15 രൂപയ്ക്ക് തട്ടുകടയിൽ നിന്ന് ചായ കിട്ടുന്ന നമ്മുടെ നാട്ടിൽ, ഒരു കപ്പ് ചായയ്ക്ക് 150 രൂപ കൊടുത്ത് ആളുകൾ ക്യൂ നിൽക്കുമോ? ആരും വിശ്വസിക്കില്ല. എന്നാൽ അതാണ് Chaayos എന്ന ബ്രാൻഡ് ചെയ്തത്. വെറും ചായ വിറ്റ് വർഷം 300 കോടിയിലധികം രൂപയുടെ ബിസിനസ്!
2012 ലാണ് കഥ തുടങ്ങുന്നത്. നിതിൻ സലൂജയും രാഘവ് വർമ്മയും എന്ന രണ്ട് IIT ക്കാരാണ് Chaayos ന് പിന്നിൽ. ഇന്ത്യയിൽ ചായ ഒരു വികാരമാണ്, പക്ഷെ നല്ലൊരു ചായ കുടിക്കാൻ ഹൈജീനും നല്ല അന്തരീക്ഷവുമുള്ള ഒരു സ്ഥലം ഇല്ല എന്ന് അവർ മനസ്സിലാക്കി.
കോഫി ഷോപ്പുകൾക്ക് പറ്റുമെങ്കിൽ ചായയ്ക്ക് എന്തുകൊണ്ട് പറ്റില്ലഎന്നവർ ചിന്തിച്ചു .അങ്ങനെ "Meri Wali Chai" - എന്റ ചായ എന്ന ആശയവുമായി അവർ ആദ്യത്തെ കട ഗുരുഗ്രാമിൽ തുടങ്ങി.
Chaayosന്റെ വിജയത്തിന് മൂന്ന് രഹസ്യങ്ങളുണ്ട്.
കസ്റ്റമൈസേഷൻ:
Chaayos ൽ നിങ്ങൾക്ക് 80,000 ത്തിലധികം രീതിയിൽ ചായ ഉണ്ടാക്കാം. ഇഞ്ചി കൂടുതൽ വേണോ, പഞ്ചസാര കുറവ് വേണോ, ഏലക്ക വേണോ? നിങ്ങൾ പറയുന്ന പോലെ ചായ. ഇത് യുവാക്കൾക്ക് ഭയങ്കര ഇഷ്ടമായി.
ടെക്നോളജി:
ചായ ഉണ്ടാക്കാൻ "Chai Monk" എന്ന റോബോട്ടിനെ വരെ അവർ ഉപയോഗിക്കുന്നു. എല്ലാ കപ്പ് ചായയ്ക്കും ഒരേ രുചി കിട്ടാൻ. ആപ്പ് വഴി ഓർഡർ ചെയ്യാം,
ഇതൊരു ചായക്കട മാത്രമല്ല, ഒരു അനുഭവമാണ്. നല്ല ഇരിപ്പിടം, WiFi, ജോലി ചെയ്യാൻ പറ്റിയ അന്തരീക്ഷം. അതുകൊണ്ട് 15 രൂപയുടെ ചായ 150 രൂപയ്ക്ക് കൊടുത്താലും ആളുകൾ വരുന്നു.
ഇന്ന് ഇന്ത്യയിലുടനീളം 200 ലധികം ഔട്ട്ലെറ്റുകൾ ഉണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം കമ്പനി 310.6 കോടി രൂപയുടെ ബിസിനസ് നടത്തി. ഇത് മുൻ വർഷത്തേക്കാൾ 25% വളർച്ചയാണ്. ലാഭം 6.5 ഇരട്ടിയായി വർദ്ധിച്ചു.
Tiger Global, Alpha Wave പോലുള്ള വലിയ നിക്ഷേപകർ 90 മില്യൺ ഡോളറിലധികം ഈ ചായക്കടയിൽ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത വർഷം 400 കടകളായി വളരാനാണ് അവരുടെ ലക്ഷ്യം.പഠിക്കേണ്ട പാഠം ലളിതമാണ് - പാരമ്പര്യത്തെ ടെക്നോളജിയുമായി ചേർത്താൽ, 15 രൂപയുടെ ചായ പോലും 300 കോടിയുടെ ബിസിനസ് ആകും.