Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Irumudi

‘ഇ​രു​മു​ടി’​പ്ര​ഭ​യി​ൽ ന​ക്ഷ​ത്ര.!

റീ​ല്‍​സി​ല്‍ നി​ന്നു സി​നി​മ​യി​ലെ​ത്തി പാ​ന്‍ ഇ​ന്ത്യ​ന്‍ താ​ര​മാ​യ ക​ഥ​യാ​ണ് ക​ണ്ണൂ​രി​ലെ കു​ഞ്ഞു​മി​ടു​ക്കി ന​ക്ഷ​ത്ര​യു​ടേ​ത്. തെ​ലു​ങ്ക് സൂ​പ്പ​ര്‍​താ​രം മാ​സ് മ​ഹാ​രാ​ജ ര​വി​തേ​ജ നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യ സൂ​പ്പ​ര്‍​ഹി​റ്റ് ‘ഇ​രു​മു​ടി’​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളാ​യ മ​ണി​ക​ണ്ഠ​യെ അ​വ​ത​രി​പ്പി​ച്ച​തു ന​ക്ഷ​ത്ര​യാ​ണ്.

റി​ലീ​സാ​യി ര​ണ്ടാ​ഴ്ച​യ്ക്ക​കം ഇ​രു​നൂ​റു കോ​ടി ക്ല​ബി ൽ ​എ​ത്തി​യ ‘ഇ​രു​മു​ടി’​യും അ​തി​ലെ മ​ല​യാ​ളി ബാ​ല​താ​ര​വു​മാ​ണ് ഇ​പ്പോ​ള്‍ തെ​ലു​ങ്ക് ഇ​ന്‍​ഡ​സ്ട്രി​യി​ലെ പ്ര​ധാ​ന സം​സാ​ര​വി​ഷ​യം.

നി​സാം ബ​ഷീ​ര്‍ സം​വി​ധാ​നം ചെ​യ്ത ‘ഐ ​നോ​ബ​ഡി’​യി​ല്‍ പൃ​ഥ്വി​രാ​ജി​ന്‍റെ​യും പാ​ര്‍​വ​തി തി​രു​വോ​ത്തി ന്‍റെ​യും മ​ക​ളാ​യി, ജി​യ എ​ന്ന നി​ര്‍​ണാ​യ​ക വേ​ഷ​ത്തി​ൽ ന​ക്ഷ​ത്ര അ​ഭി​ന​യി​ച്ചി​രു​ന്നു. ചി​ത്രം ഇ​പ്പോ​ള്‍ ഹോ​ട്ട് സ്റ്റാ​റി​ലും പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്നു. ക​ന്ന​ട സൂ​പ്പ​ര്‍​താ​രം ശി​വ.

രാ​ജ് കു​മാ​റി​ന്‍റെ മ​ക​ളാ​യി ന​ക്ഷ​ത്ര വേ​ഷ​മി​ട്ട ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ ‘ഡാ​ഡ്’ റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

തു​ട​ക്കം പേ​ട്ട​റാ​പ്പി​ല്‍

ക​ണ്ണൂ​ര്‍ അ​ത്താ​ഴ​ക്കു​ന്നി​ലെ സ​ബി​ന്‍ -റി​ജി​ന ദ​മ്പ​തി​മാ​രു​ടെ ഏ​ക മ​ക​ളാ​ണു ന​ക്ഷ​ത്ര. അ​മ്മ​യാ​ണു നാ​ലു വ​യ​സു​കാ​രി ന​ക്ഷ​ത്ര​യു​ടെ വീ​ഡി​യോ റീ​ലു​ക​ള്‍ ചി​ത്രീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്. അ​മ്മ നി​ര്‍​ബ​ന്ധി​ക്കു​മ്പോ​ള്‍ മാ​ത്രം ഫോ​ണ്‍ കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി, പ​റ​ഞ്ഞു​കൊ​ടു​ക്കും​പോ​ലെ പെ​ർ​ഫോം ചെ​യ്തി​രു​ന്ന കൊ​ച്ചു പെ​ൺ​കു​ട്ടി. ക്ര​മേ​ണ ഇ​ന്‍​സ്റ്റ​യി​ല്‍ ഹി​റ്റ​ടി​ച്ച റീ​ലു​ക​ള്‍ ന​ക്ഷ​ത്ര​യ്ക്കു സി​നി​മ​യു​ടെ വാ​തി​ല്‍​തു​റ​ന്നു.

2024ല്‍ ​എ​സ്. ജെ. ​സി​നു സം​വി​ധാ​നം ചെ​യ്ത പ്ര​ഭു​ദേ​വ ചി​ത്രം ‘പേ​ട്ട​റാ​പ്പി​ല്‍’ നാ​യി​ക വേ​ദി​ക​യു​ടെ കു​ട്ടി​ക്കാ​ലം അ​വ​ത​രി​പ്പി​ച്ച് ത​മി​ഴി​ലൂ​ടെ ന​ക്ഷ​ത്ര​യെ​ന്ന നാ​ലാം ക്ലാ​സു​കാ​രി​യു​ടെ അ​ര​ങ്ങേ​റ്റം. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം മ​ല​യാ​ള​ത്തു​ട​ക്കം; മ​ഹേ​ഷ് മ​ധു സം​വി​ധാ​നം ചെ​യ്ത ഫാ​ന്‍റ​സി കോ​മ​ഡി ത്രി​ല്ല​ര്‍ ‘എ​ന്നു സ്വ​ന്തം പു​ണ്യാ​ള​നി’​ല്‍.

അ​തി​ല്‍ ഒ​രു സ്‌​കൂ​ള്‍ കു​ട്ടി​യു​ടെ ക​ഥാ​പാ​ത്രം. തു​ട​ര്‍​ന്നു പ്ര​ണീ​ഷ് വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ‘പെ​റ്റ് ഡി​റ്റ​ക്ടീ​വി’​ല്‍ നാ​യി​ക അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ കു​ട്ടി​ക്കാ​ലം അ​വ​ത​രി​പ്പി​ച്ചു. ഈ ​സി​നി​മ​ക​ളി​ലെ ല്ലാം ​ഓ​ഡി​ഷ​ൻ ന​ട​ത്താ​തെ നേ​രി​ട്ടു​വി​ളി​ച്ച് ഷൂ‌​ട്ടിം​ഗ് ഡേ​റ്റ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഐ ​നോ​ബ​ഡി ജി​യ

ആ​ദ്യ ഓ​ഡി​ഷ​ന്‍ പൃ​ഥ്വി​രാ​ജ് ചി​ത്രം ‘ഐ ​നോ​ബ​ഡി’​യി​ല്‍. രാ​ജീ​വ​ന്‍റെ​യും മീ​ര​യു​ടെ​യും മൂ​ത്ത മ​ക​ള്‍ ജി​യ​യാ​യി ന​ക്ഷ​ത്ര​യു​ടെ ശാ​ന്ത​ഗം​ഭീ​ര പ്ര​ക​ട​നം ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ പൃ​ഥ്വി​യു​ടെ​യും പാ​ര്‍​വ​തി​യു​ടെ​യും പ്ര​ശം​സ​യ്ക്കും ഇ​ട​ന​ല്കി.

ക​ഥാ​പ​ര​മാ​യി എ​റെ പ്ര​ധാ​ന്യ​മു​ള്ള ക്ലൈ​മാ​ക്സ് സീ​നു​ക​ളി​ലെ ന​ക്ഷ​ത്ര​യു​ടെ സാ​ന്നി​ധ്യം ഇ​പ്പോ​ള്‍ ഓ​ടി​ടി പ്രേ​ക്ഷ​ക​രു​ടെ​യും ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ചു​രു​ണ്ട മു​ടി​യും പാ​ര്‍​വ​തി​യു​മാ​യു​ള്ള മു​ഖ​സാ​ദൃ​ശ്യ​വും ആ ​വേ​ഷം ഹൃ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ സ​ഹാ​യ​ക​മാ​യി.

‘ഇ​രു​മു​ടി’​ത്തി​ള​ക്കം

റീ​ല്‍​സി​ലെ ആ​ക​ർ​ഷ​ക​ത്വ​വും നൃ​ത്ത​ച്ചു​വ​ടു​ക​ളി​ലെ പ്ര​സ​രി​പ്പു​മാ​ണ് ന​ക്ഷ​ത്ര​യെ ശി​വ നി​ര്‍​വാ​ണ സം​വി​ധാ​നം ചെ​യ്ത, മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ ‘ഇ​രു​മു​ടി’​യി​ലെ​ത്തി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഓ​ഡി​ഷ​ൻ വി​ജ​യി​ച്ചാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി സെ​ല​ക്ഷ​ന്‍ നേ​ടി​യ​ത്. മ​ദ്യ​പാ​ന​ത്തി​ന​ടി​മ​യാ​യ അ​ച്ഛ​നെ അ​തി​ല്‍ നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി 41 ദി​വ​സ​ത്തെ അ​യ്യ​പ്പ​വ്ര​തം അ​നു​ഷ്ഠി​ച്ച് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു പ്രേ​രി​പ്പി​ക്കു​ന്ന മ​ണി​ക​ണ്ഠ എ​ന്ന മ​ക​ൾ.

അ​ച്ഛ​ന്‍ ത്രി​നാ​ഥാ​യി ര​വി തേ​ജ​യും അ​മ്മ കാ​വേ​രി​യാ​യി പ്രി​യ ഭ​വാ​നി ശ​ങ്ക​റും. മ​ല​യാ​ളി അ​ഭി​നേ​ത്രി സ്വാ​സി​ക​യും ചി​ത്ര​ത്തി​ലു​ണ്ട്. സി​നി​മ​യു​ടെ അ​വ​സാ​ന 20 മി​നി​റ്റു​ക​ളി​ലെ ന​ക്ഷ​ത്ര​യു​ടെ വൈ​കാ​രി​ക പ്ര​ക​ട​നം ഇ​തി​നോ​ട​കം നി​രൂ​പ​ക​പ്ര​ശം​സ​യും നേ​ടി​ക്ക​ഴി​ഞ്ഞു.

"ഏ​റെ ഫ്ര​ണ്ട്‌​ലി​യാ​ണു ര​വി തേ​ജ സാ​ര്‍. ഡ​യ​ലോ​ഗ് പ​രി​ഭാ​ഷ ചെ​യ്തു പ​റ​ഞ്ഞു​ത​രാ​ന്‍ സെ​റ്റി​ല്‍ ഒ​രു ചേ​ട്ട നു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും സ്വ​ന്ത​മാ​യി ഡ​യ​ലോ​ഗ് പ​റ​ഞ്ഞു. മ​ന​മ്മ​യെ​ന്നാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ സി​നി​മ​യി​ല്‍ സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന​ത്.' ഇ​രു​മു​ടി​യി​ലെ പ​ല സീ​നു​ക​ളും ക​ണ്ട് ചി​ല​ര്‍ ക​ര​യാ​റു​ണ്ടെ​ങ്കി​ലും അ​തു ഷൂ​ട്ട് ചെ​യ്ത​പ്പോ​ള്‍ ത​നി​ക്ക് അ​ത്ത​രം വൈ​കാ​രി​ക പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നു ന​ക്ഷ​ത്ര പ​റ​യു​ന്നു.

ഡാ​ന്‍​സും സൂ​പ്പ​റാ!

ഇ​രു​മു​ടി​യി​ല്‍ ജി.​വി. പ്ര​കാ​ശ്കു​മാ​ര്‍ ഒ​രു​ക്കി​യ പാ​ട്ടു​ക​ള്‍​ക്കൊ​പ്പം​ത​ന്നെ ഹി​റ്റാ​ണ് ര​വി​തേ​ജ​യ്‌​ക്കൊ​പ്പ​മു​ള്ള ന​ക്ഷ​ത്ര​യു​ടെ ചു​വ​ടു​ക​ളും. ഡാ​ന്‍​സ് ശാ​സ്ത്രീ​യ​മാ​യി പ​രി​ശീ​ലി​ച്ചു ക​ളി​ക്കു​ക​യ​ല്ല ന​ക്ഷ​ത്ര. ഒ​ക്കെ​യും സ്വ​ത​സി​ദ്ധം. അ​ച്ഛ​ന്‍-​മ​ക​ള്‍ ആ​ത്മ​ബ​ന്ധ​വും സ്‌​നേ​ഹ​വു​മൊ​ക്കെ പ്ര​മേ​യ​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ക്ഷ​ത്ര​യെ തേ​ടി​യെ ത്തു​ന്ന​ത്.

ഐ ​നോ​ബ​ഡി​യി​ലാ​ണ് അ​തി​ന്‍റെ തു​ട​ക്കം. ഇ​രു​മു​ടി​യി​ലെ ക​ഥാ​പാ​ത്രം പെ​ർ​ഫോ​മ ൻ​സി​ന് ഏ​റെ ഇ​ട​മു​ള്ള വൈ​കാ​രി​ക സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ല്‍ ദൂ​രം സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

ഇ​നി, ഡാ​ഡ്

റീ​ല്‍​സി​നും ഡാ​ന്‍​സി​നും അ​ഭി​ന​യ​ത്തി​നു​മൊ​പ്പം പ​ഠ​ന​ത്തി​നും തു​ല്യ​പ്രാ​ധാ​ന്യം ന​ല്കി മു​ന്നേ​റു​ക​യാ​ണ് ക​ണ്ണൂ​ര്‍ ക​ട​മ്പൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഈ ​ഏ​ഴാം ക്ലാ​സു​കാ​രി.

അ​ടു​ത്ത റി​ലീ​സ് ‘ഡാ​ഡും’ അ​ച്ഛ​ന്‍-​മ​ക​ള്‍ ഹൃ​ദ​യ​ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ള്‍ തേ​ടു​ക​യാ​ണ്. ഇ​രു​മു​ടി​ക്കു മു​ന്‍​പേ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച ഇ​തി​ലേ​ക്കു വ​ഴി​തു​റ​ന്ന​തും സൂ​പ്പ​ർ​ഹി​റ്റ് റീ​ലു​ക​ൾ ത​ന്നെ. അ​നീ​ല്‍ ക​ന്നേ​ഗ​ണ്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഡാ​ഡി​ലൂ​ടെ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ക​ന്ന​ട​യി​ല്‍ അ​ര​ങ്ങേ​റു​ന്നു.

Latest News

Corehub Up