പേരൂർക്കട: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് എൻജിൻ തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം ട്രാക്കിൽ കുടുങ്ങി.
ഇന്നലെ ഉച്ചയോടെയായി രുന്നു സംഭവം. എൻജിൻ നിലച്ച തോടെ യാത്രക്കാർ ഏറെ നേരം ട്രാക്കിൽ കുടുങ്ങി. ഉച്ചയ്ക്ക് 12.15-ന് തിരുവനന്തപുരം സെൻട്രലിൽനിന്നു പുറപ്പെടേണ്ടിയിരുന്ന കേരള എക്സ്പ്രസാണു ട്രാക്കിൽ കുടുങ്ങിയത്. സ്റ്റേഷനിൽനിന്ന് ഏതാനും മീറ്ററുകൾ നീങ്ങിയപ്പോൾ തന്നെ എൻജിൻ തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഒന്നര മണിക്കൂറോളം ട്രെയിൻ അവിടെ കിടന്നു. പിന്നീട് മറ്റൊരു എൻജിൻ എത്തിച്ചാണ് ട്രെയിനിനെ തിരികെ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്രധാന ഭാഗത്ത് എത്തിച്ചത്. ആ സമയം കന്യാകുമാരി എക്സ്പ്രസ് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ട്രെയിനിന്റെ പിന്നിലേക്ക് നീക്കിയ ശേഷമാണു കേരള എക് സ്പ്രസിന് ആദ്യംനിന്ന പ്ലാറ്റ് ഫോമിലേക്ക് എത്തിച്ചത്. എൻജിനിലെ സാങ്കേതിക പ്രശ്നം ഉടൻ പരിഹരിക്കാൻ സാധിക്കാത്തതുകൊണ്ട് രണ്ടുമണിയാ യിട്ടും യാത്ര തുടരാനായില്ല.
കേരള എക്സ്പ്രസ് ട്രാക്കിൽ കുടുങ്ങിയതിനാൽ തിരുവനന്തപുരത്തേക്കു വരേണ്ടതും പോകേണ്ടതുമായ മിക്ക ട്രെയിനുകളുടെയും സമയക്രമത്തെ പ്രതികൂലമായി ബാധിച്ചു. ചില ട്രെയിനുകൾ ഏറെനേരം ഔട്ടറിൽ നിർത്തിയിടുകയും ചെയ്തു.തിരുവനന്തപുരം സ്റ്റേഷനിൽനിന്നു വൈകി യാത്ര തിരിച്ച ട്രെയിൻ ശനിയാഴ്ച രാത്രി 7.30 ഓടുകൂടി മൂന്നര മണിക്കൂർ വൈകിയാണ് എറണാകുളം സ്റ്റേഷനിൽ എത്തിച്ചേർന്നത്.