Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karunagappally

Kollam

ക​രു​നാ​ഗ​പ്പ​ള്ളി മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം

ക​രു​നാ​ഗ​പ്പ​ള്ളി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ്യ​വ​സാ​യ കേ​ന്ദ്ര​മാ​യ മാ​ര്‍​ക്ക​റ്റി​ല്‍ ഒ​ന്നി​ല​ധി​കം ക​ട​ക​ളി​ല്‍ വ്യാ​പ​ക മോ​ഷ​ണം. പ​ണ​വും സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


മാ​ര്‍​ക്ക​റ്റി​ലെ എ​ന്‍​എ​സ് ഇ​ല​ക്‌ട്രിക്ക​ല്‍​സ് ഉ​ട​മ രാ​ജീ​വ​ന്‍റെ ക​ട​യി​ല്‍ ക​യ​റി​യ മോ​ഷ്ടാ​ക്ക​ള്‍ മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 70,000 രൂ​പ ക​വ​ര്‍​ന്നു. ക​ട​യു​ടെ എ​ക്സ്ഹോ​സ്റ്റ് ഫാ​ന്‍ ഇ​രു​ന്ന ഭാ​ഗ​ത്തെ ഹോ​ള്‍ വ​ഴി​യാ​ണ് മോ​ഷ്‌ടാക്ക​ള്‍ അ​ക​ത്തു​ക​ട​ന്ന​ത്. അ​തേ​സ​മ​യം ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ല​ക്‌ട്രിക്ക​ല്‍ സാ​ധ​ന​ങ്ങ​ളൊ​ന്നും ന​ഷ്‌ടപ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​ട​മ അ​റി​യി​ച്ചു.

സ​മീ​പ​ത്തെ സി​വി ഇ​ല​ക്‌ട്രിക് ക​ട​യു​ടെ ഷീ​റ്റ് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന സം​ഘം പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​ര്‍​ന്നു. പു​ഷ്പ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല​ച​ര​ക്ക് ക​ട​യു​ടെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന് മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന 2,000 രൂ​പ​യും മോ​ഷ്ടി​ച്ചു. തൊ​ട്ട​ടു​ത്തു​ള്ള കോ​ഴി​ക്ക​ട​യി​ലും സ​മാ​ന രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്.
വേ​ലി​യി​ല്‍ പാ​ത്ര​ക്ക​ട, ജി​ഐ​ടി. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ്‌ടാ​ക്ക​ള്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും പ​ണ​മൊ​ന്നും ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ നി​ന്ന് കാ​ര്യ​മാ​യ ന​ഷ്ട​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും അ​ന്വേ​ഷ​ണം ഊ​ര്‍​ജിത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

 

Latest News

Corehub Up