Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leg Injury

Pathanamthitta

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി വ​യോ​ധി​ക​ന്‍റെ കാ​ലി​ന് ഗു​രു​ത​ര പ​രി​ക്ക്

അ​ടൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബ​സി​ന്‍റെ ച​ക്ര​ത്തി​ന​ടി​യി​ല്‍​പെ​ട്ട് വ​യോ​ധി​ക​ന്‍റെ കാ​ലി​ന് ഗു​രു​ത​ര പ​രി​ക്ക്. നൂ​റ​നാ​ട് ശ​ര​ത് നി​വാ​സി​ല്‍ ച​ന്ദ്ര​മോ​ഹ​ന്‍ പി​ള്ള (60)യു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ്ച്ച​ക​ഴി​ഞ്ഞ് 3.30നാ​യി​രു​ന്നു അ​പ​ക​ടം. സ്റ്റാ​ന്‍​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​നി​ന്ന് മ​റു​ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ച​ന്ദ്ര​മോ​ഹ​ന്‍ പി​ള്ള​യെ ബ​സ് ആ​ദ്യം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് റോ​ഡി​ല്‍ വീ​ണ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ലൂ​ടെ ബ​സി​ന്‍റെ ച​ക്രം ക​യ​റി​യി​റ​ങ്ങി.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ബ​സ് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​രാ​ഴ്ച മു​മ്പ് ഇ​തേ സ്ഥ​ല​ത്തു​വ​ച്ച് കൂ​ട​ല്‍ സ്വ​ദേ​ശി​നി​യാ​യ അ​മ്മി​ണി (74)യു​ടെ കാ​ലി​ലൂ​ടെ​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ ച​ക്രം ക​യ​റി​യി​റ​ങ്ങി​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ കാ​ല്‍ അ​റ്റു​പോ​യ ഇ​വ​രു​ടെ കാ​ല്‍ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച് മു​റി​ച്ചു​മാ​റ്റി. പി​ന്നി​ല്‍​നി​ന്നെ​ത്തി​യ ബ​സ് ഹോ​ണ്‍ മു​ഴ​ക്കി​യ​പ്പോ​ള്‍ ഭ​യ​ന്ന് വ​ല​തു​വ​ശ​ത്തേ​ക്ക് മാ​റു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ന് അ​മ്മി​ണി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

Latest News

Corehub Up