Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Key To Sanojs Snehaveedu

Kasaragod

സ​നോ​ജി​ന്‍റെ സ്‌​നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നാ​ളെ

എ​ണ്ണ​പ്പാ​റ: ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണ് അ​ര​യ്ക്ക് താ​ഴെ ത​ള​ര്‍​ന്ന് കി​ട​പ്പി​ലാ​യ എ​ണ്ണ​പ്പാ​റ പേ​രി​യ​യി​ലെ സ​നോ​ജ് മാ​ധ​വ​ന് നാ​ട്ടു​കാ​ര്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ സ്‌​നേ​ഹ​വീ​ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.

താ​ക്കോ​ല്‍​ദാ​നം നാ​ളെ രാ​വി​ലെ 11.30ന് ​എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് പ​ള്ളി വി​കാ​രി ഫാ. ​ജോ​യി​സ് കാ​രി​ക്കാ​ത്ത​ട​ത്തി​ല്‍, ഭ​വ​ന​നി​ര്‍​മാണ​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി യു. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും. ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ര്‍​ഷ​മാ​യി കി​ട​പ്പി​ലാ​യി, ഒ​രു കു​ഞ്ഞു​വീ​ടെ​ന്ന സ്വ​പ്ന​വും​ക​ണ്ട് ജീ​വി​ച്ച യു​വാ​വി​ന് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള പെ​ന്‍​ഷ​ന്‍ മാ​ത്ര​മാ​ണ് വ​രു​മാ​നം. പേ​രി​യ ജം​ഗ​ഷ്നി​ല്‍ ന​ല്ല മാ​ര്‍​ക്ക​റ്റ് വി​ല​യു​ള്ള അ​ഞ്ചു​സെ​ന്‍റ് സ്ഥ​ലം ഉ​ഷ എ​ന്ന വീ​ട്ട​മ്മ ദാ​നം ചെ​യ്യാ​ന്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് സ​നോ​ജി​ന് വീ​ടൊ​രു​ക്കാ​ന്‍ നാ​ട് രം​ഗ​ത്തി​റ​ങ്ങി​യ​ത്. എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​ജോ​യി​സ് കാ​രി​ക്കാ​ത്ത​ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക കൂ​ട്ടാ​യ്മ വീ​ടി​ന്‍റെ ത​റ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​തോ ടെ‍ പി​ന്നീ​ടെ​ല്ലാം വേ​ഗ​ത്തി​ലാ​യി.

സ​നോ​ജി​ന്‍റെ ക്ലാ​സ്‌​മേ​റ്റ് കൂ​ട്ടാ​യ്മ, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ജി​വ​ന​ക്കാ​ര്‍ എ​ന്നി​വ​രും വി​വി​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും ന​ന്മ മ​ന​സി​നൊ​പ്പം നി​ന്നു. 740 ച​തു​ര​ശ്ര​മീ​റ്റ​റി​ല്‍ ര​ണ്ടു ബാ​ത്ത് അ​റ്റാ​ച്ച്ഡ് ബെ​ഡ്റൂം, ഹാ​ള്‍, അ​ടു​ക്ക​ള, വ​ര്‍​ക്ക് ഏ​രി​യ എ​ന്ന​ിവ​യ​ട​ങ്ങി​യ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ മ​നോ​ഹ​ര​മാ​യ വീ​ടൊ​രു​ങ്ങി.

കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ സ്വ​കാ​ര്യ റോ​ഡ​രി​കു​വ​ഴി മൂ​ന്നു വൈ​ദ്യു​ത​തൂ​ണു​ക​ൾ സ്ഥാപിച്ചാണ് വൈ​ദ്യു​തി എ​ത്തി​ച്ച​ത്. ഭൂ​മി ദാ​നം ചെ​യ്ത വീ​ട്ടു​കാ​ര്‍ താ​ത്കാ​ലി​ക​മാ​യി കു​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ കു​ഴ​ല്‍​കി​ണ​ര്‍ നി​ര്‍​മി​ച്ച് സ​നോ​ജി​ന് കൂ​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Latest News

Corehub Up