Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaipur

രാ​ജ​സ്ഥാ​നി​ൽ ത​ർ​ക്ക​പ​രി​ഹാ​ര യോ​ഗ​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ൽ‌ യുവാക്കൾ തമ്മിലുള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ജ​യ്പു​രി​ലെ വി​ദ്യാ​ധ​ർ ന​ഗ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്റെ മൂ​ത്ത സ​ഹോ​ദ​ര​നും പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഷാ​ക്കി​ർ (22) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ക്കി​ർ ചി​കി​ത്സ​യി​ലി​രി​ക്കെ സ​വാ​യ് മാ​ൻ സിം​ഗി ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ ഖ​യ്യൂ​മി​നും (38) കു​ത്തേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന് ഒ​രു ദി​വ​സം മു​മ്പ് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഷാ​ക്കി​റും സ​ഹോ​ദ​ര​നും ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ലേ​യ്ക്ക് നീ​ളു​ക​ളും ചെ​യ്തി​രു​ന്നു.
ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി മ​ന്ദി​ർ മോ​ഡി​ന് സ​മീ​പം ഇ​രു വി​ഭാ​ഗ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ന്നാ​ൽ ച​ർ​ച്ച​യ്ക്കി​ടെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഭ​ട്ട ബ​സ്തി​യി​ലെ ചി​ല യു​വാ​ക്ക​ളു​മാ​യി ഖ​യ്യൂ​മി​ന് നേ​ര​ത്തെ സാ​മ്പ​ത്തി​ക ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ആ​ദ്യം ഖ​യ്യൂം ഒ​റ്റ​യ്ക്കാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം ഇ​ള​യ സ​ഹോ​ദ​ര​ൻ ഷാ​ക്കി​റി​നെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് അ​ഞ്ച് മു​ത​ൽ ആ​റ് പേ​ർ വ​രെ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​വ​ർ ക​ത്തി​ക​ൾ പു​റ​ത്തെ​ടു​ത്ത് ആ​ദ്യം ഷാ​ക്കി​റി​ന്‍റെ തു​ട​യി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഖ​യ്യൂ​മി​നെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഷാ​ക്കി​റി​നെ എ​സ്‌​എം‌​എ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ധാ​ന പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

National

വി​നോ​ദ​യാ​ത്ര​യ്ക്കാ​യി ജ​യ്പു​രി​ലെ​ത്തി​യ ജ​പ്പാ​ൻ പൗ​ര​ന്മാ​രെ കാ​ണാ​താ​യി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ര​ണ്ട് ജ​പ്പാ​ൻ പൗ​ര​ന്മാ​രെ കാ​ണാ​താ​യി. ജ​യ്പു​രി​ലെ​ത്തി​യ ഇ​വ​രെ കാ​ണാ​താ​യി​ട്ട് മൂ​ന്ന് ദി​വ​സ​മാ​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യു​മാ ടൊ​യോ​ഡാ(25), ഹി​ബി​ക്കി ഷി​ബാ (25)എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​ർ വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ പി​റ്റേ​ദി​വ​സ​മാ​ണ് ജ​യ്പൂ​രി​ലേ​ക്ക് തി​രി​ച്ച​ത്. ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന് വി​വ​ര​വു​മാ​യി ഒ​രു ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​തെ​ന്നും പ​രാ​തി ല​ഭി​ച്ച് 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ശോ​ക്‌​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ മോ​ത്തി​ലാ​ൽ പ​റ​ഞ്ഞു.

ജ​യ്പൂ​രി​ലെ ബ്ര​ഹ്‌​മ​പു​രി​യി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ലാ​ണ് ഇ​രു​വ​രും ത​ങ്ങി​യി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നും ഇ​വ​ർ ഒ​രു ടാ​ക്‌​സി ബു​ക്ക് ചെ​യ്ത സ​മീ​പ​ത്തു​ള്ള ഫാ​സ്റ്റ്ഫു​ഡ് റെ​സ്റ്റോ​റ​ന്‍റി​ലേ​ക്ക് പോ​യെ​ങ്കി​ലും പി​ന്നീ​ട് മ​ട​ങ്ങി​വ​ന്നി​ല്ലെ​ന്നാ​ണ് ടാ​ക്‌​സി ഡ്രൈ​വ​റു​ടെ മൊ​ഴി. ഇ​വ​രെ കാ​ത്ത് റെ​സ്റ്റോ​ന്‍റി​ന് പു​റ​ത്ത് ഡ്രൈ​വ​ർ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ന്ന​തി​ന് ശേ​ഷം ഡ്രൈ​വ​ർ റെ​സ്റ്റോ​റ​ന്‍റി​നു​ള്ളി​ൽ ക​യ​റി ഇ​രു​വ​രെ​യും തി​ര​ക്കി​യെ​ങ്കി​ലും അ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. റെ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കോ​രാ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​വ​ർ മ​ട​ങ്ങി​യി​ട്ട് നേ​ര​മേ​റെ​യാ​യെ​ന്നാ​ണ് ഡ്രൈ​വ​റോ​ട് പ​റ​ഞ്ഞ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പാ​സ്‌​പോ​ർ​ട്ട് അ​ട​ക്ക​മു​ള്ള ഇ​വ​രു​ടെ രേ​ഖ​ക​ൾ അ​ട​ങ്ങു​ന്ന ബാ​ഗു​ക​ൾ ടാ​ക്‌​സി കാ​റി​ലാ​ണു​ള്ള​ത്. റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യോ ആ​രെ​ങ്കി​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ റെ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തി അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ഇ​വ​ർ അ​വി​ടെ നി​ന്നും മ​ട​ങ്ങി​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലെ മു​റി പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ ഇ​വ​ർ ആ​റു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​വ​രു​ടെ പാ​സ്‌​പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ്. ഇ​രു​വ​രു​ടെ​യും ഫോ​ണും സ്വി​ച്ച്ഓ​ഫാ​ണ്. പോ​ലീ​സ് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ അ​ട​ക്കം വി​വ​രം ശേ​ഖ​രി​ക്കാ​നാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Business

ഐസിഎല്‍ ഫിന്‍കോര്‍പ് ഇനി രാജസ്ഥാനിലും

കൊ​​​ച്ചി: ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍കോ​​​ര്‍പ് ലി​​​മി​​​റ്റ​​​ഡ് ഇ​​​നി രാ​​​ജ​​​സ്ഥാ​​​നി​​​ലും. ജ​​​യ്പു​​​രി​​​ലെ റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സി​​​ന്‍റെ​​​യും ബ്രാ​​​ഞ്ചി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം കേ​​​ന്ദ്ര​​​മ​​​ന്ത്രി രാം​​​ദാ​​​സ് അ​​​ത്താ​​​വ​​​ലെ നി​​​ര്‍വ​​​ഹി​​​ച്ചു. എ​​​ല്‍എ​​​സി​​​ടി​​​സി​​​യു​​​ടെ ഗു​​​ഡ്‌​​​വി​​​ല്‍ അം​​​ബാ​​​സ​​​ഡ​​​റും ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍കോ​​​ര്‍പ് ചെ​​​യ​​​ര്‍മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​ട​​​റു​​​മാ​​​യ അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സ്വാ​​​മി ബാ​​​ല്‍മു​​​കു​​​ന്ദാ​​​ചാ​​​ര്യ ജി. ​​​മ​​​ഹാ​​​രാ​​​ജ് എം​​​എ​​​ല്‍എ, രാ​​​ജ​​​സ്ഥാ​​​ന്‍ എ​​​ഡി​​​ജി​​​പി ബി​​​ജു ജോ​​​ര്‍ജ് ജോ​​​സ​​​ഫ്, ഐ​​​സി​​​എ​​​ല്‍ ഹോ​​​ള്‍ ടൈം ​​​ഡ​​​യ​​​റ​​ക്‌​​ട​​റും വൈ​​​സ് ചെ​​​യ​​​ര്‍മാ​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഉ​​​മ അ​​​നി​​​ല്‍കു​​​മാ​​​ര്‍, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌​​ട​​ര്‍ ഡോ. ​​​രാ​​​ജ​​​ശ്രീ അ​​​ജി​​​ത്, ഓ​​​പ്പ​​​റേ​​​ഷ​​​ന്‍സ് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് എ​​​ജി​​​എം കെ.​​​പി. സ​​​തീ​​​ശ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ജ​​​യ്പു​​​രി​​​ലെ വൈ​​​ശാ​​​ലി ന​​​ഗ​​​റി​​​ലാ​​​ണ് ഐ​​​സി​​​എ​​​ല്‍ റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സ്. ക​​​മ്പ​​​നി​​​യു​​​ടെ രാ​​​ജ​​​സ്ഥാ​​​നി​​​ലെ പ്ര​​​ധാ​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​കേ​​​ന്ദ്ര​​​മാ​​​യി ഓ​​​ഫീ​​​സ് മാ​​​റും. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്ക് ഇ​​​നി കൂ​​​ടു​​​ത​​​ല്‍ വേ​​​ഗ​​​ത്തി​​​ലും മി​​​ക​​​ച്ച രീ​​​തി​​​യി​​​ലും സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കാ​​​നാ​​​കു​​​മെ​​​ന്ന് അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

National

പൈ​പ്പ് പൊ​ട്ടി ഐ​സി​യു​വി​ൽ വെ​ള്ള​പ്പൊ​ക്കം

ജ​​​​​യ്പു​​​​​ർ: ജ​​​​​യ്പു​​​​​രി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ പൈ​​​​​പ്പു​​​​​പൊ​​​​​ട്ടി വെ​​​​​ള്ള​​​​​പ്പൊ​​​​​ക്കം.

വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ലു​​​​​ള്ള രോ​​​​​ഗി​​​​​ക​​​​​ളെ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പു​​​​​റ​​​​​ത്തേ​​​​​ക്കു​​​​​മാ​​​​​റ്റേ​​​​​ണ്ടി​​​​​വ​​​​​ന്നു. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി സ്വാ​​​​​മി മാ​​​​​ൻ​​​​​സിം​​​​​ഗ് (എ​​​​​സ്എം​​​​​എ​​​​​സ്) ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ലു​​​​​ള്ള 10 പേ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ 14 രോ​​​​​ഗി​​​​​ക​​​​​ളാ​​​​​ണു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

National

ജ​യ്‌പുരിൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, 15 പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്‌പുർ: രാ​ജ​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​യ്‌പുരിൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ സ​വാ​യ് മാ​ൻ സിം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ത്ര​ക​ർ കോ​ള​നി പ്ര​ദേ​ശ​ത്തു​ള്ള ഖ​രാ​ബ​സ് സ​ർ​ക്കി​ളി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ആ​ദ്യം ഡി​വൈ​ഡ​റി​ലാ​ണ് ഇ​ടി​ച്ച​ത്. തു​ട​ർ​ന്ന് വ​ഴി​യ​രി​കി​ലു​ള്ള ക​ട​ക​ളി​ൽ ഇ​ടി​ക്കു​ക​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യും ആ​യി​രു​ന്നു.

കാ​റി​ൽ നാ​ല് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം മൂ​ന്ന് പേ​ർ ക​ട​ന്നു​ക​ള​ഞ്ഞു. ഒ​രാ​ളെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്.

ഭി​ൽ​വാ​ര സ്വ​ദേ​ശി​യാ​യ ര​മേ​ശ് ഭൈ​ര​വ​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Sports

ഗി​​ല്‍ ഇ​​ന്നു ക​​ള​​ത്തി​​ല്‍

ജ​​യ്പു​​ര്‍: ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​നാ​​യ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​ക്കാ​​യി ഇ​​ന്നു ക​​ള​​ത്തി​​ല്‍ ഇ​​റ​​ങ്ങും. സി​​ക്കി​​മി​​ന് എ​​തി​​രാ​​യ പ​​ഞ്ചാ​​ബി​​ന്‍റെ മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഗി​​ല്‍ ക​​ളി​​ക്കു​​ക. ഗാ​​ല​​റി ഇ​​ല്ലാ​​ത്ത ജ​​യ്പു​​രി​​യ വി​​ദ്യാ​​ല​​യ ഗ്രൗ​​ണ്ടി​​ലാ​​ണ് മ​​ത്സ​​രം. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ കാ​​ണി​​ക​​ള്‍ ഇ​​ല്ലാ​​ത്ത മ​​ത്സ​​ര​​മാ​​ണി​​ത്.

മും​​ബൈ​​ക്കാ​​യി രോ​​ഹി​​ത് ശ​​ര്‍​മ, യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍, ഡ​​ല്‍​ഹി​​ക്കാ​​യി വി​​രാ​​ട് കോ​​ഹ്‌​ലി ​തു​​ട​​ങ്ങി​​യ ഇ​​ന്ത്യ​​ന്‍ ദേ​​ശീ​​യ ടീ​​മി​​ലെ മു​​ന്‍​നി​​ര താ​​ര​​ങ്ങ​​ള്‍ ഇ​​തി​​നോ​​ട​​കം വി​​ജ​​യ് ഹ​​സാ​​രെ ഏ​​ക​​ദി​​ന ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഇ​​റ​​ങ്ങി. എ​​ലൈ​​റ്റ് സി​​യി​​ൽ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ മും​​ബൈ 16 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. പ​​ഞ്ചാ​​ബാ​​ണ് (12) ര​​ണ്ടാ​​മ​​ത്.

കേ​​ര​​ളം x ജാ​​ര്‍​ഖ​​ണ്ഡ്

വി​​ജ​​യ് ഹ​​സാ​​രെ എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് എ​​യി​​ല്‍ കേ​​ര​​ളം ഇ​​ന്നു ജാ​​ര്‍​ഖ​​ണ്ഡി​​നെ നേ​​രി​​ടും. രാ​​വി​​ലെ ഒ​​മ്പ​​തി​​നാ​​ണ് മ​​ത്സ​​രം. ഗ്രൂ​​പ്പി​​ല്‍ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ മ​​ധ്യ​​പ്ര​​ദേ​​ശ്, ക​​ര്‍​ണാ​​ട​​ക ടീ​​മു​​ക​​ള്‍ നാ​​ല് ജ​​യ​​ത്തോ​​ടെ 16 പോ​​യി​​ന്‍റു​​മാ​​യി യ​​ഥാ​​ക്ര​​മം ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ണ്ട്. ജാ​​ര്‍​ഖ​​ണ്ഡി​​നു (12 പോ​​യി​​ന്‍റ്) പി​​ന്നി​​ല്‍ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് കേ​​ര​​ളം (8).

National

രാ​ജ​സ്ഥാ​നി​ൽ 150 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ജ​യ്പു‌​ർ: രാ​ജ​സ്ഥാ​നി​ൽ വ​ൻ തോ​തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ടോം​ഗ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സു​രേ​ന്ദ്ര മോ​ച്ചി, സു​രേ​ന്ദ്ര പ​ട്‌​വ എ​ന്നി​വ​രാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

യൂ​റി​യ വ​ള​ത്തി​ന്‍റെ ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ150 കി​ലോ​ഗ്രാം അ​മോ​ണി​യം നൈ​ട്രേ​റ്റാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​കൂ​ടാ​തെ സ്ഫോ​ട​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന 1100 മീ​റ്റ​ർ ഫ്യൂ​സ് വ​യ​റും 200 ബാ​റ്റ​റി​ക​ളും പോ​ലീ​സ് കാ​റി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ബു​ന്ദി​യി​ൽ നി​ന്ന് ടോം​ഗി​ലേ​ക്ക് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തെ​ന്ന് ഡി​എ​സ്‌​പി മൃ​ത്യു​ഞ്ജ​യ് മി​ശ്ര പ​റ​ഞ്ഞു. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

National

ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ര​ശു​റാം പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള സു​ഭാ​ഷ് കോ​ള​നി​യി​ലെ വീ​ടി​ന്‍റെ കാ​ർ‌​പോ​ർ​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ണ് വീ​ട്ടു​ട​മ​സ്ഥ​യാ​യ മു​ന്നി ദേ​വി പോ​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്ന ചാ​ക്ക് കെ​ട്ട് കാ​ണു​ന്ന​ത്. മൂ​ന്ന് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ ര​ണ്ട് നി​ല​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചാ​ക്കു​കെ​ട്ടി​ൽ കാ​ണ​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഒ​രു പു​ത​പ്പി​ൽ പൊ​തി​ഞ്ഞ ശേ​ഷം ര​ണ്ട് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

National

നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം​നി​ല​യി​ല്‍​നി​ന്ന് ചാ​ടി മ​രി​ച്ചു. ജ​യ്പു​രി​ലെ നീ​ര​ജ മോ​ദി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​മൈ​റ​യാ​ണ് (ഒ​ൻ​പ​ത്) മ​രി​ച്ച​ത്.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍​നി​ന്ന് ചാ​ടു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി മ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി കെ​ട്ടി​ട​ത്തി​ലെ ഗോ​വ​ണി​ക്ക് സ​മീ​പ​ത്തെ കൈ​വ​രി​യി​ല്‍ ക​യ​റു​ന്ന​തും പി​ന്നാ​ലെ താ​ഴേ​ക്ക് ചാ​ടു​ന്ന​തു​മാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ഏ​ക​ദേ​ശം 47 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി വീ​ണ​ത്. ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സം​ഘം എ​ത്തി​യ​പ്പോ​ഴേ​ക്കും പെ​ണ്‍​കു​ട്ടി വീ​ണ സ്ഥ​ലം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വൃ​ത്തി​യാ​ക്കി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. സ്ഥ​ല​ത്ത് ചോ​ര​പ്പാ​ടു​ക​ളോ മ​റ്റോ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​മൈ​റ​യു​ടെ പി​താ​വ് സ്വ​കാ​ര്യ​ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മാ​താ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യും. ഇ​വ​രു​ടെ ഏ​ക​മ​ക​ളാ​ണ് ഒ​ന്‍​പ​തു​വ​യ​സു​കാ​രി​യാ​യ അ​മൈ​റ.

National

ഫോ​ട്ടോ പ​ക​ർ​ത്തി​യ ശേ​ഷം രോ​ഗി​ക്ക് ന​ൽ​കി​യ ബി​സ്‌​ക്ക​റ്റ് തി​രി​കെ വാ​ങ്ങി; ബി​ജെ​പി നേ​താ​വി​ന് വ്യാ​പ​ക വി​മ​ർ​ശ​നം

ജ​യ്പൂ​ർ: ഫോ​ട്ടോ പ​ക​ർ​ത്തി​യ ശേ​ഷം രോ​ഗി​ക്ക് ന​ൽ​കി​യ ബി​സ്‌​ക്ക​റ്റ് തി​രി​കെ വാ​ങ്ങു​ന്ന ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ഡി​യോ​യ്ക്ക് വ്യാ​പ​ക വി​മ​ർ​ശ​നം.

രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ലെ ആ​ർ​യു​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച സ​ന്ന​ദ്ധ​സേ​വ​ന കാം​മ്പെ​യ്നാ​യ ബി​ജെ​പി സേ​വ പ​ഖ് വാ​ഡ​യു​ടെ ഭാ​ഗ​മാ​യാ​ണ് നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

രോ​ഗി​ക​ൾ​ക്ക് പ​ഴ​ങ്ങ​ളും ബി​സ്‌​ക്ക​റ്റു​മ​ട​ക്കം എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു കാം​മ്പെ​യ്ന്‍റെ ല​ക്ഷ്യം. എ​ന്നാ​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​മോ പ​രി​ച​ര​ണ​മോ ന​ട​ത്തു​ന്ന​തി​ന് പ​ക​രം നേ​താ​ക്ക​ളെ​ല്ലാം ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്.

ഇ​തി​നി​ടെ ബി​ജെ​പി​യു​ടെ വ​നി​താ നേ​താ​വ് രോ​ഗി​യാ​യ യു​വ​തി​ക്ക് പ​ത്ത് രൂ​പ വി​ല വ​രു​ന്ന ബി​സ്‌​ക്ക​റ്റ് ന​ൽ​കു​ക​യും ഫോ​ട്ടോ എ​ടു​ത്ത​തി​ന് പി​ന്നാ​ലെ തി​രി​ച്ച് വാ​ങ്ങു​ന്ന​തു​മാ​ണ് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്.

രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി ബ​ജ​ൻ​ലാ​ൽ ശ​ർ​മ​യു​ടെ സാം​ഗ​നേ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ വി​മ​ർ​ശ​ന​ങ്ങ​ളെ ത​ള്ളി​യ നേ​താ​ക്ക​ൾ വ്യാ​ജ വീ​ഡി​യോ​യാ​ണ് പ​ങ്കു​വ‍​യ്ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചു. വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത് ഇ​റ​ക്കി​യ​താ​ണെ​ന്ന് ബി​ജെ​പി ഷി​യോ​പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗോ​പാ​ൽ ലൈ​ൽ സൈ​നി പ​റ​ഞ്ഞു.

Latest News

Corehub Up