Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laziness

കേരളത്തിലെ തൊഴിലില്ലായ്മ ദുരഭിമാനത്തിന്‍റെയും അലസതയുടെയും പരിണതി

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ അ​​​​സിം പ്രേം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ സ​​​​ർ​​​​വേ കാ​​​​ണാ​​​​നി​​​​ട​​​​യാ​​​​യി. ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​രു ജോ​​​​ലി​​​​യും ചെ​​​​യ്യാ​​​​ത്ത പ​​​​തി​​​​നെ​​​​ട്ടി​​​​നും 29 വ​​​​യ​​​​സി​​​​നു​​​​മി​​​​ട​​​​യി​​​​ലു​​​​ള്ള പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടെ എ​​​​ണ്ണം 26 കോ​​​​ടി​​​​യാ​​​​ണ​​​​ത്രേ! കൃ​​​​ത്യ​​​​മാ​​​​യ ശ​​​​മ്പ​​​​ള​​​​ത്തി​​​​ന് ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ വെ​​​​റും ഏ​​​​ഴു ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം. 40 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം പേ​​​​ർ ഒ​​​​രു ജോ​​​​ലി​​​​യും ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്. ജോ​​​​ലി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​പോ​​​​ലും ര​​​​സ​​​​ക​​​​ര​​​​മാ​​​​യ ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​വി​​​​ടെ​​​​യു​​​​ണ്ട്.

ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ആ​​​​ദ്യ​​​​മേ​​​​ത​​​​ന്നെ സ്ത്രീ​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള​​​​ത്, പു​​​​രു​​​​ഷ​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള​​​​ത് എ​​​​ന്ന് ജോ​​​​ലി​​​​യെ ത​​​​രം​​​​തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്തനോട്ടം ജോ​​​​ലി​​​​യു​​​​ടെ അ​​​​ന്തസാ​​​​ണ്. ബു​​​​ദ്ധി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ജോ​​​​ലി​​​​യാ​​​​ണോ ശാ​​​​രീ​​​​രി​​​​കാധ്വാ​​​​ന​​​​മു​​​​ള്ള ജോ​​​​ലി​​​​യാ​​​​ണോ എ​​​​ന്നു​​​​ നോ​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​രു വി​​​​ഭാ​​​​ഗ​​​​വും ഇ​​​​വി​​​​ടെ​​​​യു​​​​ണ്ട്. കു​​​​റ​​​​ഞ്ഞ സ​​​​മ​​​​യംകൊ​​​​ണ്ടു തീ​​​​രു​​​​ന്ന ജോ​​​​ലി അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​വ​​​​രും ധാ​​​​രാ​​​​ളം.

കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ക​​​​ട്ടെ ജോ​​​​ലി നേ​​​​ടു​​​​ക എ​​​​ന്ന​​​​തും ജോ​​​​ലി ചെ​​​​യ്യു​​​​ക എ​​​​ന്ന​​​​തും വ​​​​ല്ലാ​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലെ​​​​ത്തി നി​​​​ല്ക്കു​​​​ക​​​​യാ​​​​ണ്. ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​ന്, എ​​​ന്‍റെ വീ​​​​ടി​​​​ന​​​​ടു​​​​ത്ത് ഒ​​​​രു കു​​​​ടും​​​​ബം എ​​​​ട്ടോ പ​​​​ത്തോ പേ​​​​ർ​​​​ക്കു​​​​ മാ​​​​ത്ര​​​​മി​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ചെ​​​​റി​​​​യൊ​​​​രു ഹോ​​​​ട്ട​​​​ൽ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​ന്നും രാ​​​​വി​​​​ലെ ന​​​​ട​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന ഞാ​​​​ൻ അ​​​​വി​​​​ട​​​​ന്നു ചാ​​​​യ​​​​ കു​​​​ടി​​​​ച്ച് നാ​​​​ട്ടു​​​​വ​​​​ർ​​​​ത്ത​​​​മാ​​​​ന​​​​വും കേ​​​​ട്ടാ​​​​ണു മ​​​​ട​​​​ങ്ങു​​​​ക. മൂ​​​​ന്നു പേ​​​​രാ​​​​ണ് ആ ​​​​ഹോ​​​​ട്ട​​​​ലി​​​​ൽ ആ​​​​കെ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​ത് എ​​​​ന്ന് അ​​​​തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു.

ചാ​​​​യയു​​​​ണ്ടാ​​​​ക്കാ​​​​ൻ ആ​​​​യി​​​​രം രൂ​​​​പ ശ​​​​മ്പ​​​​ള​​​​ത്തി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടു​​​​കാ​​​​ര​​​​നാ​​​​യ ഒ​​​​രാ​​​​ൾ. കു​​​​റ​​​​ച്ചു സാ​​​​ങ്കേ​​​​തി​​​​ക​​​​ത്വം വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ പൊറോ​​​​ട്ട​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്ന, ബം​​​​ഗാ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ വ​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ന് 1,500 രൂ​​​​പ. മൂ​​​​ന്നാ​​​​മ​​​​ൻ മ​​​​റ്റെ​​​​ല്ലാ പാ​​​​ച​​​​ക​​​​ത്തി​​​​നും മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന ബം​​​​ഗാ​​​​ളു​​​​കാ​​​​ര​​​​ൻ. അ​​​​യാ​​​​ൾ​​​​ക്കു മൂ​​​​വാ​​​​യി​​​​രം രൂ​​​​പ ദി​​​​വ​​​​സേ​​​​ന ശ​​​​മ്പ​​​​ളം ന​​​​ല്കു​​​​ന്നു. ചു​​​​രു​​​​ക്ക​​​​ത്തി​​​​ൽ, ഒ​​​​ന്നാ​​​​മ​​​​ൻ മാ​​​​സം മു​​​​പ്പ​​​​തി​​​​നാ​​​​യി​​​​ര​​​​വും ര​​​​ണ്ടാ​​​​മ​​​​ൻ നാ​​​​ല്പ​​​​ത്തി അ​​​​യ്യാ​​​​യി​​​​ര​​​​വും മൂ​​​​ന്നാ​​​​മ​​​​ൻ തൊ​​​​ണ്ണൂ​​​​റാ​​​​യി​​​​ര​​​​വും മാ​​​​സ​​​​ത്തി​​​​ൽ സ​​​​മ്പാ​​​​ദി​​​​ക്കു​​​​ന്നു. ഈ ​​​​മൂ​​​​ന്നു ജോ​​​​ലി​​​​ക്കും താ​​​​ൻ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​യ പ​​​​ല​​​​രെ​​​​യും പ​​​​ല​​​​വ​​​​ട്ടം സ​​​​മീ​​​​പി​​​​ച്ച​​​​താ​​​​ണെ​​​​ന്നും പ​​​​ക്ഷേ, ജോ​​​​ലി അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ട്ടും പ​​​​ല​​​​രും ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണ് ക​​​​ട​​​​യു​​​​ട​​​​മ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത്.

ഇ​​​​നി മ​​​​റ്റൊ​​​​രു സം​​​​ഭ​​​​വം നോ​​​​ക്കൂ, ഈ ​​​​ഹോ​​​​ട്ട​​​​ലി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന് ഒ​​​​രു വ​​​​ലി​​​​യ കെ​​​​ട്ടി​​​​ട​​​​ത്തി​​​ന്‍റെ പ​​​​ണി ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​വി​​​​ട​​​​ത്തെ ജോ​​​​ലി​​​​ക്കാ​​​​ർ ഞാ​​​​ൻ ചാ​​​​യ കു​​​​ടി​​​​ക്കു​​​​ന്ന ക​​​​ട​​​​യി​​​​ൽ​​​നി​​​​ന്നാ​​​​ണ് ഭ​​​​ക്ഷ​​​​ണ​​​​മൊ​​​​ക്കെ ക​​​​ഴി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​ൽ 98 ശ​​​​ത​​​​മാ​​​​നം പേ​​​​രും ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു വ​​​​ന്ന​​​​വ​​​​രാ​​​​ണ്. “മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​രും ജോ​​​​ലി​​​​ക്കാ​​​​രാ​​​​യി ഇ​​​​ല്ലേ?” എ​​​​ന്നു ഞാ​​​​ൻ ഹോ​​​​ട്ട​​​​ലു​​​​ട​​​​മ​​​​യോ​​​​ടു ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​ത്; “ഇ​​​​ല്ല സ​​​​ർ, കെ​​​​ട്ടി​​​​ട​​​​ത്തി​​​ന്‍റെ സ്ട്ര​​​​ക്ചർ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി തേ​​​​യ്പും ക​​​​ഴി​​​​ഞ്ഞ് വൈ​​​​റ്റ് സി​​​​മ​​​ന്‍റും അ​​​​ടി​​​​ച്ചു ക​​​​ഴി​​​​ഞ്ഞാ​​​​ൽ ചി​​​​ല​​​​പ്പോ​​​​ൾ പെ​​​​യി​​​​ന്‍റിം​​​​ഗ്, വ​​​​യ​​​​റിം​​​ഗ്, ഡെ​​​​ക്ക​​​​റേ​​​​ഷ​​​​ൻ പ​​​​ണി​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​പൂ​​​​ർ​​​​വം മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ വ​​​​രു​​​​ന്ന​​​​തു കാ​​​​ണാം” എ​​​​ന്നാ​​​​ണ്.

ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​മു​​​​ള്ള ജോ​​​​ലി​​​​ക​​​​ൾ മ​​​​റ്റു​​​​ള്ള​​​​വ​​​​രും ഫി​​​​നിഷിം​​​​ഗ് വ​​​​ർ​​​​ക്ക് ന​​​​മ്മ​​​​ളും എ​​​​ന്ന നി​​​​ല​​​​യി​​​​ലേക്ക് കാ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​താ​​​​യ​​​​ത്, തൊ​​​​ട്ടും ത​​​​ലോ​​​​ടി​​​​യും പ​​​​ണ​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​യും അ​​​​ത് ബൗ​​​​ദ്ധി​​​​ക​​​​മാ​​​​ണെ​​​​ന്നു വ​​​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​ക്ക് മ​​​​ല​​​​യാ​​​​ളി ചു​​​​രു​​​​ങ്ങി​​​​പ്പോ​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഇ​​​​നി ചി​​​​ന്തി​​​​ച്ചു നോ​​​​ക്കൂ; എ​​​​ന്ത​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ളീ​​​​യ​​​​ർ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ എ​​​​ന്നു പ​​​​റ​​​​ഞ്ഞു മു​​​​റ​​​​വി​​​​ളി​​​​ കൂ​​​​ട്ടു​​​​ന്ന​​​​ത്. ഈ ​​​​ര​​​​ണ്ടു​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മാ​​​​ത്രം മ​​​​തി, ഇ​​​​വി​​​​ടെ തൊ​​​​ഴി​​​​ലി​​​​ല്ല എ​​​​ന്ന ധാ​​​​ര​​​​ണ മാ​​​​റ്റാ​​​​നും ന​​​​മ്മു​​​​ടെ ഉ​​​​ദാ​​​​സീ​​​​ന​​​​ത​​​​യും മ​​​​ടി​​​​യു​​​​മാ​​​​ണ് കാ​​​​ര​​​​ണ​​​​മെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും. കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് പ്ലാ​​​​നിം​​​​ഗ് ബോ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും വി​​​​വി​​​​ധ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 31 ല​​​​ക്ഷം മു​​​​ത​​​​ൽ 40 ല​​​​ക്ഷം വ​​​​രെ ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ​2030 ആ​​​​കു​​​​മ്പോ​​​​ൾ ഇ​​​​ത് 75 ല​​​​ക്ഷം വ​​​​രെ​​​​യാ​​​​കാ​​​​മെ​​​​ന്നും പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. അ​​​​പ്പോ​​​​ൾ ന​​​​മ്മു​​​​ടെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ ക​​​​ണ​​​​ക്കി​​​​ന് എ​​​​ന്ത​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ണു​​​​ള്ള​​​​ത്?

ഈ ​​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലെ ഒ​​​​രു പ്ര​​​​സി​​​​ദ്ധ സി​​​​നി​​​​മാ​​​​ന​​​​ട​​​​ന്‍റെ കോ​​​​മ​​​​ഡി ഷോ ​​​​ഞാ​​​​നോ​​​​ർ​​​​ത്തു പോ​​​​വു​​​​ക​​​​യാ​​​​ണ്. “2046ലെ ​​​​കേ​​​​ര​​​​ള അ​​​​സം​​​​ബ്ലി ഇ​​​​ല​​​​ക്‌​​​ഷ​​​​നു ശേ​​​​ഷം ന​​​​ട​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ മ​​​​ന്ത്രി​​​​മാരായി ചു​​​​മ​​​​ത​​​​ല ഏ​​​​റ്റെ​​​​ടു​​​​ത്തു!” അ​​​​തി​​​​ശ​​​​യോ​​​​ക്തി​​​പ​​​​ര​​​​മാ​​​​ണെ​​​​ങ്കി​​​​ലും എ​​​​ല്ലാ​​​​റ്റി​​​​നും ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ക്കാ​​​​രെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ ഇ​​​​ന്ന​​​​ത്തെ അ​​​​വ​​​​സ്ഥ​​​​യെ ഇ​​​​തി​​​​ൽ​​​​ക്കൂ​​​​ടു​​​​ത​​​​ൽ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വ​​​​ര​​​​ച്ചു കാ​​​​ണി​​​​ക്കു​​​​ക?

മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ മ​​​​ക്ക​​​​ൾ സോ​​​​ഫ്റ്റ്‌വെ​​​​യ​​​​ർ എ​​​ൻ​​​ജി​​​നിയ​​​​റാ​​​​കാ​​​​നും മ​​​​റ്റും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലോ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലോ കാ​​​​ന​​​​ഡ​​​​യി​​​​ലോ ഫ്രാ​​​​ൻ​​​​സി​​​​ലോ ഒ​​​​ക്കെ പോ​​​​യി പ​​​​ഠി​​​​ക്കു​​​​ക​​​​യും ജോ​​​​ലി നോ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. എ​​​​ന്‍റെ മ​​​​ക​​​​നു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ പോ​​​​ക്ക​​​​റ്റ് മ​​​​ണി​​​​ക്കു​​​​വേ​​​​ണ്ടി അ​​​​വി​​​​ട​​​​ത്തെ റെ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളി​​​​ലാ​​​​ണ് ജോ​​​​ലി നോ​​​​ക്കു​​​​ന്ന​​​​ത്. അ​​​​വി​​​​ടെ ആ ​​​​ജോ​​​​ലി ചെ​​​​യ്യാ​​​​ൻ അ​​​​വ​​​​ർ​​​​ക്ക് ഒ​​​​രു മ​​​​ടി​​​​യു​​​​മി​​​​ല്ല. പി​​​​ന്നെ​​​​ന്തി​​​​നു ന​​​​മ്മ​​​​ൾ സ്വ​​​​ന്തം നാ​​​​ട്ടി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​ൻ മ​​​​ടി​​​​ക്ക​​​​ണം.

ഇ​​​​നി, കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സ്ത്രീ​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നോ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ പൂ​​​​ജ്യം ശ​​​​ത​​​​മാ​​​​നം എ​​​​ന്നു കാ​​​​ണാം. കാ​​​​ര​​​​ണം, സ്ത്രീ​​​​ക​​​​ൾ കാ​​​​യി​​​​കാധ്വാ​​​​ന​​​​മു​​​​ള്ള ഏ​​​​തു ജോ​​​​ലി​​​​യും ത​​​​ങ്ങ​​​​ളു​​​​ടെ ക​​​​ഴി​​​​വ​​​​നു​​​​സ​​​​രി​​​​ച്ചു ചെ​​​​യ്യു​​​​ക​​​​യും പ​​​​ണം സ​​​​മ്പാ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. എ​​​​ഴു​​​​പ​​​​തു വ​​​​യ​​​​സു​​​​ള്ള വ​​​​നി​​​​ത​​​​ക​​​​ൾ​​​പോ​​​​ലും തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ണി​​​​ക​​​​ൾ​​​​ക്ക് മ​​​​ടി​​​​കൂ​​​​ടാ​​​​തെ പോ​​​​കു​​​​ന്ന​​​​ത് അ​​​​ധ്വാ​​​​നി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​ണ​​​​മു​​​​ണ്ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള ചി​​​​ന്ത​​​​യോ​​​​ടെ​​​​യാ​​​​ണ്.

ന​​​​മ്മ​​​​ൾ പു​​​​രു​​​​ഷ​​​​ന്മാ​​​​രാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​ന്ത​​​സു​​​​ള്ള ജോ​​​​ലി​​​​ക​​​​ൾ മാ​​​​ത്ര​​​​മേ ചെ​​​​യ്യൂ എ​​​​ന്ന ധാ​​​​ര​​​​ണ​​​​യാ​​​​ണ് ആ​​​​ദ്യം മാ​​​​റേ​​​​ണ്ട​​​​ത്. ശാ​​​​രീ​​​​രി​​​​കാ​​​​ധ്വാ​​​​നം ത​​​​നി​​​​ക്കു പ​​​​റ്റി​​​​ല്ലെ​​​​ന്നും ബൗ​​​​ദ്ധിക​​​​മാ​​​​യ​​​​തു ചെ​​​​യ്യാ​​​​നു​​​​ള്ള​​​​വ​​​​രാ​​​​ണ് ത​​​​ങ്ങ​​​​ളെ​​​​ന്നു​​​​മു​​​​ള്ള ചി​​​​ന്ത​​​​യും മാ​​​​റ​​​​ണം. ന​​​​മ്മു​​​​ടെ സ്വ​​​​ന്തം നാ​​​​ട്ടി​​​​ൽ എ​​​​ന്തു​​​​ ജോ​​​​ലി​​​​ ചെ​​​​യ്യു​​​​ന്ന​​​​തും അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും നാ​​​​ണ​​​​ക്കേ​​​​ട​​​​ല്ലെ​​​​ന്നും ചി​​​​ന്തി​​​​ച്ചുതു​​​​ട​​​​ങ്ങി​​​​യാ​​​​ൽ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ എ​​​​ന്ന പ്ര​​​​ശ്നം മാ​​​​റി​​​​ക്കി​​​​ട്ടും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളി​​​​ൽ മാ​​​​ത്രം എ​​​​ന്തു ജോ​​​​ലി​​​​യും ചെ​​​​യ്യാ​​​​ൻ മ​​​​ല​​​​യാ​​​​ളി ത​​​​യാ​​​​റാ​​​​യാ​​​​ൽ​​​​ത​​​​ന്നെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ പ​​​​കു​​​​തി കു​​​​റ​​​​യും.

വി​​​​ദേ​​​​ശ​​​​ത്തു പ​​​​ഠി​​​​ച്ചു​​​കൊ​​​​ണ്ട് ഹോ​​​​ട്ട​​​​ൽ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്നവരുമായ മ​​​​ക്ക​​​​ളെ​​​​യും, സം​​​​ര​​​​ംഭ​​​​ക​​​​രും തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ജോ​​​​ലി​​​​ക്കു പോ​​​​കു​​​​ന്നവരുമായ സ്ത്രീ​​​​ക​​​​ളെ​​​​യും ക​​​​ണ്ടു​​​പ​​​​ഠി​​​​ക്കാ​​​​ൻ യു​​​​വാ​​​​ക്ക​​​​ൾ, പ്ര​​​​ത്യേ​​​​കി​​​​ച്ചും പു​​​​രു​​​​ഷ​​​​ന്മാ​​​​ർ ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും ത​​​​യാ​​​​റാ​​​​ക​​​​ണം. ഏ​​​​തു ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​തും അ​​​​തി​​​​ലൂ​​​​ടെ ധ​​​​നം സ​​​​മ്പാ​​​​ദി​​​​ക്കു​​​​ന്ന​​​​തും അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യി കാ​​​​ണു​​​​ക​​​ത​​​​ന്നെ വേ​​​​ണം.

Latest News

Corehub Up