മലപ്പുറം: സിപിഎം അംഗത്വമെടുക്കാനൊരുങ്ങി മുൻ മന്ത്രി കെ.ടി. ജലീൽ. പാർട്ടിയിൽ സജീവമാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അംഗത്വം എടുക്കാൻ തീരുമാനിച്ചത്. അംഗത്വം എടുക്കാനുള്ള താല്പര്യം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്നു ജലീൽ. ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ മന്ത്രി ആയിരുന്നു. തവനൂരിലെ തോൽവിക്ക് പിന്നാലെ ജലീൽ ഇടതു പാളയം വിടുമെന്ന് സാമൂിക മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു.