു. ക്രി​സ്മ​സ് അ​ടു​ക്കു​ന്ന​തോ​ടെ വി​ല വീ​ണ്ടും കൂ​ടും. വാ​ണി​ജ്യ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല​യും ഓ​രോ ദി​വ​സ​വും കൂ​ടു​ക​യാ​ണ്. വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​പ​ണി​യി​ല്‍ നേ​രി​ട്ട് ഇ​ട​പെ​ട​ണം.
ശ്രീ​ജി​ത്ത് മോ​ഹ​ന്‍,
മ​ണി​ക​ണ്ഠ ഹോ​ട്ട​ല്‍ ഗ്രൂ​പ്പ്, പു​ല്ലാ​ട്.

Latest News

Corehub Up