x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ലെ പു​ല്ലി​ന് യൂ​റോ​പ്പി​ൽ സ്വ​ർ​ണ്ണ​വി​ല!

വെബ്ഡെസ്ക്
Published: November 14, 2026 11:33 AM IST | Updated: November 14, 2026 11:33 AM IST

ലെ​മ​ൺ​ഗ്രാ​സ്

 

ഇ​ത് വെ​റും പു​ല്ല​ല്ല, കേ​ര​ള​ത്തി​ലെ​പെ​ണ്ണു​ങ്ങ​ൾ യൂ​റോ​പ്പി​ലേ​ക്ക് അ​യ​ക്കു​ന്ന സു​ഗ​ന്ധ​മാ​ണ്!​ക​ണ്ണൂ​രി​ലെ ആ​റ​ളം ഫാ​മി​ൽ ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ കി​ട​ന്നി​രു​ന്ന ഒ​രു കൃ​ഷി - ലെ​മ​ൺ​ഗ്രാ​സ്, അ​ഥ​വാ ഇ​ഞ്ചി​പ്പു​ല്ല്. ഇ​ന്ന് അ​തി​ന് യൂ​റോ​പ്പി​ൽ സ്വ​ർ​ണ​ത്തേ​ക്കാ​ൾ വി​ല​യാ​ണ്!

ക​ണ്ണൂ​രി​ലെ ആ​റ​ളം... കാ​ടി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ആ ​സ​ർ​ക്കാ​ർ ഫാ​മി​ൽ, ആ​രും കൊ​തി​ക്കാ​തെ, ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ വ​ള​ർ​ന്നു നി​ന്ന ഒ​രു കൃ​ഷി​യു​ണ്ടാ​യി​രു​ന്നു - ഇ​ഞ്ചി​പ്പു​ല്ല് എ​ന്ന് ന​മ്മ​ൾ വി​ളി​ക്കു​ന്ന ലെ​മ​ൺ​ഗ്രാ​സ്.​ആ പു​ല്ലി​ന്‍റെ മ​ണ​ത്തി​ന് കീ​ട​നാ​ശി​നി മ​ണം ഇ​ല്ല, കെ​മി​ക്ക​ൽ ഇ​ല്ല. ആ​റ​ള​ത്തി​ന്‍റെ കാ​ട്ടു​ത​ണു​പ്പി​ൽ, ശു​ദ്ധ​മാ​യ മ​ഴ​വെ​ള്ള​ത്തി​ൽ വ​ള​രു​ന്ന പു​ല്ല്.​യൂ​റോ​പ്പു​കാ​ർ​ക്ക് വേ​ണ്ട​ത് ആ ​ശു​ദ്ധ​ത ത​ന്നെ​യാ​ണ്. സോ​പ്പി​ലും, ഷാം​പൂ​വി​ലും, വി​ല കൂ​ടി​യ പെ​ർ​ഫ്യൂ​മി​ലും, ആ​രോ​ഗ്യ​മു​ള്ള ചാ​യ​യി​ലും ഒ​ക്കെ ആ ​സു​ഗ​ന്ധം വേ​ണം അ​വ​ർ​ക്ക്.

ന​മ്മ​ൾ വെ​റു​തെ ച​വി​ട്ടി ക​ള​യു​ന്ന പു​ല്ലി​ന്, ലോ​ക​ത്ത് ഇ​ത്ര വി​ല​യു​ണ്ടെ​ന്ന് ന​മ്മ​ൾ പോ​ലും അ​റി​ഞ്ഞി​ല്ല!, യൂ​റോ​പ്പി​ലെ വ​ലി​യ ക​മ്പ​നി​ക​ൾ​ക്ക് മ​ന​സ്സി​ലാ​യി ഒ​രു കാ​ര്യം - ഇ​ത് ശു​ദ്ധ​മാ​ണ്, ഇ​ത് കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ന്‍റെ മ​ണ​മാ​ണ്.​അ​ങ്ങ​നെ ആ ​ഫാ​മി​ലേ​ക്ക് ആ​ദ്യ​മാ​യി ഒ​രു ഓ​ർ​ഡ​ർ വ​ന്നു. ചെ​റു​ത​ല്ല , 250 ട​ൺ!​നാ​ല് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്! ആ​റ​ളം ഫാ​മി​ൽ നി​ന്ന് പ​റി​ച്ചെ​ടു​ക്കു​ന്ന പു​ല്ല് ഇ​നി യൂ​റോ​പ്പി​ലെ സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കും, അ​വ​രു​ടെ പെ​ർ​ഫ്യൂ​മി​ന്‍റ സു​ഗ​ന്ധ​മാ​കും.

ഇ​ന്ന് 250 ട​ൺ ആ​ണ് ഓ​ർ​ഡ​ർ. നാ​ളെ ഇ​ത് 1000 ട​ൺ ആ​കും. ക​ണ്ണൂ​രി​ൽ നി​ന്ന് തു​ട​ങ്ങി​യ ഈ ​സു​ഗ​ന്ധം, കേ​ര​ളം മു​ഴു​വ​ൻ പ​ര​ക്കും.​ഒ​രു പി​ടി പു​ല്ലി​ൽ നി​ന്ന്, ഒ​രു നാ​ടി​ന്‍റെ അ​ഭി​മാ​ന​ത്തി​ലേ​ക്കു​ള്ള ദൂ​രം... അ​ത്ര​യും ദൂ​രം കു​ടും​ബ​ശ്രീ​യി​ലെ ഓ​രോ പെ​ണ്ണും ന​ട​ന്നു തീ​ർ​ത്തി​രി​ക്കു​ന്നു.

മു​ൻ​പ് തൊ​ഴി​ലു​റ​പ്പി​നും, ചെ​റി​യ കൃ​ഷി​ക്കും പോ​യി​രു​ന്ന സ്ത്രീ​ക​ൾ ഇ​ന്ന് ല​ക്ഷ​ങ്ങ​ൾ സ​മ്പാ​ദി​ക്കു​ന്നു. പു​ല്ല് മു​റി​ക്ക​ൽ, ഉ​ണ​ക്ക​ൽ, എ​ണ്ണ​യാ​ക്ക​ൽ , എ​ല്ലാം അ​വ​ർ ത​ന്നെ!​ഒ​രു കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന് ഒ​രു മാ​സം 50,000 മു​ത​ൽ 1 ല​ക്ഷം രൂ​പ വ​രെ ഇ​തി​ൽ നി​ന്ന് ലാ​ഭം കി​ട്ടു​ന്നു​ണ്ട് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്!

 

Tags : lemon grass story

Recent News

Corehub Up