നെയ്യാറ്റിന്‍കര : അതിയന്നൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനചടങ്ങും എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇന്നലെ നടന്ന യോഗത്തില്‍ നിംസ് മെഡിസിറ്റി എംഡി എം.എസ്.ഫൈസല്ഖാന് വിശിഷ്ടാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രമീള അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ. ഷിബു, ജില്ലാ പഞ്ചായത്ത് അംഗം അഞ്ജിതാ വിനോദ് കോട്ടുകാല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.എന്‍ അജയാംബിക, ആര്. സിന്ധു, എം.കെ പ്രേംരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്. അനിക്കുട്ടന്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സി. പ്രഭ, പഞ്ചായത്ത് സെക്രട്ടറി ജി. മണികണ്ഠന്, അസി. സെക്രട്ടറി എസ്. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.