ചവറ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐആര്‍ഇഎല്‍ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു.
പണ്ടാരതുരുത്ത് ഗവ.പ്രൈമറി സ്കൂളില്‍ മൂന്നു ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന അക്കാദമിക് ബ്ലോക്ക്, പണ്ടാരത്തുരുത്ത് മുക്കുംപുഴയില് ആയുഷ് സാംസ്കാരിക സമുച്ചയം എന്നിവ നിര്‍മിച്ചു നല്കി.
കെ.സി. വേണുഗോപാല്‍ എംപി ഇരു കെട്ടിടങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.
സി.ആര്. മഹേഷ് എംഎല്‍എ അധ്യക്ഷനായി. ഐആര്‍ഇഎല്‍ ജനറല്‍ മാനേജരും യൂണിറ്റ് മേധാവിയുമായ എന്‍.എസ് അജിത് പദ്ധതി വിശദീകരിച്ചു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ തൃദീപ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം വരുണ്‍ ആലപ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം യു. ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ അശ്വതി അപ്പു, സി. ശ്രീലാല്‍, ഹരിത നിധിന്, ഐആര്‍ഇഎല്‍ ജനറല്‍ മാനേജര്‍ ശ്രീലാല്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഭക്തദര്‍ശന്‍, ധീവര സഭാ സംസ്ഥാന വൈസ് പ്രസിഡന്റ് വത്സനന്, അരയജന കരയോഗം പ്രസിഡന്റുമാരായ എസ്. ഹൃഷീന്ദ്രന്, കെ സിദ്ധാര്ത്ഥന്, ആര്. ഓമനദാസ്, ഗവ. എല്‍പി സ്കൂള്‍ പ്രധാന അധ്യാപകന് എ.എ. കബീര്‍, എസ്എംസി ചെയര്മാന് സിനി ദാസ്, കരയോഗം സെക്രട്ടറി എന്‍. നിജിത് എന്നിവര്‍ പ്രസംഗിച്ചു.