Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joju

ജോ​ജു​വും ഷാ​ജി കൈ​ലാ​സും ഒ​രു 'വ​ര​വ്' വ​രു​ന്നു; ചി​ത്രം ജൂ​ലൈ 16-ന്

​ജോ​ജു ജോ​ർ​ജ് – ഷാ​ജി കൈ​ലാ​സ് ചി​ത്രം വ​ര​വി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 16 ന് ​ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ റി​ലീ​സി​നെ​ത്തും. ശ്രീ ​ഗോ​കു​ലം മൂ​വീ​സ് ആ​ണ് ചി​ത്രം ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യു​ടെ മാ​സ്സ് ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യ​മെ​ഴു​താ​ൻ ജോ​ജു ജോ​ർ​ജ് – ഷാ​ജി കൈ​ലാ​സ് കൂ​ട്ടു​കെ​ട്ട് ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ൾ, ആ ​വ​ര​വി​നെ കൂ​ടു​ത​ൽ ഗം​ഭീ​ര​മാ​ക്കു​ക​യാ​ണ് ​ശ്രീ ഗോ​കു​ലം മൂ​വീ​സ്. 

ഓ​ൾ​ഗാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നൈ​സി റെ​ജി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​ല​യോ​ര​മേ​ഖ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്നാ​ട്ടി​ലെ പ്ര​മു​ഖ​രാ​യ പ്ലാ​ന്‍റ​ർ​മാ​രു​ടേ​യും അ​വ​ർ​ക്കി​ട​യി​ലെ കി​ട​മ​ത്സ​ര​ങ്ങ​ളു​ടേ​യും, പ​ക​യു​ടേ​യും, പ്ര​തി​കാ​ര​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ആ​ക്ഷ​ൻ ത്രി​ല്ല​ർ മൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​ര​ളി ഗോ​പി, അ​ർ​ജു​ൻ അ​ശോ​ക​ൻ, വി​ൻ​സി അ​ലോ​ഷ്യ​സ്, ബാ​ബു​രാ​ജ്, ബൈ​ജു സ​ന്തോ​ഷ്, ദീ​പ​ക് പ​റ​മ്പോ​ൾ, ബി​ജു പ​പ്പ​ൻ, സാ​നി​യ ഇ​യ്യ​പ്പ​ൻ, ശ്രീ​ജി​ത്ത് ര​വി അ​ഭി​മ​ന്യു ഷ​മ്മി തി​ല​ക​ൻ, കോ​ട്ട​യം ര​മേ​ശ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ബോ​ബി കു​ര്യ​ൻ, അ​ശ്വി​ൻ കു​മാ​ർ, ബാ​ലാ​ജി ശ​ർ​മ്മ, ചാ​ലി പാ​ലാ, രാ​ധി​കാ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഇ​വ​ർ​ക്കൊ​പ്പം മു​ൻ​നാ​യി​ക സു​ക​ന്യ​യും സു​പ്ര​ധാ​ന​മാ​യ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഒ​രു പി​ടി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യ എ.​കെ. സാ​ജ​നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം - എ​സ്. ശ​ര​വ​ണ​ൻ. എ​ഡി​റ്റിം​ഗ്- ഷ​മീ​ർ മു​ഹ​മ്മ​ദ്. ക​ലാ​സം​വി​ധാ​നം സാ​ബു റാം. ​മേ​ക്ക​പ്പ് സ​ജി കാ​ട്ടാ​ക്ക​ട. കോ​സ്റ്റ്യും ഡി​സൈ​ൻ- സ​മീ​ര സ​നി​ഷ്. സ്റ്റി​ൽ​സ് - ഹ​രി തി​രു​മ​ല. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സ്യ​മ​ന്ത​ക് പ്ര​ദീ​പ്. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ർ​സ് - ശി​വ​ൻ പൂ​ജ​പ്പു​ര, അ​നി​ൽ അ​ൻ​ഷാ​ദ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - വി​നോ​ദ് മം​ഗ​ല​ത്ത്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. മ​ഞ്ജു ഗോ​പി​നാ​ഥ്‌.

Latest News

Corehub Up