x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15 രൂ​പ​യ്ക്ക് ചാ​യ കി​ട്ടു​ന്ന നാ​ട്ടി​ൽ 300 കോ​ടി​യു​ടെ ചാ​യ​ക്ക​ട! ര​ഹ​സ്യം കേ​ട്ടാ​ൽ ഞെ​ട്ടും

വെബ്ഡെസ്ക്
Published: November 13, 2026 11:49 AM IST | Updated: November 13, 2026 11:49 AM IST

പ്രതീകാത്മക ചിത്രം

 

15 രൂ​പ​യ്ക്ക് ത​ട്ടു​ക​ട​യി​ൽ നി​ന്ന് ചാ​യ കി​ട്ടു​ന്ന ന​മ്മു​ടെ നാ​ട്ടി​ൽ, ഒ​രു ക​പ്പ് ചാ​യ​യ്ക്ക് 150 രൂ​പ കൊ​ടു​ത്ത് ആ​ളു​ക​ൾ ക്യൂ ​നി​ൽ​ക്കു​മോ? ആ​രും വി​ശ്വ​സി​ക്കി​ല്ല. എ​ന്നാ​ൽ അ​താ​ണ് Chaayos എ​ന്ന ബ്രാ​ൻ​ഡ് ചെ​യ്ത​ത്. വെ​റും ചാ​യ വി​റ്റ് വ​ർ​ഷം 300 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ബി​സി​ന​സ്!
2012 ലാ​ണ് ക​ഥ തു​ട​ങ്ങു​ന്ന​ത്. നി​തി​ൻ സ​ലൂ​ജ​യും രാ​ഘ​വ് വ​ർ​മ്മ​യും എ​ന്ന ര​ണ്ട് IIT ക്കാ​രാ​ണ് Chaayos ന് ​പി​ന്നി​ൽ. ഇ​ന്ത്യ​യി​ൽ ചാ​യ ഒ​രു വി​കാ​ര​മാ​ണ്, പ​ക്ഷെ ന​ല്ലൊ​രു ചാ​യ കു​ടി​ക്കാ​ൻ ഹൈ​ജീ​നും ന​ല്ല അ​ന്ത​രീ​ക്ഷ​വു​മു​ള്ള ഒ​രു സ്ഥ​ലം ഇ​ല്ല എ​ന്ന് അ​വ​ർ മ​ന​സ്സി​ലാ​ക്കി.
കോ​ഫി ഷോ​പ്പു​ക​ൾ​ക്ക് പ​റ്റു​മെ​ങ്കി​ൽ ചാ​യ​യ്ക്ക് എ​ന്തു​കൊ​ണ്ട് പ​റ്റി​ല്ല​എ​ന്ന​വ​ർ ചി​ന്തി​ച്ചു .അ​ങ്ങ​നെ "Meri Wali Chai" - എ​ന്‍റ ചാ​യ എ​ന്ന ആ​ശ​യ​വു​മാ​യി അ​വ​ർ ആ​ദ്യ​ത്തെ ക​ട ഗു​രു​ഗ്രാ​മി​ൽ തു​ട​ങ്ങി.
Chaayosന്‍റെ വി​ജ​യ​ത്തി​ന് മൂ​ന്ന് ര​ഹ​സ്യ​ങ്ങ​ളു​ണ്ട്.
ക​സ്റ്റ​മൈ​സേ​ഷ​ൻ:
Chaayos ൽ ​നി​ങ്ങ​ൾ​ക്ക് 80,000 ത്തി​ല​ധി​കം രീ​തി​യി​ൽ ചാ​യ ഉ​ണ്ടാ​ക്കാം. ഇ​ഞ്ചി കൂ​ടു​ത​ൽ വേ​ണോ, പ​ഞ്ച​സാ​ര കു​റ​വ് വേ​ണോ, ഏ​ല​ക്ക വേ​ണോ? നി​ങ്ങ​ൾ പ​റ​യു​ന്ന പോ​ലെ ചാ​യ. ഇ​ത് യു​വാ​ക്ക​ൾ​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യി.
ടെ​ക്നോ​ള​ജി:
ചാ​യ ഉ​ണ്ടാ​ക്കാ​ൻ "Chai Monk" എ​ന്ന റോ​ബോ​ട്ടി​നെ വ​രെ അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്നു. എ​ല്ലാ ക​പ്പ് ചാ​യ​യ്ക്കും ഒ​രേ രു​ചി കി​ട്ടാ​ൻ. ആ​പ്പ് വ​ഴി ഓ​ർ​ഡ​ർ ചെ​യ്യാം,
ഇ​തൊ​രു ചാ​യ​ക്ക​ട മാ​ത്ര​മ​ല്ല, ഒ​രു അ​നു​ഭ​വ​മാ​ണ്. ന​ല്ല ഇ​രി​പ്പി​ടം, WiFi, ജോ​ലി ചെ​യ്യാ​ൻ പ​റ്റി​യ അ​ന്ത​രീ​ക്ഷം. അ​തു​കൊ​ണ്ട് 15 രൂ​പ​യു​ടെ ചാ​യ 150 രൂ​പ​യ്ക്ക് കൊ​ടു​ത്താ​ലും ആ​ളു​ക​ൾ വ​രു​ന്നു.
ഇ​ന്ന് ഇ​ന്ത്യ​യി​ലു​ട​നീ​ളം 200 ല​ധി​കം ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഉ​ണ്ട്. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം ക​മ്പ​നി 310.6 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സ് ന​ട​ത്തി. ഇ​ത് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 25% വ​ള​ർ​ച്ച​യാ​ണ്. ലാ​ഭം 6.5 ഇ​ര​ട്ടി​യാ​യി വ​ർ​ദ്ധി​ച്ചു.
Tiger Global, Alpha Wave പോ​ലു​ള്ള വ​ലി​യ നി​ക്ഷേ​പ​ക​ർ 90 മി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ഈ ​ചാ​യ​ക്ക​ട​യി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷം 400 ക​ട​ക​ളാ​യി വ​ള​രാ​നാ​ണ് അ​വ​രു​ടെ ല​ക്ഷ്യം.​പ​ഠി​ക്കേ​ണ്ട പാ​ഠം ല​ളി​ത​മാ​ണ് - പാ​ര​മ്പ​ര്യ​ത്തെ ടെ​ക്നോ​ള​ജി​യു​മാ​യി ചേ​ർ​ത്താ​ൽ, 15 രൂ​പ​യു​ടെ ചാ​യ പോ​ലും 300 കോ​ടി​യു​ടെ ബി​സി​ന​സ് ആ​കും.

Tags : bussiness tecnic

Recent News

Corehub Up