Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leadership Meet

Wayanad

എ​കെ​സി​സി മാ​ന​ന്ത​വാ​ടി മേ​ഖ​ലാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മാ​ന​ന്ത​വാ​ടി: എ​കെ​സി​സി മാ​ന​ന്ത​വാ​ടി മേ​ഖ​ലാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണി​യാ​രം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ൽ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും സീ​റോ മ​ല​ബാ​ർ സ​മു​ദാ​യം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ഇ​ളം​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​മാ​ണ് ന​മു​ക്കു​ള്ള​തെ​ന്നും പൂ​ർ​വ​പി​താ​ക്ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ സ​മു​ദാ​യ ബോ​ധ​വും സാ​മൂ​ഹ്യ​ബോ​ധ​വും ന​ഷ്ട​പ്പെ​ട​രു​തെ​ന്നും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ ഓ​ർ​മ​പ്പെ​ടു​ത്തി. മാ​ന​ന്ത​വാ​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​ബി താ​ണി​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ "എ​ന്‍റെ സ​മു​ദാ​യം എ​ന്‍റെ അ​ഭി​മാ​നം' എ​ന്ന വി​ഷ​യ​ത്തി​ൽ എ​കെ​സി​സി രൂ​പ​ത ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പു​ര​ക്ക​ൽ ക്ലാ​സെ​ടു​ത്തു. ഫൊ​റോ​ന​യി​ൽ​നി​ന്നു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജ​ന​പ്ര​തി​നി​ധി​ക​ളെ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു.

പ​ള്ളി​ക​ളോ​ടൊ​പ്പം പ​ള്ളി​ക്കൂ​ട​വും, ഉ​ച്ച​ഭ​ക്ഷ​ണ​വും സം​സ്കൃ​ത പ​ഠ​നം തു​ട​ങ്ങി​യ മ​ഹ​ത്താ​യ ആ​ശ​യം ലോ​ക​ത്തി​ന് പ​ക​ർ​ന്നു ന​ൽ​കി​യ വി​ശു​ദ്ധ ച​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ന്‍റെ പി​ൻ​ഗാ​മി​ക​ളാ​ണ് നാ​മെ​ന്ന കാ​ര്യം മ​റ​ന്നു പോ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട്, എ​കെ​സി​സി മാ​ന​ന്ത​വാ​ടി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പ്ലാ​ശ​നാ​ൽ, ഗ്ലോ​ബ​ൽ സ​മി​തി അം​ഗം ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നി​ൽ ക​ഴു​താ​ടി​യി​ൽ, ഫൊ​റോ​ന സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൽ​സി ജോ​യ്, ക​ത്തീ​ഡ്ര​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് തോ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി 130 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up