Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannadiparamba

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു; നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു

ക​ണ്ണൂ​ർ: ക​ണ്ണാ​ടി​പ്പ​റ​മ്പ് ധ​ർ​മ​ശാ​സ്‌​താ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി 11നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. അ​ഞ്ചു കി​ലോ​മീ​റ്റ​ർ വി​ര​ണ്ടോ​ടി​യ ആ​ന​യെ ഏ​റെ നേ​ര​ത്തെ പ്ര​യ​ത്ന​ങ്ങ​ൾ​ക്ക് ശേ​ഷം നാ​റാ​ത്ത് ആ​ലി​ൻ കീ​ഴി​നു സ​മീ​പം ത​ള​ച്ചു.

വി​ര​ണ്ടോ​ടി​യ ആ​ന ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് കാ​റു​ക​ളും ഓ​ട്ടോ​ക​ളും ത​ക​ർ​ത്തു. ഇ​തി​നി​ട​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പ​റ്റി. പി​ന്നീ​ട് ആ​ന ക​ണ്ണാ​ടി​പ്പ​റ​മ്പ് ടൗ​ണി​ലെ നെ​ടു​വാ​ട്ട്, സ്റ്റെ​പ്പ് റോ​ഡ് വ​ഴി കാ​ട്ടാ​മ്പ​ള്ളി മെ​യി​ൻ റോ​ഡി​ലേ​ക്ക് ക​ട​ന്ന് ആ​ലി​ൻ കീ​ഴി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

പാ​പ്പാ​ന്മാ​ർ എ​ത്തി ഏ​റെ പ്ര​യ​ത്നി​ച്ചാ​ണ് ശാ​ന്ത​നാ​ക്കി​യ​ത്. ഉ​ത്സ​വ​ത്തി​ന് എ​ത്തി​യ ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ ക്ഷേ​ത്ര പ​രി​സ​ര​ത്ത് ആ​ന വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി.

Latest News

Corehub Up