Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karur

കരൂരിൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​ട്ട​​​​ത്തി​​​​ന് ഡി​​​​എം​​​​കെ ശ്ര​​​​മി​​​​ച്ചെന്ന് വി​​​​ജ​​​​യ്

ക​​​​​രൂ​​​​​ർ: ക​​​​രൂ​​​​ർ ദു​​​​ര​​​​ന്ത​​​​ത്തെ എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഡി​​​​എം​​​​കെ രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​ട്ട​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്.

ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​ർ 27 നു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ജി​​​​ല്ല​​​​യി​​​​ലെ​​​​ത്തി​​​​യ വി​​​​ജ​​​​യ് വി​​​​കാ​​​​രാ​​​​ധീ​​​​ന​​​​നാ​​​​യാ​​​​ണ് വേ​​​​ദി​​​​യി​​​​ൽ ആ​​​​ളു​​​​ക​​​​ളെ ക​​​​ണ്ട​​​​ത്. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം പോ​​​​ലീ​​​​സി​​​​ന്‍റെ വീ​​​​ഴ്ച​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​മാ​​​​ണെ​​​​ന്നും വി​​​​ജ​​​​യ് ആ​​​​രോ​​​​പി​​​​ച്ചു.

ത​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വേ​​​​​ദ​​​​​നാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​യ നി​​​​​മി​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. ആ ​​​​​ഓ​​​​​ര്‍മ​​​​​ക​​​​​ള്‍ ഇ​​​​​പ്പോ​​​​​ഴും ത​​​​​ന്നെ വേ​​​​​ട്ട​​​​​യാ​​​​​ടു​​​​​ക​​​​യാ​​​​ണ്. “ദു​​​​​ര​​​​​ന്തം ന​​​​​ട​​​​​ന്ന ദി​​​​​വ​​​​​സം പോ​​​​ലീ​​​​സ് എ​​​​​ന്നെ തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന പ്ര​​​​​ശ്‌​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ല്‍ യോ​​​​​ഗം റ​​​​​ദ്ദാ​​​​​ക്കാ​​​​​നോ വാ​​​​​ഹ​​​​​നം ത​​​​​ട​​​​​യാ​​​​​നോ അ​​​​വ​​​​ർ​​​​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​ത് ചെ​​​​യ്തി​​​​ല്ല. റാ​​​​​ലി​​​​​യി​​​​​ലേ​​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​വ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു’’-​​​​ത​​​​മിഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​രോ​​​​പി​​​​ച്ചു.

ദുഃ​​​​ഖം താ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ വീ​​​​ട്ടി​​​​ൽ ത​​​​ക​​​​ർ​​​​ന്ന മ​​​​ന​​​​സോ​​​​ടെ തു​​​​ട​​​​രു​​​​ന്പോ​​​​ൾ ഒ​​​​ളി​​​​ച്ചോ​​​​ടി​​​​യെ​​​​ന്ന പ​​​​രി​​​​ഹാ​​​​സ​​​​മാ​​​​ണ് അ​​​​ന്ന​​​​ത്തെ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ പോ​​​​​ലും സ്റ്റാ​​​​​ലി​​​​​ന്‍ ഇ​​​​​തി​​​​​ന്‍റെ​​​​ പേ​​​​രി​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ അ​​​​​ഴി​​​​​മ​​​​​തി ഭ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ ഡി​​​​​എം​​​​​കെ​​​​​യെ ജ​​​​​ന​​​​​ങ്ങ​​​​​ള്‍ വ​​​​​രും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ലും പാ​​​​​ഠം പ​​​​​ഠി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും വി​​​​​ജ​​​​​യ് പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കു നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വ് കൈ​​​​മാ​​​​റി

ക​​​​​​രൂ​​​​​​ർ: ക​​​​​​രൂ​​​​​​ർ ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ര​​​​​​ക​​​​​​ളാ​​​​​​യ 31 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ ചേ​​​​​​ർ​​​​​​ത്തു​​​​​​നി​​​​​​ർ​​​​​​ത്തി മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ജോ​​​​​​സ​​​​​​ഫ് വി​​​​​​ജ​​​​​​യ്. മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്ക് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ജോ​​​​​​ലി ന​​​​​​ൽ​​​​​​കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വ് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി കൈ​​​​​​മാ​​​​​​റി.

ക​​​​​​ഴി​​​​​​ഞ്ഞ​​​​​​വ​​​​​​ർ​​​​​​ഷം സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 27 നു​​​​​​ണ്ടാ​​​​​​യ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ 41 പേ​​​​​​രാ​​​​​​ണ് മ​​​​​​രി​​​​​​ച്ച​​​​​​ത്. മ​​​​​​ക​​​​​​നെ ന​​​​​​ഷ്ട​​​​​​മാ​​​​​​യ കെ. ​​​​​​ശാ​​​​​​ന്തി എ​​​​​​ന്ന വീ​​​​​​ട്ട​​​​​​മ്മ​​​​​​യ്ക്ക് 10 ല​​​​​​ക്ഷം​​​​​​രൂ​​​​​​പ​​​​​​യു​​​​​​ടെ സ​​​​​​ഹാ​​​​​​യ​​​​​​ധ​​​​​​ന​​​​​​വും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ന​​​​​​ൽ​​​​​​കി.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‌​യു​ടെ അ​റ​സ്റ്റാ​വ​ശ്യ​പ്പെ​ട്ട് പ്ര​ചാ​ര​ണം ശ​ക്തം

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്‌​യു​ടെ അ​റ​സ്‌​റ്റാ​വ​ശ്യ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ശ​ക്‌​തം. ക​രൂ​രി​ലെ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 38 പേ​ർ മ​രി​ച്ച ദു​ര​ന്ത​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ വി​ജ​യ് ചെ​ന്നൈ​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വി​ജ​യ് ഉ​ച്ച​യ്ക്ക് 12ന് ​എ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​ദ്ദേ​ഹം വൈ​കി​യ​താ​ണ് ഈ ​ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്ന് ഒ​രാ​ൾ എ​ക്സി​ൽ കു​റി​ച്ചു. പോ​ലീ​സേ, വി​ഡ്ഢി​ത്തം നി​ർ​ത്തു, വി​ജ​യ്‌​യെ അ​റ​സ്‌​റ്റ് ചെ​യ്യൂ എ​ന്നാ​ണ് മ​റ്റൊ​രാ​ൾ കു​റി​ച്ച​ത്. 10,000 പേ​ർ മാ​ത്ര​മാ​ണ് റാ​ലി​ക്കെ​ത്തു​ക എ​ന്നാ​ണ് ടി​വി​കെ​യു​ടെ സം​ഘാ​ട​ക​ർ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഒ​രു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നും ഡി​എം​കെ വ​ക്‌​താ​വ്‌ സേ​ലം ധ​ര​ണീ​ധ​ര​ൻ ആ​രോ​പി​ച്ചു. സി​നി​മ​യും ജീ​വി​ത​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഓ​രോ ജീ​വ​നും ന​ഷ്‌​ട​പ്പെ​ട്ട​തി​നു കാ​ര​ണ​ക്കാ​ര​ൻ വി​ജ​യ് ആ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

എ​ന്തി​നാ​ണ് ഒ​രു ന​ട​നെ കാ​ണാ​ൻ ആ​ളു​ക​ൾ അ​ഞ്ചും ആ​റും മ​ണി​ക്കൂ​ർ കാ​ത്തി​രി​ക്കു​ന്ന​ത്. നാ​മ​ക്ക​ലി​ൽ രാ​വി​ലെ 8.45ന് ​യോ​ഗം ന​ട​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഈ ​മാ​ന്യ​ൻ 8.45നു​ള്ള വി​മാ​ന​ത്തി​ലാ​ണ് പു​റ​പ്പെ​ട്ട​തു ത​ന്നെ. നാ​മ​ക്ക​ലി​ൽ നാ​ലു മ​ണി​ക്കൂ​ർ വൈ​കി​യാ​ണെ​ത്തി​യ​ത്.

കൊ​ടും​വെ​യി​ല​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം അ​യാ​ളു​ടെ വ​ര​വും കാ​ത്തു​നി​ന്ന​തി​നാ​ലാ​ണ് ആ​ളു​ക​ൾ കു​ഴ​ഞ്ഞു​വീ​ണ​ത്. ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ വി​ജ​യ് ഒ​ളി​ച്ചോ​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ധ​ര​ണീ​ധ​ര​ൻ പ​റ​ഞ്ഞു.

Latest News

Corehub Up