Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ladakh

ഇന്ത്യ-ചൈന തർക്കമേഖലകൾ ഉൾപ്പടെ ലഡാക്കിലെ 28 സ്ഥലങ്ങൾ ഭൂപടത്തിൽ ചേർത്ത് സർവേ ഓഫ് ഇന്ത്യ

ന്യൂ​​​​​ഡ​​​​​ല്‍​ഹി: കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ല​​​​ഡാ​​​​ക്കി​​​​ലെ, യ​​​​ഥാ​​​​ർ​​​​ഥ നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യ്ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന സ്ഥ​​​​ല​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ 28 പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും ഭൂ​​​​പ്ര​​​​കൃ​​​​തി സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ​​​​ക്കും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കൃ​​​​ത പേ​​​​രു​​​​ക​​​​ൾ ന​​​​ൽ​​​​കി സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ഭൂ​​​​പ​​​​ട​​​​ത്തി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ല​​​​ഡാ​​​​ക്ക് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യി​​​​ലൂ​​​​ടെ, സൈ​​​​നി​​​​ക പ​​​​ട്രോ​​​​ളിം​​​​ഗി​​​​നു നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ ഗോ​​​​ഗ്ര, ഹോ​​​​ട്ട് സ്പ്രിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​വി​​​​ശ്യ​​​​ക​​​​ൾ ഭൂ​​​​പ​​​​ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി.

2020 മേ​​​​യ് അ​​​​ഞ്ചി​​​​ന് പാം​​​​ഗോം​​​​ഗ് ത​​​​ടാ​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു ഇ​​​​വ.

പു​​​​തു​​​​താ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന സ്ഥ​​​​ല​​​​ങ്ങ​​​​ൾ​

കൊ​​​​ടു​​​​മു​​​​ടി​​​​ക​​​​ൾ (10 എ​​​​ണ്ണം): അ​​​​തീ​​​​ശ ഗി​​​​രി, ക​​​​നി​​​​ഷ്ക കൊ​​​​ടു​​​​മു​​​​ടി, മാ​​​​ർ​​​​ത്താ​​​​ണ്ഡ് ഗി​​​​രി, സൊ​​​​റാ​​​​വ​​​​ർ കൊ​​​​ടു​​​​മു​​​​ടി, റി​​​​ഞ്ചെ​​​​ൻ സാം​​​​ഗ്പോ, ശാ​​​​ക്യ​​​​ശ്രീ ഗി​​​​രി, മ​​​​ഹേ​​​​ശ്വ​​​​ര റി, ​​​​ശി​​​​വ റി, ​​​​മി​​​​ല​​​​രേ​​​​പ കം​​​​ഗ്രി, മാ​​​​ർ​​​​പ ലോ​​​​ത്സാ​​​​വ റി.

ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ: ബ്രം​​​​ഗ്സ, കു​​​​ക്സെ​​​​ൽ, ദെ​​​​ഹ്ര കോ​​​​മ്പ​​​​സ്, ഗോ​​​​ഗ്ര, ശ​​​​മ​​​​ൽ ലും​​​​ഗ്പ, പങ്ക്‌ ലുംഗ്, കു​​​​മാ​​​​രാ​​​​യ​​​​ന പോ​​​​യി​​​​ന്‍റ്.

മ​​​​ല​​​​നി​​​​ര​​​​ക​​​​ൾ: കാ​​​​രു​​​​ൺ പീ​​​​ർ, ജോ​​​​ൽ​​​​മോ​​​​രി, ദ്ര​​​​ക് കാ​​​​ർ​​​​പോ.

ഹി​​​​മാ​​​​നി​​​​ക​​​​ൾ: പാ​​​​ർ​​​​പി​​​​ക്, സ്കം​​​​രി.

ചു​​​​ര​​​​ങ്ങ​​​​ൾ: ചാ​​​​പ്ചിം​​​​ഗ​​​​ൽ, ഷാ​​​​ച്മി​​​​ർ​​​​ക്.

മ​​​​റ്റു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ: ഷ​​​​കോ​​​​ർ​​​​ഗ വാ​​​​ലി (താ​​​​ഴ്‌‌​​​​വ​​​​ര), ഗു​​​​രു റി​​​​മ്പോ​​​​ച്ചെ (ത​​​​ടാ​​​​കം), യാം​​​​ഗ്പ (ന​​​​ദി), ഹോ​​​​ട്ട് സ്പ്രിം​​​​ഗ് (ജ​​​​ലാ​​​​ശ​​​​യം).

പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ശ​​​​രി​​​​യാ​​​​യ അ​​​​വ​​​​ബോ​​​​ധം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ അ​​​​തി​​​​ർ​​​​ത്തി​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ ന​​​​ൽ​​​​കാ​​​​നു​​​​മാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഈ ​​​​തീ​​​​രു​​​​മാ​​​​നം.

National

ല​ഡാ​ക്ക് സം​ഘ​ർ​ഷം; ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി : ല​ഡാ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. റി​ട്ട.ജ​ഡ്‌​ജ് ബി.​എ​സ്.​ചൗ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി​യും ആ​റാം ഷെ​ഡ്യൂ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സോ​നം വാം​ഗ്ചു​ക് ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ര്‍ മ​രി​ച്ചി​രു​ന്നു.

ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വെ​ടി​വ​യ്പി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​തു വ​രെ താ​ൻ ജ​യി​ലി​ൽ തു​ട​രു​മെ​ന്നും സോ​നം വാം​ഗ് ചു​ക്ക് പ​റ​ഞ്ഞി​രു​ന്നു.

മു​ന്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി മോ​ഹ​ന്‍ സിം​ഗ് പ​രി​ഹാ​ര്‍, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ തു​ഷാ​ര്‍ ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​നി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

National

സോ​നം വാം​ഗ്ചു​ക്കി​നെ മോ​ചി​പ്പി​ക്ക​ണം, സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് നി​വേ​ദ​നം

ന്യൂ​ഡ​ൽ​ഹി: സോ​നം വാം​ഗ്ചു​ക്കി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് നി​വേ​ദ​നം. ഓ​ൾ ല​ഡാ​ക്ക് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ല​ഡാ​ക്കി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

ല​ഡാ​ക്ക് സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​മ​ര നേ​താ​വ് സോ​നം വാം​ഗ്ചു​ക്കി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​ദേ​ശ​മാ​യ ഉ​ലി​യ​ക്തോ​പോ​യി​ൽ​നി​ന്നാ​ണ് പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​പോ​യ​ത്. ദേ​ശ​സു​ര​ക്ഷാ നി​യ​മ പ്ര​കാ​ര​മു​ള്ള അ​റ​സ്റ്റി​ല്‍ ക​ലാ​പ​ത്തി​ലേ​ക്ക് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ച്ചു​വെ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ല​ഡാ​ക്കി​നു സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ന്ന സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വാം​ഗ്ചു​ക്കി​ന്‍റെ പ്ര​കോ​പ​ന​പ്ര​സം​ഗ​ങ്ങ​ളാ​ണു സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

National

ല​ഡാ​ക്ക് ശാ​ന്ത​മാ​കു​ന്നു; നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​മെ​ന്ന് സൂ​ച​ന ന​ല്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് ല​ഡാ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ഉ​ട​ൻ പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​ത​വ​ണ ഇ​ള​വ് വ​രു​ത്തി​യി​രു​ന്നു. ല​ഡാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ലേ​യി​ൽ നാ​ലു മ​ണി​ക്കൂ​റാ​ണ് ക​ർ​ഫ്യൂ​വി​ൽ ഇ​ള​വു ന​ല്കി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി​രു​ന്നു ഇ​ള​വ്. ശ​നി​യാ​ഴ്ച അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ല്ല. പോ​ലീ​സും പാ​രാ​മി​ലി​ട്ട​റി സേ​ന​ക​ളും പ​ട്രോ​ളിം​ഗ് ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം അ​റ​സ്റ്റി​ലാ​യ സ​മ​ര നേ​താ​വ് വാം​ഗ് ചു​ക് പാ​ക് പൗ​ര​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ത​മ്മി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വാം​ഗ് ചു​കി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ല​ഡാ​ക്ക് പോ​ലീ​സ് മേ​ധാ​വി എ​സ്.​ഡി. സിം​ഗ് ജാം​വാ​ൾ പ​റ​ഞ്ഞു. നാ​ലു​പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കി​യ പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്നി​ലെ പ്ര​ധാ​ന​വ്യ​ക്തി വാം​ഗ് ചു​കാ​ണെ​ന്നും ജാം​വാ​ൾ പ​റ​ഞ്ഞു.

വാം​ഗ് ചു​കി​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്താ​യി​രു​ന്നെ​ന്ന് യൂ​ട്യൂ​ബ് പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കും.

വി​ദേ​ശ സം​ഭാ​വ​ന, എ​ഫ്‌​സി‌​ആ​ർ‌​എ ലം​ഘ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വാം​ഗ് ചു​കി​ന്‍റെ ചി​ല വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ളും സം​ശ​യ​നി​ഴ​ലി​ലാ​ണെ​ന്നും പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. വാം​ഗ് ചു​ക് ന​ട​ത്തി​വ​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തേ​ക്ക് അ​യ​ച്ച പാ​ക് ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​വും അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ വാം​ഗ് ചു​ക് രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലെ ജ​യി​ലി​ലാ​ണു​ള്ള​ത്.

Editorial

ലഡാക്കിലെ തീയണയ്ക്കണം

ല​​ഡാ​​ക്കി​​ലെ നി​​രാ​​ഹാ​​ര സ​​മ​​ര​​ങ്ങ​​ൾ തെ​​രു​​വു​യു​​ദ്ധ​​ങ്ങ​​ളാ​​യി മാ​​റി​​യ​​തി​​ന്‍റെ നാ​​ൾ​​വ​​ഴി പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​താ​​ണ്. അ​​തി​​വേ​​ഗ ​​മാ​​റ്റ​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റ​​ൽ ത​​ല​​മു​​റ, കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യു​​ടെ ഇ​​ഴ​​യു​​ന്ന രാ​​ഷ്‌​​ട്രീ​​യ​​ത്തെ ചോ​​ദ്യം​ചെ​​യ്യു​​ക​​യാ​​ണ്.

കാ​ഷ്മീ​രി​ലെ മ​ഞ്ഞു​മ​ല​ക​ൾ​ക്കു കീ​ഴി​ലെ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ അ​ണ​ഞ്ഞി​ട്ടി​ല്ല. ല​ഡാ​ക്കി​ലെ യു​വാ​ക്ക​ളു​ടെ ക​ണ്ണു​ക​ളി​ലൂ​ടെ അ​തു പു​ക​യു​ന്നു​ണ്ടെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യു​ടെ​യും അം​ഗീ​കാ​ര​ത്തി​ന്‍റെ​യും ലേ​പ​ന​ങ്ങ​ളു​മാ​യി അ​വി​ടെ​യെ​ത്ത​ണം. കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മെ​ന്ന പ​ദ​വി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ല​ഡാ​ക്കി​ലെ നി​രാ​ഹാ​ര സ​മ​ര​ങ്ങ​ൾ തെ​രു​വു​യു​ദ്ധ​ങ്ങ​ളാ​യി മാ​റി​യ​തി​ന്‍റെ നാ​ൾ​വ​ഴി പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​തി​വേ​ഗ മാ​റ്റ​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ ത​ല​മു​റ, കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഇ​ഴ​യു​ന്ന രാ​ഷ്‌​ട്രീ​യ​ത്തെ ചോ​ദ്യം​ചെ​യ്യു​ക​യാ​ണ്. അ​ക്ര​മാ​സ​ക്ത​മ​ല്ലെ​ങ്കി​ൽ ജെ​ൻ-​സി സ​മ​ര​ങ്ങ​ളെ രോ​ഗ​മാ​യ​ല്ല, വൃ​ദ്ധ​രാ​ഷ്‌​ട്രീ​യ​ത്തി​നു​ള്ള മ​രു​ന്നാ​യി ക​ണ്ടാ​ൽ മ​തി.

ല​ഡാ​ക്കി​നു പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി ന​ല്കു​ക, ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ദ്ദേ​ശീ​യ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഈ ​മാ​സം പ​ത്തു മു​ത​ൽ 15 നേ​താ​ക്ക​ൾ 35 ദി​വ​സ​ത്തെ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ​മ​ര​ക്കാ​രെ ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഇ​തോ​ടെ ല​ഡാ​ക്ക് അ​പ്പെ​ക്സ് ബോ​ഡി (എ​ൽ​എ​ബി) എ​ന്ന സം​ഘ​ട​ന​യു​ടെ യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ല​ഡാ​ക്കി​ലെ പ്ര​ധാ​ന സ​മു​ദാ​യ​ങ്ങ​ളാ​യ ബു​ദ്ധ-​മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ ഈ ​പ്ര​ക്ഷോ​ഭ​ത്തി​ൽ ഒ​ന്നി​ച്ചാ​ണ്. ല​ഡാ​ക്കി​നെ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് മു​ന്പും ച​ർ​ച്ച ന​ട​ന്നി​രു​ന്നു.

ഒ​ക്ടോ​ബ​ർ ആ​റി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും എ​ൽ​എ​ബി, കാ​ർ​ഗി​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ലൈ​ൻ​സ് (കെ​ഡി​എ) എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കേ​യാ​ണു സം​ഘ​ർ​ഷം. നാ​ലു​പേ​ർ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. 22 പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 59 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ജ​മ്മു കാ​ഷ്മീ​രി​നെ വി​ഭ​ജി​ച്ച് ല​ഡാ​ക്കി​നെ കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​ക്കി​യ 2019 മു​ത​ൽ​ത​ന്നെ സം​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. തൊ​ഴി​ലി​ല്ലാ​യ്മ ഉ​ൾ​പ്പെ​ടെ പ​ല പ്ര​തി​സ​ന്ധി​ക​ളും ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

ല​ഡാ​ക്കി​നാ​യി പ്ര​ത്യേ​ക പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ സ്ഥാ​പി​ക്കു​ക, നി​ല​വി​ലു​ള്ള ഒ​ന്നി​നു പ​ക​രം ര​ണ്ട് ലോ​ക്സ​ഭാ സീ​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ന്നും വി​ഘ​ട​ന​വാ​ദ പ​ശ്ചാ​ത്ത​ല​മോ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ത​യോ ആ​രോ​പി​ക്കാ​നു​മാ​കി​ല്ല. സം​സ്ഥാ​ന​പ​ദ​വി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം ഷെ​ഡ്യൂ​ൾ പ​ദ​വി​യും ഒ​രു​പോ​ലെ ന​ൽ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്രം പ​റ​യു​ന്ന​ത്. ഒ​ന്നും കൊ​ടു​ത്തി​ട്ടു​മി​ല്ല.

നി​രാ​ഹാ​ര​സ​മ​ര​ത്തി​ലാ​യി​രു​ന്ന സ​മ​ര​നാ​യ​ക​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും മ​ഗ്സ​സെ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സോ​നം വാ​ങ്ചു​ക്കി​ന്‍റെ വാ​ക്കു​ക​ളി​ൽ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ കാ​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​ദാ​സീ​ന​ത​യാ​ണെ​ന്ന സൂ​ച​ന​യു​ണ്ട്. “ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി ഞ​ങ്ങ​ള്‍ സ​മാ​ധാ​ന​പാ​ത​യി​ലാ​യി​രു​ന്നു. അ​ഞ്ചു​ത​വ​ണ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി.

ലേ​യി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു ന​ട​ന്നു. പ​ക്ഷേ, സ​മാ​ധാ​ന​സ​ന്ദേ​ശ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​ണു ക​ണ്ട​ത്.” സം​ഘ​ർ​ഷം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ സോ​നം സ​മ​രം പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ, സോ​ന​ത്തി​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​മാ​ണു പ്ര​ക്ഷോ​ഭ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് കേ​ന്ദ​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

നേ​പ്പാ​ളി​ലെ ജെ​ന്‍-​സി പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യും അ​റ​ബ് വ​സ​ന്ത​വു​മാ​യും ല​ഡാ​ക്കി​ലെ സ​മ​ര​ത്തെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​യെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​രു​ത്തി​രി​യു​ന്ന അ​സം​തൃ​പ്തി ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച​വ​ർ ഒ​ടു​വി​ല​തു സ്ഫോ​ട​നാ​ത്മ​ക​മാ​യ​പ്പോ​ൾ ത​ലേ​ന്ന​ത്തെ സം​ഭ​വ​ങ്ങ​ളെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​തു യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണ്.

വേ​ണ​മെ​ങ്കി​ൽ സ​മ​ര​ക്കാ​രു​ടെ വി​ദേ​ശ​ബ​ന്ധ​ങ്ങ​ളെ​യും ജെ​ൻ-​സി വി​പ്ല​വ​ത്തെ​യു​മൊ​ക്കെ പ​ഴി​ക്കാം. ഡ​ൽ​ഹി​ക്കു തെ​റ്റു പ​റ്റി​യി​ട്ടി​ല്ലെ​ന്നു സ്ഥാ​പി​ക്കാ​ൻ അ​തു മ​തി. പ​ക്ഷേ, പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ല​ഡാ​ക്കി​ലെ വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും ബു​ദ്ധ​സ​ന്യാ​സി​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ണ്ടാ​യി​ട്ടും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​ട്ടും സം​സ്ഥാ​ന​പ​ദ​വി ന​ൽ​കാ​തെ കാ​ഷ്മീ​രി​നെ മ​ഞ്ഞ​ത്തു നി​ർ​ത്തി​യ​തു​പോ​ലെ​യാ​ക​രു​ത് കാ​ര്യ​ങ്ങ​ൾ.

National

ഗോ​വ​യ്ക്ക് പു​തി​യ ഗ​വ​ര്‍​ണ​ര്‍; ശ്രീ​ധ​ര​ന്‍​പി​ള്ള​യെ മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് പി.എസ്.ശ്രീ​ധ​ര​ന്‍​പി​ള്ള​യെ ഗോ​വ ഗ​വ​ര്‍​ണ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി. പ​ശു​പ​തി അ​ശോ​ക് ഗ​ജ​പ​തി രാ​ജു​വാ​ണ് ഗോ​വ​യു​ടെ പു​തി​യ ഗ​വ​ര്‍​ണ​ര്‍.

മു​ന്‍ സി​വി​ല്‍, വ്യോ​മ​യാ​ന മ​ന്ത്രി​യാ​ണ് ഗ​ജ​പ​തി രാ​ജു. നി​ല​വി​ല്‍ ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്ക് പ​ക​രം നി​യ​മ​നം ന​ല്‍​കി​യി​ട്ടി​ല്ല.

മൂ​ന്നി​ട​ങ്ങ​ളി​ല്‍ പു​തി​യ ഗ​വ​ര്‍​ണ​ര്‍​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് രാ​ഷ്ട്ര​പ​തി​ഭ​വ​നി​ല്‍​നി​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ഹ​രി​യാ​ന ഗ​വ​ര്‍​ണ​റാ​യി ആ​സിം കു​മാ​ര്‍ ഘോ​ഷി​നെ നി​യ​മി​ച്ചു.​ ല​ഡാ​ക്കി​ന്‍റെ ല​ഫ്.​ഗ​വ​ര്‍​ണ​റാ​യി ക​വീ​ന്ദർ സിം​ഗി​നെ​യും നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

Latest News

Corehub Up