x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്കൊ​ടി വി​ട്ടൊ​രു രാ​ഷ്ട്രീ​യ​മി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കെ.​ടി. ജ​ലീ​ല്‍


Published: May 22, 2026 06:37 AM IST | Updated: May 22, 2026 06:37 AM IST

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗ് തി​രി​കെ വി​ളി​ച്ചാ​ൽ പോ​കു​മെ​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. ചെ​ങ്കൊ​ടി വി​ട്ടൊ​രു രാ​ഷ്ട്രീ​യം ഇ​നി​യി​ല്ലെ​ന്നും ചു​വ​പ്പി​നെ പ്ര​ണ​യി​ച്ച് ശ​ക്ത​മാ​യി പൊ​തു​രം​ഗ​ത്ത് തു​ട​രു​മെ​ന്നും ജ​ലീ​ല്‍ വ്യ​ക്ത​മാ​ക്കി.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് കെ.​ടി.​ജ​ലീ​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നെ​ഞ്ചു​റ​പ്പോ​ടെ മു​ന്നോ​ട്ടു കു​തി​ക്കും. ത​ല പോ​യാ​ലും വി​ശ്വ​സി​ച്ച​വ​രെ വ​ഞ്ചി​ക്കി​ല്ല. സു​ഖ​ത്തി​ലും ദു:​ഖ​ത്തി​ലും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും കെ.​ടി. ജ​ലീ​ല്‍ കു​റി​ച്ചു.

ജ​യ-​പ​രാ​ജ​യ​ങ്ങ​ളി​ല്‍ ക​ട്ട​ക്ക് നി​ല്‍​ക്കും. അ​വ​സാ​നം വ​രെ പ​ഴ​ശി​ക്കൊ​പ്പം നി​ന്ന ഉ​ണ്ണി​മൂ​സ​യു​ടെ​യും അ​ത്ത​ന്‍​കു​രി​ക്ക​ളു​ടെ​യും പി​ന്‍​മു​റ​ക്കാ​ര​ന്‍ സ​ഖാ​വ് പി​ണ​റാ​യി​ക്കും പാ​ര്‍​ട്ടി​ക്കും പി​ന്നി​ല്‍ അ​ടി​യു​റ​ച്ചു മു​ന്നേ​റു​മെ​ന്നും കെ.​ടി. ജ​ലീ​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : KT Jaleel ldf cpm

Recent News

Corehub Up