തൊടുപുഴ: ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്.
പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു.
തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പ് കടിയേൽക്കുന്നത്.