പേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ച കരിയില സംഭരണികള്‍ തുരുമ്പെടുത്ത് നസിച്ചതോടെ കരിയില ശേഖരണം അവതാളത്തിലായി.
ചെട്ടിവിളാകം, പാതിരിപ്പള്ളി, അമ്പലമുക്ക് വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള കരിയില സംഭരണികളാണ് പൊളിഞ്ഞും തുരുമ്പെടുത്തും നശിച്ചുകിടക്കുന്നത്. ചിലയിടങ്ങളിലെ സംഭരണികളിലെ കരിയിലകള്‍ പുറത്തേക്കുവീണുകിടക്കുന്ന അവസ്ഥയിലാണ്. പാതയോരണങ്ങള് വൃത്തിയായി സംരക്ഷിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് നഗരസഭ 100 വാര്‍ഡുകളിലുമായി കരിയില സംഭരണികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കൃത്യമായ സംരക്ഷണവും അറ്റകുറ്റപ്പണിയും ഇല്ലാത്തതിനാല്‍ കാടുകയറിയും സ്ഥിരമായി വെള്ളം നിറഞ്ഞുമാണ് സംഭരണിയുടെ വലകള്‍ പൊട്ടിയും പൊടിഞ്ഞും നശിച്ച അവസ്ഥ ഉണ്ടായിരിക്കുന്നത്. ചില അവസരങ്ങളില്‍ കരിയിലകള്‍ കൂമ്പാരം കൂടുന്ന അവസരങ്ങളില്‍ നഗരസഭാ ജീവനക്കാര്‍ എത്തി ഇവയെ യഥാവിധി സംരക്ഷിച്ചു വന്നിരുന്നതാണ്.
എന്നാല്‍ അറ്റകുറ്റപ്പണി ഇല്ലാതായതോടെയാണു കാടുകയറിയും മറ്റും ഇവ നശിച്ചു തുടങ്ങിയത്. ചെട്ടിവിളാകം വാര്‍ഡില്‍ പൂമല്ലിയൂര്‍ക്കോണം ഭാഗത്തുള്ള കരിയില സംഭരണിയുടെ മുന്‍ഭാഗവും മുകള്‍ഭാഗവും പൊട്ടി ഏതാണ്ട് പൂര്‍ണ്ണമായി നശിച്ച നിലയിലാണ്.