Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Association Of Dallas

America

സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കൂ​ട്ടാ​യ്മ വ​ർ​ധി​പ്പി​ക്കു​വാ​നും സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​വാ​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും വേ​ണ്ടി​യാ​ണ് ഈ ​സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്നു പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം പറഞ്ഞു.

അ​സോ​സി​യേ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്ന​വ​ർക്ക് പ്രസിഡന്‍റ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. എ​ബ്ര​ഹാം മാ​ത്യു (ആ​രം​ഭ കാ​ല സെ​ക്ര​ട്ട​റി), സി.വി. ജോ​ർ​ജ് (ആ​രം​ഭ കാ​ല ക​മ്മി​റ്റി അംഗം), അ​ല​ക്സ്‌ മാ​ത്യു, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, സ​ണ്ണി ജേ​ക്ക​ബ്, കോ​ശി പ​ണി​ക്ക​ർ, മാ​ത്യു കോ​ശി, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ തു​ട​ങ്ങി മു​ൻ പ്ര​സി​ഡ​ന്‍റുമാ​രോ​ടൊ​പ്പം പി.പി. ചെ​റി​യാ​ൻ, കോ​ശി വൈ​ദ്യ​ൻ, അ​ന​ശ്വ​രം മാ​മ്പി​ള്ളി തു​ട​ങ്ങി മു​ൻ സെ​ക്ര​ട്ട​റി​മാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

 

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ഡാ​ള​സ്: ഡാ​ള​സ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ​കാ​ല​സം​ഘ​ട​ന​യും അ​മേ​രി​ക്ക​യി​ൽ മു​ൻനി​ര സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നു​മാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് 2026 - 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു.

1976ൽ ​സ്ഥാ​പി​ത​മാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് 50 വ​ർ​ഷം പി​ന്നീ​ടു​മ്പോ​ൾ, 1500ൽ ​പ​രം അം​ഗ​ങ്ങ​ൾ ഉ​ണ്ട്‌. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​ര​ത്തി​നാ​യി പ​ല​രും നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍ററി​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ​യും പൊ​തു മീ​റ്റിം​ഗി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കി കൊ​ണ്ടു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ഷി​ജു എ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റാ​യും മ​ഞ്ജി​ത്ത് കൈ​നി​ക്ക​ര സെ​ക്ര​ട്ട​റി​യാ​യും സി​ജു കൈ​നി​ക്ക​ര ട്ര​ഷ​റെ​റാ​യും രൂ​പീ​ക​രി​ച്ച ഭാ​ര​വാ​ഹി​ക​ളെ കൂ​ടാ​തെ 15 അം​ഗ ക​മ്മിറ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ​നു​വ​രി​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന ക്രി​സ്​മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​യി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​ൽ​ക്കും.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തു​മെ​ന്ന് നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ഐ. ​വ​ർ​ഗീ​സി​ന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ്: 50 വ​ർ​ഷം പി​ന്നീ​ടു​ന്ന കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ മു​ന്ന​ണി പോ​രാ​ളി​യും സ​മാ​ന​ത​യി​ല്ലാ​ത്ത സം​ഘാ​ട​ക​നു​മാ​യ ഐ. ​വ​ർ​ഗീ​സി​നു മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ഐ​സി​ഇ​സി ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

ഐ. ​വ​ർ​ഗീ​സി​ന്‍റെ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​യും ജ​നാ​ധി​പ​ത്യ നേ​തൃ​ത്വ​വും അ​ദ്ദേ​ഹ​ത്തെ സ​ക​ല​രു​ടെ​യും സ്നേ​ഹാ​ദ​ര​ങ്ങ​ൾ​ക്ക് പാ​ത്ര​മാ​യി തീ​ർ​ത്തു. അ​മേ​രി​ക്ക​യി​ലെ ക​ല സാം​സ്കാ​രി​ക സ​മ​ന്വ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ല​യ​ന​ത്തി​ന്‍റെ​യും വി​സ്മ​യ​ക​ര​മാ​യ സം​ഘ​ട​യാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​നെ അ​ദ്ദേ​ഹം മാ​റ്റി​യെ​ന്ന് സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

NRI

വി​ൻ​സെ​ന്‍റ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ചി​ച്ചു

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ(​കെ​എ​ഡി) സ​ജീ​വ അം​ഗ​വും സം​ഗീ​ത​ജ്ഞ​നു​മാ​യ വി​ൻ​സെ​ന്‍റ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ (70) നി​ര്യാ​ണ​ത്തി​ൽ കെ​എ​ഡി അ​നു​ശോ​ചി​ച്ചു.

വി​ൻ​സെ​ന്‍റി​ന്‍റെ വി​യോ​ഗം ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു ന​ഷ്‌​ട​മാ​ണ്. കെ​എ​ഡി​യു​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​യി​രു​ന്നു. 

അ​മേ​രി​ക്ക​യി​ലെ​ങ്ങു​മു​ള്ള മ​ല​യാ​ളി സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ വി​ൻ​സെ​ന്‍റ് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക യാ​ത്ര​യ്ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി എ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന് കെ​എ​ഡി ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ചു.

ദുഃ​ഖി​ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കെ​എ​ഡി ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡും അം​ഗ​ങ്ങ​ളും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Latest News

Corehub Up