x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​റ​പ്പെ​ട്ട​യു​ട​ൻ എ​ൻ​ജി​ൻ ത​ക​രാ​ർ; കേ​ര​ള എ​ക്സ്പ്ര​സ് ട്രാ​ക്കി​ൽ കു​ടു​ങ്ങി

വെബ്ഡെസ്ക്
Published: November 15, 2026 03:27 AM IST | Updated: November 15, 2026 03:27 AM IST

പ്രതീകാത്മക ചിത്രം

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്ന് പു​റ​പ്പെ​ട്ട കേ​ര​ള എ​ക്സ്പ്ര​സ് എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ട്രാ​ക്കി​ൽ കു​ടു​ങ്ങി.​
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി രു​ന്നു സം​ഭ​വം. എ​ൻ​ജി​ൻ നി​ല​ച്ച തോ​ടെ യാ​ത്ര​ക്കാ​ർ ഏ​റെ നേ​രം ട്രാ​ക്കി​ൽ കു​ടു​ങ്ങി. ഉ​ച്ച​യ്ക്ക് 12.15-ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്നു പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന കേ​ര​ള എ​ക്സ്പ്ര​സാ​ണു ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ​ത്. സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഏ​താ​നും മീ​റ്റ​റു​ക​ൾ നീ​ങ്ങി​യ​പ്പോ​ൾ ത​ന്നെ എ​ൻ​ജി​ൻ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ട്രെ​യി​ൻ അ​വി​ടെ കി​ട​ന്നു. പി​ന്നീ​ട് മ​റ്റൊ​രു എ​ൻ​ജി​ൻ എ​ത്തി​ച്ചാ​ണ് ട്രെ​യി​നി​നെ തി​രി​കെ മ​റ്റൊ​രു പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന ഭാ​ഗ​ത്ത് എ​ത്തി​ച്ച​ത്. ആ ​സ​മ​യം ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ട്രെ​യി​നി​ന്‍റെ പി​ന്നി​ലേ​ക്ക് നീ​ക്കി​യ ശേ​ഷ​മാ​ണു കേ​ര​ള എ​ക് സ്പ്ര​സി​ന് ആ​ദ്യം​നി​ന്ന പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് എ​ത്തി​ച്ച​ത്. എ​ൻ​ജി​നി​ലെ സാ​ങ്കേ​തി​ക പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​കൊ​ണ്ട് ര​ണ്ടു​മ​ണി​യാ യി​ട്ടും യാ​ത്ര തു​ട​രാ​നാ​യി​ല്ല.

കേ​ര​ള എ​ക്സ്പ്ര​സ് ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രേ​ണ്ട​തും പോ​കേ​ണ്ട​തു​മാ​യ മി​ക്ക ട്രെ​യി​നു​ക​ളു​ടെ​യും സ​മ​യ​ക്ര​മ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ചി​ല ട്രെ​യി​നു​ക​ൾ ഏ​റെ​നേ​രം ഔ​ട്ട​റി​ൽ നി​ർ​ത്തി​യി​ടു​ക​യും ചെ​യ്തു.തി​രു​വ​ന​ന്ത​പു​രം സ്റ്റേ​ഷ​നി​ൽ​നി​ന്നു വൈ​കി യാ​ത്ര തി​രി​ച്ച ട്രെ​യി​ൻ ശ​നി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടു​കൂ​ടി മൂ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് എ​റ​ണാ​കു​ളം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

Tags : Engine failure keralaexpress NattuVishesham DistrictNews

Recent News

Corehub Up