Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koodothram Movie

ബൈ​ജു​വി​ന്‍റെ കൂ​ടോ​ത്രം ഫ​ലി​ച്ചു

സി​നി​മ​യി​ല്‍ 35 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ന​ട​ന്‍ ബൈ​ജു എ​ഴു​പു​ന്ന സം​വി​ധാ​നം ചെ​യ്ത മി​സ്റ്റ​റി ഡ്രാ​മ "കൂ​ടോ​ത്രം’ കു​ടും​ബ​സ​ദ​സു​ക​ള്‍​ക്കു പ്രി​യ​ത​ര​മാ​യി മു​ന്നേ​റു​ന്നു. ഇ​ടു​ക്കി വെ​ള്ളി​മ​ല​യെ​ന്ന സാ​ങ്ക​ല്പി​ക ഗ്രാ​മ​ത്തി​ലെ വാ​വ​ച്ച​ന്‍ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​സ​മ​ര​ങ്ങ​ളു​ടെ ക​ഥ​യാ​ണു സി​നി​മ. പെ​ണ്‍​മ​ക്ക​ളെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന ഒ​ര​ച്ഛ​നു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം.

"സു​ന്ദ​ര​പു​രു​ഷ​ന്‍’, "കെ​ക്യു’ എ​ന്നി​വ​യ്ക്കു​ശേ​ഷം നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യും ബൈ​ജു​വി​ന്‍റെ മി​ന്നും പ്ര​ക​ട​നം. ബൈ​ജു​വി​ന്‍റെ ക​രി​യ​റി​ലെ മു​ന്നൂ​റാ​മ​ത്തെ സി​നി​മ​യാ​ണു സ​ന്തോ​ഷ് ഇ​ടു​ക്കി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ "കൂ​ടോ​ത്രം’.

"മ​ക്ക​ള്‍​ക്കും വെ​ള്ളി​മ​ല​യ്ക്കു​മ​പ്പു​റം വാ​വ​ച്ച​നു മ​റ്റൊ​രു ലോ​ക​മി​ല്ല. ത​ല​മു​റ​ക​ള്‍​ക്കു മു​മ്പ് വീ​ര​മ​ല​യ​ന്‍ ഏ​ല്‍​പ്പി​ച്ച ആ ​മ​ല​യും മ​ണ്ണും കോ​ടി​ക​ള്‍ കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ലും ആ​ര്‍​ക്കും തീ​റെ​ഴു​താ​ന്‍ അ​യാ​ള്‍ ഒ​രു​ക്ക​മ​ല്ല. ന​മു​ക്കി​ട​യി​ല്‍ ഇ​ന്നു​മു​ണ്ട​ല്ലോ അ​ത്ത​രം ചി​ല​യാ​ളു​ക​ള്‍.’-​ബൈ​ജു എ​ഴു​പു​ന്ന സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സി​നി​മ​യി​ലെ തു​ട​ക്കം എ​ങ്ങ​നെ​യാ​യി​രു​ന്നു..?

എ​ഴു​പു​ന്ന​യി​ല്‍ എ​ന്‍റെ ഡാ​ഡി തു​ട​ങ്ങി​യ രേ​ഖ തി​യ​റ്റ​റി​ല്‍ സി​നി​മ ക​ണ്ടു​തു​ട​ങ്ങി​യ കാ​ലം മു​ത​ല്‍ എ​ല്ലാം സി​നി​മ​യാ​ണ്. ആ​റാം ക്ലാ​സ് മു​ത​ല്‍ കോ​ട്ട​യം മാ​ന്നാ​നം സെ​ന്‍റ് അ​ഫ്രേം​സി​ല്‍ ബോ​ര്‍​ഡിം​ഗ് പ​ഠ​നം. അ​വി​ടെ നി​ന്നു സി​നി​മ​യ്ക്കു കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. ആ​ക്ട​റാ​കാ​നു​ള്ള തു​ട​ക്കം അ​വി​ടെ​നി​ന്നാ​ണ്.

മ​മ്മൂ​ക്ക ഹീ​റോ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു​തു​ട​ങ്ങി​യ കാ​ലം. അ​ന്നു തു​ട​ങ്ങി​യ ഇ​ഷ്ട​മാ​ണ് മ​മ്മൂ​ട്ടി. മാ​ന്നാ​നം പ​ള്ളി​യി​ല്‍ ഞാ​ന്‍ ക്വ​യ​ര്‍ പാ​ടു​മാ​യി​രു​ന്നു. ഹാ​ര്‍​മോ​ണി​യം, ഗി​റ്റാ​ര്‍ തു​ട​ങ്ങി​യ​വ വാ​യി​ക്കാ​നും പ​ഠി​ച്ചു. "കാ​ട്ടു​കു​തി​ര’ നാ​ട​ക​ത്തി​ല്‍ പ്ര​ധാ​ന വേ​ഷം​ചെ​യ്ത, ബ​ന്ധു​വാ​യ രാ​ജ​ന്‍ പി. ​ദേ​വ് എ​ന്നെ നാ​ട​ക​ങ്ങ​ള്‍​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു.

എ​ന്‍റെ സി​നി​മ എ​ന്‍റെ സ്വ​ന്തം തി​യ​റ്റ​റി​ല്‍ കാ​ണ​ണ​മെ​ന്നു തോ​ന്നി​ത്തു​ട​ങ്ങി. പ​രീ​ക്ഷ​യ്ക്കു തോ​റ്റാ​ല്‍ പി​ന്നെ ബോ​ര്‍​ഡിം​ഗി​ല്‍ നി​ര്‍​ത്തി​ല്ല. അ​ങ്ങ​നെ മ​നഃ​പൂ​ര്‍​വം തോ​റ്റ് വീ​ണ്ടും എ​ഴു​പു​ന്ന​യി​ലെ സി​നി​മാ​കാ​ഴ്ച​ക​ളി​ലേ​ക്കു മ​ട​ക്കം.

കോ​ള​ജ് കാ​ല​ത്ത് കെ.​ജി. ജോ​ര്‍​ജ്, പ്രി​യ​ദ​ര്‍​ശ​ന്‍, ഫാ​സി​ൽ തു​ട​ങ്ങി​യ​വ​രോ​ടു ചാ​ന്‍​സ് തേ​ടി​യി​ട്ടു​ണ്ട്. 1988ല്‍ ​ആ​ല​പ്പി രം​ഗ​നാ​ഥി​ന്‍റെ "ധ​നു​ര്‍​വേ​ദ’​ത്തി​ല്‍ അ​ഭി​ന​യി​ച്ചെ​ങ്കി​ലും പ​ടം മു​ട​ങ്ങി. പി.​ജി. വി​ശ്വം​ഭ​ര​ന്‍റെ "ഇ​രി​ക്കൂ, എം​ഡി അ​ക​ത്തു​ണ്ട്’​അ​താ​യി​രു​ന്നു ആ​ദ്യ റി​ലീ​സ്.

തു​ട​ര്‍​ന്നു വി​ല്ല​ന്‍റെ സ​ഹാ​യി, ത​ല്ലു​കൊ​ള്ളി, ഡ​യ​ലോ​ഗി​ല്ലാ​ത്ത വേ​ഷ​ങ്ങ​ള്‍! ഹി​റ്റ്‌​ല​ർ ബ്ര​ദേ​ഴ്സി​ലെ ചി​ന്ന​ത്ത​ന്പി, ഉ​ദ​യ​പു​രം സു​ല്‍​ത്താ​നി​ലെ മാ​ര്‍​ത്താ​ണ്ഡ​ന്‍, ട്രാ​ഫി​ക്കി​ലെ ത​ന്‍​സീ​ര്‍, ഇ​വി​ടം സ്വ​ര്‍​ഗ​മാ​ണ് സി​നി​മ​യി​ലെ ജോ​സ്, പോ​ക്കി​രി​രാ​ജ​യി​ലെ ച​ന്ദ്രു, തു​റു​പ്പു​ഗു​ലാ​നി​ലെ രാ​ജ​ന്‍, കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ലെ ചി​റ്റ​പ്പ​ൻ, വി​ശേ​ഷ​ത്തി​ലെ സു​ഭാ​ഷേ​ട്ട​ന്‍...​എ​ന്നി​ങ്ങ​നെ ചി​ല ജ​ന​പ്രി​യ വേ​ഷ​ങ്ങ​ള്‍.

ത​മി​ഴി​ല്‍ വി​ജ​യ്ക്കൊ​പ്പം ര​ണ്ടു സി​നി​മ. ക​ന്ന​ട, തെ​ലു​ങ്ക്, ഹി​ന്ദി സി​നി​മ​ക​ളി​ലും വി​ല്ല​നാ​യി. 35 വ​ര്‍​ഷം പോ​യ​ത​റി​ഞ്ഞി​ല്ല. ഇ​ത്ര​നാ​ളും സി​നി​മ വി​ട്ട് എ​ങ്ങും പോ​യി​ട്ടി​ല്ല. സി​നി​മ​യി​ല്ലാ​ത്ത ഒ​രു വ​ര്‍​ഷം പോ​ലും ഉ​ണ്ടാ​യി​ട്ടു​മി​ല്ല.

വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ല്‍ ഒ​തു​ങ്ങി​യ​ത്..?

ഒ​രി​ക്ക​ല്‍ വി​ല്ല​നാ​യാ​ല്‍ പി​ന്നീ​ടു വി​ല്ല​നോ വി​ല്ല​ന്‍റെ സ​ഹാ​യി​യോ മാ​ത്ര​മാ​ണ്. എ​ത്ര​യോ ഹി​റ്റ് സി​നി​മ​ക​ളി​ല്‍ സം​ഭാ​ഷ​ണ​മു​ള്ള കാ​ര​ക്ട​ര്‍ വേ​ഷ​ങ്ങ​ള്‍ എ​ന്നി​ലേ​ക്കു വ​ന്നി​ട്ടു​ണ്ട്. അ​വ​സാ​ന​നി​മി​ഷം വേ​റെ ആ​ളു​ക​ള്‍ വ​ന്ന് അ​ഭി​ന​യി​ച്ചി​ട്ടു​പോ​കും! ഫൈ​റ്റാ​ണ​ല്ലോ ചെ​യ്യു​ന്ന​ത്, ഡ​യ​ലോ​ഗൊ​ന്നും കൊ​ടു​ക്ക​രു​ത്, അ​യാ​ള്‍ ചെ​യ്യി​ല്ല, അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ല, മ​സി​ലു​പി​ടി​ത്തം മാ​ത്ര​മേ​യു​ള്ളൂ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു പ​ല​രു​ടെ​യും ധാ​ര​ണ​ക​ള്‍.

ഒ​പ്പോ​സി​റ്റ് നി​ല്‍​ക്കു​ന്ന​വ​ര്‍ ഡ​യ​ലോ​ഗ് പ​റ​യു​മ്പോ​ള്‍ അ​തു ഞാ​ന്‍ എ​ന്‍റെ ഉ​ള്ളി​ല്‍ പ​റ​യു​മാ​യി​രു​ന്നു! ന​ല്ല ന​ട​ന്മാ​രൊ​ന്നും ഇ​ല്ല, എ​ല്ലാ​വ​രും മ​രി​ച്ചു​പോ​യി എ​ന്നാ​ണ​ല്ലോ പ​ല​രും പ​റ​യാ​റു​ള്ള​ത്.

ആ ​കൂ​ട്ട​ത്തി​ല്‍ ഞാ​നു​മു​ണ്ടാ​യി​രു​ന്നു. ആ​രും തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. അ​താ​ണു സ​ത്യം.

കാ​ര​ക്ട​ര്‍ വേ​ഷ​ങ്ങ​ളി​ലേ​ക്കു മു​ന്നേ എ​ത്തേ​ണ്ട​താ​യി​രു​ന്നു എ​ന്നു തോ​ന്നി​പ്പി​ക്കു​ക​യാ​ണു വാ​വ​ച്ച​ന്‍..?

Latest News

Corehub Up