സൂര്യയുടെയും ജ്യോതികയുടെയും പരസ്പര സ്നേഹവും കരുതലും എല്ലാവർക്കും മുന്നിൽ മാതൃകയാണ്. വിവാഹം കഴിഞ്ഞിട്ട് 20 വർഷം കഴിഞ്ഞിട്ടും ഇരുവരും പരസ്പരം മനസിലാക്കുന്നതിനെക്കുറിച്ചും അവരുടെ ദാമ്പത്യവുമെല്ലാം എല്ലാവർക്കും സുപരിചതമാണ്.
ഇപ്പോഴിതാ സൂര്യയുടെയും ജ്യോതികയുടെയും സ്നേഹത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് സഹോരദൻ കാർത്തി. അവരുടെ സ്നേഹം വളരെ സവിശേഷമാണെന്നും ഇവർ പരസ്പരം കാണിക്കുന്ന സ്നേഹം തനിക്കടക്കം വലിയ തിരിച്ചടിയാണ് എന്നും കാർത്തി തമാശരൂപേണ പറഞ്ഞു.
‘ജ്യോതികയ്ക്ക് സൂര്യയോടുള്ള സ്നേഹം കണ്ടു പഠിച്ചൂകൂടേ’ എന്നാണ് പല വീടുകളിലും ഇപ്പോൾ ഉയരുന്ന ചോദ്യം എന്നും കാർത്തി തമാശയായി പറഞ്ഞു. ‘സീൻ’ സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് കാർത്തി ഇവരുടെ സ്നേഹത്തെക്കുറിച്ച് സംസാരിച്ചത്.
കാർത്തിയുടെ വാക്കുകൾ
‘കാക്ക കാക്ക’ സിനിമ മുതൽ അവരുടെ കെമിസ്ട്രി വളരെ സവിശേഷമാണ്. ഞങ്ങൾ അടുത്തിടെ സ്കോട്ട്ലൻഡ് പോയിരുന്നു. എന്നോട് ‘ചുമ്മാ വാ’ എന്ന് പറഞ്ഞപ്പോൾ ഞാൻ പോയതാണ്. അവിടെ ചെന്നപ്പോൾ സർപ്രൈസിന് മേലെ സർപ്രൈസ്... അവരുടെ പ്രണയം തുടർന്നുകൊണ്ടിരിക്കുകയാണ്. അണ്ണി (ജ്യോതിക) ആ റിലേഷൻഷിപ്പിൽ ഇടുന്ന എഫർട്ട് മറ്റാർക്കും ചെയ്യാൻ കഴിയും എന്നെനിക്ക് തോന്നുന്നില്ല. അണ്ണി വേറെ ലെവൽ ആണ്.
ഇവരുടെ രണ്ടുപേരുടെയും ലവ് ഓവറാണ്. അവിടെ വന്ന മറ്റ് എല്ലാ കപ്പിൾസിനും നല്ല അടിയാണ് കിട്ടിയിരിക്കുന്നത്. എനിക്കൊക്കെ കിട്ടിയ അടിയെക്കുറിച്ച് പുറത്തുപറയാൻ പോലും പറ്റില്ല.