Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kothamangalam Sho

എ​സ്എ​ച്ച്ഒ നി​ര​പ​രാ​ധി​ക​ളെ ക​ണ്ണീ​ർ കു​ടി​പ്പി​ച്ചു; ഭീ​ഷ​ണി​യെ ന്യാ​യീ​ക​രി​ച്ച് അ​ർ​ജു​ൻ ആ​യ​ങ്കി

കൊ​ച്ചി: കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഓ​യ്ക്കെ​തി​രാ​യ ഭീ​ഷ​ണി​യെ ഭീ​ഷ​ണി​യെ ന്യാ​യീ​ക​രി​ച്ച് അ​ർ​ജു​ൻ ആ​യ​ങ്കി. നി​ര​പ​രാ​ധി​ത്വം വ്യ​ക്ത​മാ​യി​രു​ന്നി​ട്ടും ഒ​രു കൂ​ട്ടം കു​ടും​ബ​ങ്ങ​ളെ ക​ണ്ണീ​ർ കു​ടി​പ്പി​ച്ചു. അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യ​ത് ആ ​പോ​ലീ​സു​കാ​ര​നാ​ണെ​ന്ന് അ​ർ​ജു​ൻ ആ​യ​ങ്കി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

പ​ത്ത് പേ​രെ പാ​തി​രാ​ത്രി​ക്ക് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. അ​വ​രു​ടെ ഭൂ​ത​കാ​ല​ത്ത് ചെ​യ്ത കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ലി​സ്റ്റെ​ടു​ത്ത് അ​തി​ൽ ആ​റു പേ​ർ​ക്കെ​തി​രെ ക​ള്ള​ക്കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു. ജാ​മ്യം കി​ട്ടാ​തി​രി​ക്കാ​ൻ പാ​തി​രാ​ത്രി ത​ന്നെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

സ്വ​ന്തം പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ൾ കി​ട്ടാ​ത്ത നീ​തി, താ​ൻ രാ​ഷ്ട്രീ​യ​മാ​യി എ​തി​ർ​ത്തി​രു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ നി​ന്ന് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ലെ​ന്നും അ​ർ​ജു​ൻ ആ​യ​ങ്കി വ്യ​ക്ത​മാ​ക്കി. എ​ങ്കി​ലും നി​ല​വി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും ആ​യ​ങ്കി പ​റ​ഞ്ഞു.

Latest News

Corehub Up