ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുരിലുള്ള കരേഗുട്ട കുന്നുകളിൽനിന്ന് മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവച്ചിരുന്ന 711 ഗ്രനേഡ് ലോഞ്ചർ ഷെല്ലുകൾ സുരക്ഷാസേന കണ്ടെടുത്തു.
ഉസൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ തടപല്ല ഗ്രാമത്തിലെ സുരക്ഷാ സേനയുടെ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിന് ചുറ്റുമുള്ള വനമേഖലയിൽനിന്നാണ് ഗ്രനേഡ് ലോഞ്ചർ ഷെല്ലുകൾ കണ്ടെടുത്തത്.