ഇത് വെറും പുല്ലല്ല, കേരളത്തിലെപെണ്ണുങ്ങൾ യൂറോപ്പിലേക്ക് അയക്കുന്ന സുഗന്ധമാണ്!കണ്ണൂരിലെ ആറളം ഫാമിൽ ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന ഒരു കൃഷി - ലെമൺഗ്രാസ്, അഥവാ ഇഞ്ചിപ്പുല്ല്. ഇന്ന് അതിന് യൂറോപ്പിൽ സ്വർണത്തേക്കാൾ വിലയാണ്!
കണ്ണൂരിലെ ആറളം... കാടിനോട് ചേർന്ന് കിടക്കുന്ന ആ സർക്കാർ ഫാമിൽ, ആരും കൊതിക്കാതെ, ആരും തിരിഞ്ഞുനോക്കാതെ വളർന്നു നിന്ന ഒരു കൃഷിയുണ്ടായിരുന്നു - ഇഞ്ചിപ്പുല്ല് എന്ന് നമ്മൾ വിളിക്കുന്ന ലെമൺഗ്രാസ്.ആ പുല്ലിന്റെ മണത്തിന് കീടനാശിനി മണം ഇല്ല, കെമിക്കൽ ഇല്ല. ആറളത്തിന്റെ കാട്ടുതണുപ്പിൽ, ശുദ്ധമായ മഴവെള്ളത്തിൽ വളരുന്ന പുല്ല്.യൂറോപ്പുകാർക്ക് വേണ്ടത് ആ ശുദ്ധത തന്നെയാണ്. സോപ്പിലും, ഷാംപൂവിലും, വില കൂടിയ പെർഫ്യൂമിലും, ആരോഗ്യമുള്ള ചായയിലും ഒക്കെ ആ സുഗന്ധം വേണം അവർക്ക്.
നമ്മൾ വെറുതെ ചവിട്ടി കളയുന്ന പുല്ലിന്, ലോകത്ത് ഇത്ര വിലയുണ്ടെന്ന് നമ്മൾ പോലും അറിഞ്ഞില്ല!, യൂറോപ്പിലെ വലിയ കമ്പനികൾക്ക് മനസ്സിലായി ഒരു കാര്യം - ഇത് ശുദ്ധമാണ്, ഇത് കേരളത്തിന്റെ മണ്ണിന്റെ മണമാണ്.അങ്ങനെ ആ ഫാമിലേക്ക് ആദ്യമായി ഒരു ഓർഡർ വന്നു. ചെറുതല്ല , 250 ടൺ!നാല് യൂറോപ്യൻ രാജ്യങ്ങളിലേക്ക്! ആറളം ഫാമിൽ നിന്ന് പറിച്ചെടുക്കുന്ന പുല്ല് ഇനി യൂറോപ്പിലെ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ ഭാഗമാകും, അവരുടെ പെർഫ്യൂമിന്റ സുഗന്ധമാകും.
ഇന്ന് 250 ടൺ ആണ് ഓർഡർ. നാളെ ഇത് 1000 ടൺ ആകും. കണ്ണൂരിൽ നിന്ന് തുടങ്ങിയ ഈ സുഗന്ധം, കേരളം മുഴുവൻ പരക്കും.ഒരു പിടി പുല്ലിൽ നിന്ന്, ഒരു നാടിന്റെ അഭിമാനത്തിലേക്കുള്ള ദൂരം... അത്രയും ദൂരം കുടുംബശ്രീയിലെ ഓരോ പെണ്ണും നടന്നു തീർത്തിരിക്കുന്നു.
മുൻപ് തൊഴിലുറപ്പിനും, ചെറിയ കൃഷിക്കും പോയിരുന്ന സ്ത്രീകൾ ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്നു. പുല്ല് മുറിക്കൽ, ഉണക്കൽ, എണ്ണയാക്കൽ , എല്ലാം അവർ തന്നെ!ഒരു കുടുംബശ്രീ യൂണിറ്റിന് ഒരു മാസം 50,000 മുതൽ 1 ലക്ഷം രൂപ വരെ ഇതിൽ നിന്ന് ലാഭം കിട്ടുന്നുണ്ട് എന്നാണ് റിപ്പോർട്ട്!