x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭ​യു​ടെ ക​രി​യി​ല സം​ഭ​ര​ണി​ക​ള്‍ ന​ശി​ക്കുന്നു

വെബ് ഡെസ്ക്
Published: September 7, 2026 12:34 AM IST | Updated: September 7, 2026 12:34 AM IST

ക​രി​യി​ല സം​ഭ​ര​ണി​ക​ള്‍ തുരുന്പെടുത്തു നശിക്കുന്നു

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ച ക​രി​യി​ല സം​ഭ​ര​ണി​ക​ള്‍ തു​രു​മ്പെ​ടു​ത്ത് ന​സി​ച്ച​തോ​ടെ ക​രി​യി​ല ശേ​ഖ​ര​ണം അ​വ​താ​ള​ത്തി​ലാ​യി.

ചെ​ട്ടി​വി​ളാ​കം, പാ​തി​രി​പ്പ​ള്ളി, അ​മ്പ​ല​മു​ക്ക് വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​രി​യി​ല സം​ഭ​ര​ണി​ക​ളാ​ണ് പൊ​ളി​ഞ്ഞും തു​രു​മ്പെ​ടു​ത്തും ന​ശി​ച്ചു​കി​ട​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ലെ സം​ഭ​ര​ണി​ക​ളി​ലെ ക​രി​യി​ല​ക​ള്‍ പു​റ​ത്തേ​ക്കുവീ​ണു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പാ​ത​യോ​ര​ണ​ങ്ങ​ള്‍ വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ 100 വാ​ര്‍​ഡു​ക​ളി​ലു​മാ​യി ക​രി​യി​ല സം​ഭ​ര​ണി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. കൃ​ത്യ​മാ​യ സം​ര​ക്ഷ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​യും ഇ​ല്ലാ​ത്ത​തി​നാ​ല്‍ കാ​ടു​ക​യ​റി​യും സ്ഥി​ര​മാ​യി വെ​ള്ളം നി​റ​ഞ്ഞു​മാ​ണ് സം​ഭ​ര​ണി​യു​ടെ വ​ല​ക​ള്‍ പൊ​ട്ടി​യും പൊ​ടി​ഞ്ഞും ന​ശി​ച്ച അ​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ക​രി​യി​ല​ക​ള്‍ കൂ​മ്പാ​രം കൂ​ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര്‍ എ​ത്തി ഇ​വ​യെ യ​ഥാ​വി​ധി സം​ര​ക്ഷി​ച്ചു വ​ന്നി​രു​ന്ന​താ​ണ്.

എ​ന്നാ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണു കാ​ടു​ക​യ​റി​യും മ​റ്റും ഇ​വ ന​ശി​ച്ചു തു​ട​ങ്ങി​യ​ത്. ചെ​ട്ടി​വി​ളാ​കം വാ​ര്‍​ഡി​ല്‍ പൂ​മ​ല്ലി​യൂ​ര്‍​ക്കോ​ണം ഭാ​ഗ​ത്തു​ള്ള ക​രി​യി​ല സം​ഭ​ര​ണി​യു​ടെ മു​ന്‍​ഭാ​ഗ​വും മു​ക​ള്‍​ഭാ​ഗ​വും പൊ​ട്ടി ഏ​താ​ണ്ട് പൂ​ര്‍​ണ്ണ​മാ​യി ന​ശി​ച്ച നി​ല​യി​ലാ​ണ്.

Tags : leaf collection NattuVishasham DistrictNews

Recent News

Corehub Up