Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landmine

ഛത്തീ​സ്ഗ​ഡി​ൽ കു​ഴി​ബോം​ബ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ സ്ഫോ​ട​നം; മൂ​ന്ന് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ കാ​ങ്ക​റി​ൽ കു​ഴി​ബോം​ബ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ സ്ഫോ​ട​നം. മൂ​ന്ന് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ലാ​ണ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കാ​ങ്ക​ർ-​നാ​രാ​യ​ണ്‍​പൂ​ര്‍ അ​തി​ര്‍​ത്തി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. മാ​വോ​യി​സ്റ്റു​ക​ൾ മു​ൻ​പ് സ്ഥാ​പി​ച്ചി​രു​ന്ന കു​ഴി​ബോ​ബു​ക​ൾ നി​ർ​വ്വീ​ര്യ​മാ​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ട്ടി​തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡി​ലെ ഇ​ൻ​സ്പെ​ക്ട​ർ സു​ഖ്റാം വ​ട്ടി, കോ​ൺ​സ്റ്റ​ബി​ൾ കൃ​ഷ്ണ കൊ​മ്ര, കോ​ൺ​സ്റ്റ​ബി​ൾ സ​ഞ്ജ​യ് ഗ​ഡ്പാ​ലെ എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

Latest News

Corehub Up