ചെന്നൈ: കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ വിജയ് സിബിഐയോട് കൂടുതൽ സമയം തേടി.നിലവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ ഹാജരാകാൻ 15 ദിവസത്തെ സാവകാശം വേണമെന്നാണ് താരം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ വിജയ്ക്ക് സമൻസ് അയച്ചത്. താരത്തിന്റെ അപേക്ഷ സിബിഐ അംഗീകരിക്കുമോ അതോ പുതിയ തീയതി നൽകുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
Tags : Vijay CBI questioning Karur