Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Association Kuwait

Middle East and Gulf

കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് ച​ല​ഞ്ച് വെ​ള്ളി​യാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശം നെ​ഞ്ചി​ലേ​റ്റു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി കേ​ര​ളം അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് ച​ല​ഞ്ച് "കി​ക്ക് 2026' വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ബി​വി​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് എ​സ്. തോ​ട്ട​ത്തി​ൽ, കി​ക്ക് 2026 ക​ൺ​വീ​ന​ർ മു​ജീ​ബ് മു​ഹ​മ്മ​ദ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പ്ര​ഫി​ൻ ദാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

രാത്രി ഏഴ് മു​ത​ൽ 10 വ​രെ ഇ​ഖ്‌​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ സ്പോ​ർ​ട്സ് ട​ർ​ഫ് ഗ്രൗ​ണ്ടി​ലാ​ണ് പ്ര​വാ​സ ലോ​ക​ത്തെ കാ​ൽ​പ​ന്തു​ക​ളി പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന ഈ ​പോ​രാ​ട്ടം അ​ര​ങ്ങേ​റു​ന്ന​ത്.

ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ അ​ൽ മു​സൈ​നി എ​ക്സ്ചേ​ഞ്ച് പ്ര​ധാ​ന സ്പോ​ൺ​സ​റാ​കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ "Q8IAS' ആ​ണ് കോ-​സ്പോ​ൺ​സ​ർ. സെ​ന്‍റ​ർ ലൈ​ൻ മാ​നു​ഫാ​ക്ട്ച​റിംഗ് ക​മ്പ​നി, കൊ​ണോ​ൾ​കോ ഓ​സോ​ൺ ഗ്രൂ​പ്പ്, പ്രൈം ​നോ​വ​ൽ​റ്റി തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും പരിപാ‌ടിയുടെ ​ഭാ​ഗ​മാ​കു​ന്നു​ണ്ട്.

കു​വൈ​റ്റ് നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ ടീം ​താ​രം അ​ലി ഹ​സ​ൻ അ​ൽ ഖാ​ലി​ദി ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കും. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 75 ദി​നാ​റും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 50 ദി​നാ​റും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള പ്ര​ത്യേ​ക ട്രോ​ഫി​യും വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up