Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Highcourt

നഴ്സുമാരുടെ സമരം പിൻവലിച്ചു ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

കൊ​ച്ചി: ശമ്പ​ള വ​ർ​ധ​ന​ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം അവസാനിക്കുന്നു. സമരം നിർത്തി ചർച്ചയ്ക്കു തയാറാകാൻ നിർദേശിച്ചു ഹൈക്കോടതി. ഹൈ​ക്കോ​ട​തി മീ​ഡി​യേ​ഷ​ൻ സെ​ന്‍റ​റി​ൽനി​ന്നു നി​യോ​ഗി​ക്കു​ന്ന മ​ധ്യ​സ്ഥ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ഴ്സു​മാ​രും ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റു​ക​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കും.

ഹൈ​ക്കോ​ട​തി മീ​ഡി​യേ​ഷ​ൻ സെ​ന്‍റ​റിൽ ചൊ​വ്വാ​ഴ്ച രാവിലെ പത്തോടെയാണ് ച​ർ​ച്ച ന​ട​ക്കു​ക. ച​ർ​ച്ച​യ്ക്കു പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച ഹൈ​ക്കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ച​ർ​ച്ച പൂ​ർ​ത്തി​യാ​കും വ​രെ സ​മ​രം പാ​ടി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശം. ഇതോടെ നാളെ മുതൽ നഴ്സുമാർ ജോലിക്കു കയറാൻ സാധ്യത തെളിഞ്ഞു.

നഴ്സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സമരത്തിന്‍റെ ഭാഗമായി ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നും ആശുപത്രികൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും മുമ്പു ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു.

അതേസമയം, കുറെ ആശുപത്രികൾ സമരക്കാരുമായി ധാരണയിലെത്തിയെന്ന് സമരക്കാർ അവകാശപ്പെടുന്നു. ​ബാ​ക്കി​യു​ള്ള ആ​ശു​പ​ത്രി​ക​ൾ കൂ​ടി ധാ​ര​ണ​യി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ സ​മ​രം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളൂ എ​ന്ന് ന​ഴ്‌​സു​മാ​ർ അ​റി​യി​ച്ചു.

 

 

 

 

 

 

Kerala

ലാ​ൻ​ഡ് റോ​വ​ർ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടുള്ള ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഹ​ർ​ജി; ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത ലാ​ൻ​ഡ് റോ​വ​ർ വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ക​സ്റ്റം​സ് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

2004 മോ​ഡ​ൽ വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്ത​ത് റെ​ഡ് ക്രോ​സ് ആ​ണെ​ന്നും അ​ഞ്ച് വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം രേ​ഖ​ക​ൾ പ്ര​കാ​രം നി​യ​മ​വി​ധേ​യ​മാ​യാ​ണ് വാ​ങ്ങി​യ​തെ​ന്നു​മാ​ണ് ദു​ൽ​ഖ​റി​ന്‍റെ വാ​ദം.

ക​സ്റ്റം​സി​ന്റെ ക​സ്റ്റ‍​ഡി​യി​ൽ വാ​ഹ​നം ശ​രി​യാ​യി സൂ​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ത​ക​രാ​ർ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Latest News

Corehub Up