National
കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ചശേഷവും ഗോവയില് പോര്ച്ചുഗീസ് ഭരണം തുടരുന്നതിനെതിരേ അമ്പതുകളില് നടന്ന വിമോചനസമരത്തിന് കോണ്ഗ്രസ് എതിരായിരുന്നുവെന്ന് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര്.
ഗോവ വിമോചനസമരത്തിന്റെ 70-ാം വാര്ഷികത്തോടനുബന്ധിച്ച് ഗോവ വിമോചനസമര അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില് സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും ആ സമരത്തില് പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എഐസിസി പ്രമേയം പാസാക്കിയിരുന്നു. ഗോവയ്ക്ക് സ്വാതന്ത്ര്യം നല്കിയാല് ഗോവന് ജനത പരസ്പരം സംഘര്ഷത്തിലേര്പ്പെടുമെന്ന് സൂചിപ്പിച്ചുകൊണ്ട് എഐസിസി പ്രമേയം പാസാക്കിയെന്നും ഗവർണർ പറഞ്ഞു.
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണെന്നും നിശാക്ലബ് സംസ്കാരം വ്യാപകമാകുന്നതിനെ കുറിച്ച് സമൂഹം ജാഗ്രതപാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശം സര്ക്കാരിന് മാത്രം തടയാന് കഴിയുന്നതല്ല, സമൂഹത്തിനുകൂടി അതിന് ഉത്തരവാദിത്വമുണ്ടെന്നും ഗവര്ണര് പറഞ്ഞു.
Kerala
കൊച്ചി: സാമൂഹ്യ കേരളത്തിൽ നന്മയും കരുണയും അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളിലൂടെ മാതൃകയും പ്രചോദനവുമാകാൻ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയ്ക്കു സാധിച്ചെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സഹൃദയയുടെ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആറു പതിറ്റാണ്ടുകളായി സമൂഹനന്മയ്ക്കായി ഏറ്റെടുത്ത മാതൃകാപരമായ ആത്മസമർപ്പണത്തിന്റെ ആഘോഷമാണു ജൂബിലി. സാധാരണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാനും സർക്കാർ സംവിധാനങ്ങൾക്കു പരിമിതികളുണ്ട്.
അത്തരം ഇടപെടലുകൾക്ക് സഹൃദയ പോലുള്ള സന്നദ്ധ സംഘടനകൾക്കു കഴിയും. മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും ലഭിക്കുമെന്ന് ചിന്തിക്കാതെ എല്ലാവർക്കും സമൃദ്ധി നൽകി നദികൾ ഒഴുകുന്നതുപോലെ നമ്മുടെ ജീവിതവും മറ്റുള്ളവർക്കു നന്മയും പ്രചോദനവുമാകണം. മറ്റുള്ളവർക്കായി നന്മ ചെയ്യുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് മറ്റെല്ലാ സന്തോഷങ്ങളേക്കാളും പ്രധാനമെന്നും ഗവർണർ പറഞ്ഞു.
വജ്രജൂബിലി സ്മാരകമായി സഹൃദയ നടപ്പാക്കുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനവും ജൂബിലി സ്മരണികയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു.
ബിഷപ് മാർ തോമസ് ചക്യ ത്ത്, അതിരൂപത വികാരി ജനറാൾ റവ. ഡോ. ആന്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിൻ സെന്റർ പ്രസിഡന്റ് സിസ്റ്റർ ആലീസ് ലൂക്കോസ്, ജോബി മാത്യു എന്നിവർ പ്രസംഗിച്ചു.
സഹൃദയയുടെ സഹകാരികളെയും ഗ്രാമതലങ്ങളിലെ സാമൂഹ്യ പ്രവർത്തകരെയും സമ്മേളനത്തിൽ ആദരിച്ചു. സംഗീതപരിപാടിയും ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: കേരള സര്വകലാശാല സെനറ്റ് ഹാളില് ഗവര്ണര് പങ്കെടുത്ത പരിപാടിയിലെ സംഘര്ഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാന്സലറുടെ റിപ്പോര്ട്ട്. ഗവര്ണറെ ബോധപൂര്വം തടഞ്ഞു എന്നു റിപ്പോര്ട്ടില് സൂചനയുള്ളതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്ട്ട് വിസി ഗവര്ണര്ക്ക് സമര്പ്പിച്ചു.
രജിസ്ട്രാര് ബാഹ്യസമ്മര്ദത്തിനു വഴങ്ങി. വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോര്ട്ടില് ശിപാര്ശ ചെയ്തു. പരിപാടി നടത്തുന്നതിനുള്ള അനുമതി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങള് ഇല്ല. ഗവര്ണര് സെനറ്റ് ഹാളില് എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയില് രാജ്ഭവന് അയച്ചതെന്നും വൈസ് ചാന്സലര് ഗവര്ണര്ക്കു നല്കിയ റിപ്പോര്ട്ടില് പറയുന്നു. തിരുവനന്തപുരം: കേരള സര്വകലാശാല സെനറ്റ് ഹാളില് ഗവര്ണര് പങ്കെടുത്ത പരിപാടിയിലെ സംഘര്ഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാന്സലറുടെ റിപ്പോര്ട്ട്.
ഗവര്ണറെ ബോധപൂര്വം തടഞ്ഞു എന്നു റിപ്പോര്ട്ടില് സൂചനയുള്ളതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്ട്ട് വിസി ഗവര്ണര്ക്ക് സമര്പ്പിച്ചു. രജിസ്ട്രാര് ബാഹ്യസമ്മര്ദത്തിനു വഴങ്ങി. വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോര്ട്ടില് ശിപാര്ശ ചെയ്തു. പരിപാടി നടത്തുന്നതിനുള്ള അനുമതി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങള് ഇല്ല. ഗവര്ണര് സെനറ്റ് ഹാളില് എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയില് രാജ്ഭവന് അയച്ചതെന്നും വൈസ് ചാന്സലര് ഗവര്ണര്ക്കു നല്കിയ റിപ്പോര്ട്ടില് പറയുന്നു.
രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്നും വൈസ് ചാന്സലറുടെ റിപ്പോര്ട്ടില് സൂചനയുണ്ട്. ക്രിമിനല് സ്വഭാവമുള്ള പ്രത്യാഘാതമുള്ള വിഷയമായതിനാല് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും റിപ്പോര്ട്ടില് സൂചനയുണ്ട്. അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാര് റിപ്പോര്ട്ട് നല്കിയിരുന്നു. രജിസ്ട്രാറുടെ ചുമതല നിര്വഹിക്കുക മാത്രമാണ് ചെയ്തത്. സംഘാടകര് നിബന്ധന ലംഘിച്ചു എന്ന് പിആര്ഒയും സെക്യൂരിറ്റി ഓഫീസറും റിപ്പോര്ട്ട് നല്കിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് പോലീസും അറിയിച്ചു. ഇതോടെയാണ് വിഷയത്തില് ഇടപെട്ടതും പരിപാടി റദ്ദാക്കിയതെന്നുമാണ് രജിസ്ട്രാറുടെ റിപ്പോര്ട്ട്. ഗവര്ണറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സര്വകലാശാല രജിസ്ട്രാര് നല്കിയ റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ജനങ്ങളുടെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രതയാണ് ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കാനും സംരക്ഷിക്കപ്പെടാനും സഹായിക്കുന്നതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായ അതിക്രമങ്ങളെ അടിസ്ഥാനമാക്കി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയുടെ 21 മാസങ്ങൾ പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകർത്തുമാണ് മുന്നേറിയത്. അതിക്രമങ്ങളുടെയും ഭീഷണികളുടെയും ഒരു കാലഘട്ടമായിരുന്നു അത്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തന്നെയാണ് അടിയന്തരാവസ്ഥ അവസാനിപ്പിക്കപ്പെടാനുള്ള വഴി തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ജനാധിപത്യ സംസ്കാരത്തിൽ അവിഭാജ്യ ഘടകങ്ങളാണെന്നും അതു നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്നതുമാണെന്ന് ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് സയ്യിദ് അബ്ദുൾ നസീർ അഭിപ്രായപ്പെട്ടു. കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ജി. ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ അബ്ദുൾ സലാം, മുൻ ഹൈക്കോടതി ജഡ്ജി എം.ആർ. ഹരിഹരൻ നായർ, കെ. രാമൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.