Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lenses

Other Stories

ര​ണ്ട് ലെ​ന്‍​സു​ക​ളി​ലൂ​ടെ­

ന​മ്മ​ള്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ എ​ത്ര​ത്തോ​ളം കാ​ണു​ന്നു​ണ്ട്? നാ​ലു നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​ന്‍​പ് ആ​രെ​ങ്കി​ലും ഈ ​ചോ​ദ്യം ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ല്‍ മി​ക്ക​വ​രും ഒ​രേ ഉ​ത്ത​ര​മാ​യി​രി​ക്കും ന​ല്‍​കുമാ​രു​ന്ന​ത്. ''ക​ണ്ണു​ക​ള്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യു​ന്ന​താ​ണു ലോ​കം.'' എ​ന്നാ​ല്‍ ഇ​ന്ന് ന​മു​ക്ക​റി​യാം ആ ​ഉ​ത്ത​രം എ​ത്ര​മാ​ത്രം അ​പൂ​ര്‍​ണ​മാ​യി​രിക്കുമെ​ന്ന്.

ഒ​രു സാ​ധാ​ര​ണ ജ​ലാ​ശ​യ​ത്തി​ല്‍ ന​ഗ്ന​നേ​ത്ര​ങ്ങ​ള്‍​ക്കു കാ​ണാ​നാ​കാ​ത്ത എ​ത്ര​യോ ജീ​വി​ക​ളു​ണ്ട്. നാം ​ശ്വ​സി​ക്കു​ന്ന വാ​യു​വി​ലും ന​മ്മു​ടെ ശ​രീ​ര​ത്തി​ലും മ​ണ്ണി​ലും മ​ര​ങ്ങ​ളി​ലു​മെ​ല്ലാം ഒ​രു അ​ദൃ​ശ്യ​ലോ​കം നി​റ​ഞ്ഞി​രി​ക്കു​ന്നു. എ​ന്നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ളോ​ളം മ​നു​ഷ്യ​ന് അ​തേ​ക്കു​റി​ച്ച് ഒ​രു ധാ​ര​ണ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​അ​ദൃ​ശ്യ​ലോ​ക​ത്തി​ന്‍റെ വാ​തി​ല്‍ മ​നു​ഷ്യ​ര്‍​ക്കു തു​റ​ന്നു കൊ​ടു​ത്ത​ത് ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല​യോ പ്ര​ഫ​സ​റോ ശാ​സ്ത്ര​ജ്ഞ​നോ ആ​യി​രു​ന്നി​ല്ല. പ്ര​ത്യു​ത, ഒ​രു സാ​ധാ​ര​ണ ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ആ​ന്‍റ​ണി വാ​ന്‍ ലീ​വ​ന്‍ ഹോ.

1632​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ലെ ഡെ​ല്‍​ഫ്റ്റ് ന​ഗ​ര​ത്തി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം ഒ​രു വ​സ്ത്ര​വ്യാ​പാ​രി​യാ​യി​ട്ടാ​ണ് ജീ​വി​തം ആ​രം​ഭി​ച്ച​ത്. അ​ക്കാ​ല​ത്ത് തു​ണി​യു​ടെ ഗു​ണ​മേ​ന്മ തി​രി​ച്ച​റി​യാ​ന്‍ ചെ​റി​യ ഭൂ​ത​ക്ക​ണ്ണാ​ടി​ക​ള്‍ അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി. എ​ന്നാ​ൽ, മ​റ്റു​ള്ള​വ​യി​ല്‍​നി​ന്ന് അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കി​യ ഒ​രു കാ​ര്യ​മു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത ജി​ജ്ഞാ​സ!

മ​റ്റു​ള്ള​വ​ര്‍ ഭൂ​ത​ക്ക​ണ്ണാ​ടി ഉ​പ​യോ​ഗി​ച്ച​പ്പോ​ള്‍ ലീ​വ​ന്‍ ഹോ ​അ​ത് എ​ങ്ങ​നെ കൂ​ടു​ത​ല്‍ മെ​ച്ച​മാ​ക്കാ​മെ​ന്നു ചി​ന്തി​ച്ചു. ചെ​റി​യ ഗ്ലാ​സ്‌​ക​ഷണ​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഉ​ര​ച്ചും മി​നു​ക്കി​യും അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി ലെ​ന്‍​സു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ തു​ട​ങ്ങി. ഒ​രു ലെ​ന്‍​സ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ചി​ല​പ്പോ​ള്‍ ദി​വ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ജീ​വി​ത​കാ​ല​ത്തു നൂ​റു​ക​ണ​ക്കി​ന് ലെ​ന്‍​സു​ക​ളാ​ണ് അ​ദ്ദേ​ഹം നി​ര്‍​മി​ച്ച​ത്. വ​ലി​പ്പ​ത്തി​ല്‍ ചെ​റു​താ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മ​ദ​ര്‍​ശി​നി​ക​ള്‍ അ​ക്കാ​ല​ത്തെ വ​ലി​യ സു​ക്ഷ്മ​ദ​ര്‍​ശി​നി​ക​ളെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​യു​ള്ള​വ​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ക​ണ്ട​തെ​ല്ലാം പ​രി​ശോ​ധി​ച്ചു.

ഇ​ല​ക​ൾ, പ്രാ​ണി​ക​ള്‍, ര​ക്തം, മു​ടി, മ​ഴ​വെ​ള്ളം, ചെ​ളി​വെ​ള്ളം അ​ങ്ങ​നെ പ​ല​തും. ഒ​രു​ദി​വ​സം ഒ​രു കു​ള​ത്തി​ലെ ഒ​രു തു​ള്ളി വെ​ള്ളം ത​ന്‍റെ മൈ​ക്രോ​സ്‌​കോ​പ്പി​ല്‍ വ​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം മ​റ​ക്കാ​നാ​വാ​ത്ത ഒ​രു കാ​ഴ്ച ക​ണ്ടു. ന​ഗ്ന​നേ​ത്ര​ങ്ങ​ള്‍​ക്ക് തീ​ര്‍​ത്തും തെ​ളി​ഞ്ഞ​താ​യി തോ​ന്നി​യ ആ ​വെ​ള്ള​ത്തു​ള്ളി​യി​ല്‍ എ​ണ്ണ​മ​റ്റ ചെ​റി​യ ജീ​വി​ക​ള്‍ നീ​ന്തി​ക്ക​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​വ​യെ ചെ​റി​യ ജീ​വി​ക​ള്‍ എ​ന്നു വി​ളി​ച്ചു. മ​നു​ഷ്യ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി അ​ദൃ​ശ്യ​ജീ​വി​ക​ളു​ടെ ലോ​കം അ​ന്നു വെ​ളി​പ്പെ​ട്ടു.

അ​ക്കാ​ല​ത്ത് പ്ര​മു​ഖ പ​ണ്ഡി​ത​ര്‍ പ​ല​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ ആ​ദ്യം വി​ശ്വ​സി​ച്ചി​ല്ല. മ​നു​ഷ്യ​നേ​ത്ര​ങ്ങ​ള്‍​ക്കു കാ​ണാ​ന്‍ ക​ഴി​യാ​ത്ത ജീ​വി​ക​ള്‍ എ​ങ്ങ​നെ ഉ​ണ്ടാ​കും എ​ന്ന​വ​ര്‍ ചോ​ദി​ച്ചു. എ​ന്നാ​ൽ, പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ലീ​വ​ന്‍ ഹോ​ക്കി​ന്‍റെ ക​ണ്ടു​പി​ടി​ത്തം അ​വ​ര്‍​ക്കു ശ​രി​വ​യ്‌​ക്കേ​ണ്ടി​വ​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ളാ​ണ് പി​ന്നീ​ട് സൂ​ക്ഷ്മ​ജീ​വ​ശാ​സ്ത്ര​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യ​ത്.

അ​വ​യി​ന്മേ​ല്‍ പ​ണി​തു​യ​ര്‍​ത്തി​യാ​ണ് ലൂ​യി പാ​സ്റ്റ​ർ, റോ​ബ​ര്‍​ട്ട് കോ​ച്ച് തു​ട​ങ്ങി​യ ശാ​സ്ത്ര​ജ്ഞ​ർ രോ​ഗാ​ണു സി​ദ്ധാ​ന്തം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ആ​ധു​നി​ക ചി​കി​ത്സാ​ശാ​സ്ത്രം, വാ​ക്‌​സി​നു​ക​ൾ , ശ​സ്ത്ര​ക്രി​യ​യി​ലെ അ​ണു​വി​മു​ക്ത രീ​തി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല ഫ​ല​ങ്ങ​ളാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​നു ജീ​വ​നു​ക​ള്‍ ര​ക്ഷി​ക്ക​പ്പെ​ടാ​ന്‍ ഈ ​ക​ണ്ടെ​ത്ത​ല്‍ വ​ഴി​യൊ​രു​ക്കി.

ഒ​രു സാ​ധാ​ര​ണ വ​സ്ത്ര​വ്യാ​പാ​രി​യു​ടെ ജി​ജ്ഞാ​സ ലോ​ക​ത്തി​ന്‍റെ ച​രി​ത്രം മാ​റ്റി​മ​റി​ച്ചു. എ​ന്നാ​ൽ, സൂ​ക്ഷ്മ​ദ​ര്‍​ശി​നി​യു​ടെ ഏ​റ്റ​വും വ​ലി​യ പാ​ഠം ശാ​സ്ത്ര​ത്തി​നു​മ​പ്പു​റ​ത്താ​ണ്. സൂ​ക്ഷ്മ​ദ​ര്‍​ശി​നി ഒ​രു പു​തി​യ ലോ​കം സൃ​ഷ്ടി​ച്ചി​ല്ല. അ​ത് എ​ന്നും ഉ​ണ്ടാ​യി​രു​ന്ന ഒ​രു ലോ​ക​ത്തെ മ​നു​ഷ്യ​നു കാ​ണി​ച്ചു കൊ​ടു​ക്കു​ക​യാ​ണു ചെ​യ്ത​ത്. ഈ ​സ​ത്യം ആ​ത്മീ​യ ജീ​വി​ത​ത്തി​നും ബാ​ധ​ക​മാ​ണ്.

സൂ​ക്ഷ്മ​ദ​ര്‍​ശി​നി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നും ദൂ​ര​ദ​ര്‍​ശി​നി പ്ര​പ​ഞ്ച​ത്തി​ലെ വി​സ്മ​യ​ങ്ങ​ള്‍ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തി​നും നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക​പ്പു​റം ഭാ​ര​ത​ത്തി​ലെ ഋ​ഷി​മാ​ര്‍ മ​റ്റൊ​രു അ​ദൃ​ശ്യ​ലോ​ക​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നു. ധ്യാ​ന​ത്തി​ലൂ​ടെ​യും ആ​ത്മീ​യാ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യും അ​വ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത് ഇ​ന്ദ്രി​യ​ങ്ങ​ള്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യു​ന്ന​തി​നേ​ക്കാ​ള്‍ വി​ശാ​ല​മാ​ണു യാ​ഥാ​ര്‍​ഥ്യം എ​ന്നാ​ണ്. ശാ​സ്ത്രം ബാ​ഹ്യ​പ്ര​പ​ഞ്ച​ത്തെ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​വ​ര്‍ മ​നു​ഷ്യ​ന്‍റെ ആ​ന്ത​രി​ക പ്ര​പ​ഞ്ച​ത്തെ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​വ​ഴി​ക​ളും വ്യ​ത്യ​സ്ത​മാ​യി​രു​ന്നെ​ങ്കി​ലും അ​വ ന​മ്മെ ഒ​രേ സ​ത്യ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. അ​താ​യ​ത്, കാ​ണു​ന്ന​തി​ലും വ​ലു​താ​ണ് യാ​ഥാ​ര്‍​ഥ്യം എ​ന്ന്. ബൈ​ബി​ളി​ലെ തി​രു​വ​ച​ന​ങ്ങ​ള്‍ ഈ ​തി​രി​ച്ച​റി​വി​നു കൂ​ടു​ത​ല്‍ ആ​ഴം ന​ല്‍​കു​ന്നു. വി​ശു​ദ്ധ പൗ​ലോ​സ് പ​റ​യു​ന്നു, 'നാം ​ന​ട​ക്കു​ന്ന​ത് വി​ശ്വാ​സ​ത്താ​ലാ​ണ്, കാ​ഴ്ച​യാ​ല​ല്ല'( 2 കോ​റി​ന്തോ​സ് 5:7). ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​ഠി​പ്പി​ച്ച​ത് 'ഹൃ​ദ​യ​ശു​ദ്ധി​യു​ള്ള​വ​ര്‍ ദൈ​വ​ത്തെ കാ​ണും' (മ​ത്താ​യി 5:8) എ​ന്നാ​ണ്.

സൂ​ക്ഷ്മ​ദ​ര്‍​ശി​നി ന​മ്മു​ടെ ക​ണ്ണു​ക​ളു​ടെ കാ​ഴ്ച വ​ലു​താ​ക്കു​ന്നു. വി​ശ്വാ​സ​മാ​ക​ട്ടെ ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ കാ​ഴ്ച ആ​ഴ​പ്പെ​ടു​ത്തു​ന്നു. സൂ​ക്ഷ്മ​ദ​ര്‍​ശി​നി ക​ണ്ണു​ക​ള്‍​ക്ക് കാ​ണാ​നാ​വാ​ത്ത സൂ​ക്ഷ്മ​ജീ​വി​ക​ളെ വെ​ളി​പ്പെ​ടു​ത്തു​ന്നു. വി​ശ്വാ​സ​മാ​ക​ട്ടെ ജീ​വി​ത​ത്തി​ലെ സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളി​ല്‍ ദൈ​വ സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്നു. വി​ശ്വാ​സ​മി​ല്ലാ​ത്ത ജീ​വി​തം യാ​ദൃ​ച്ഛി​ക സം​ഭ​വ​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര മാ​ത്ര​മാ​ണ്. വി​ശ്വാ​സ​ത്തോ​ടെ നോ​ക്കു​മ്പോ​ള്‍ അ​വ​യി​ല്‍ ദൈ​വ​പ​രി​പാ​ല​ന​യു​ടെ ക​ര​ങ്ങ​ള്‍ കാ​ണാ​നാ​കു​ന്നു.

വി​ശ്വാ​സ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ദുഃ​ഖം അ​ര്‍​ഥ​മി​ല്ലാ​ത്ത വേ​ദ​ന​യാ​യി അ​നു​ഭ​വ​പ്പെ​ടാം. വി​ശ്വാ​സ​ത്തോ​ടെ നോ​ക്കു​മ്പോ​ള്‍ അ​തു മ​നു​ഷ്യ​രെ പ​ക്വ​മ​തി​ക​ളും ക​രു​ണാ​സ​മ്പ​ന്ന​രു​മാ​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ ശി​ല്പ​ശാ​ല​യാ​യി മാ​റും. വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​ര്‍​ക്കു മ​ര​ണം ജീ​വി​ത​ത്തി​നു പൂ​ര്‍​ണ​വി​രാ​മ​മി​ടു​ന്നു. വി​ശ്വാ​സ​മു​ള്ള​വ​ര്‍​ക്കു മ​ര​ണം നി​ത്യ​ജീ​വ​നി​ലേ​ക്കു​ള്ള ക​വാ​ട​മാ​യി മാ​റു​ന്നു. ഫ്ര​ഞ്ച് എ​ഴു​ത്തു​കാ​ര​നാ​യ ആ​ന്ത്വാൻ ദെ ​സെ​യി​ന്‍റ് എ​ക്‌​സ്യു​പെ​റി ത​ന്‍റെ പ്ര​ശ​സ്ത കൃ​തി​യാ​യ ലി​റ്റി​ല്‍ പ്രി​ന്‍​സി​ല്‍ എ​ഴു​തി, 'ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ക​ണ്ണു​കൊ​ണ്ട് കാ​ണാ​നാ​വി​ല്ല.'

സൂ​ക്ഷ്മ​ദ​ര്‍​ശി​നി​യു​ടെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന അ​തു പു​തി​യ ജീ​വി​ക​ളെ ക​ണ്ടെ​ത്തി എ​ന്ന​ത​ല്ല. ഇ​നി​യും ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ കാ​ണാ​നും അ​റി​യാ​നും ഉ​ണ്ടെ​ന്ന​താ​ണ്. എ​ല്ലാം ക​ണ്ടു​വെ​ന്നും മ​ന​സി​ലാ​ക്കി​യെ​ന്നു​മാ​ണ് ഒ​രു​കാ​ല​ത്ത് മ​നു​ഷ്യ​ന്‍ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു ചെ​റി​യ ലെ​ന്‍​സ് അ​വ​ന്‍റെ മു​മ്പി​ല്‍ ഒ​രു വ​ലി​യ പ്ര​പ​ഞ്ചം തു​റ​ന്നു​കൊ​ടു​ത്തു. വി​ശ്വാ​സ​മെ​ന്ന ലെ​ന്‍​സി​ല്‍​കൂ​ടി നോ​ക്കു​മ്പോ​ള്‍ സം​ഭ​വി​ക്കു​ന്ന​തും ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ്.

സൂ​ക്ഷ്മ​ദ​ര്‍​ശി​നി ന​മ്മു​ടെ ക​ണ്ണു​ക​ളു​ടെ കാ​ഴ്ച വി​ക​സി​പ്പി​ക്കു​മ്പോ​ള്‍ വി​ശ്വാ​സം ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ ദ​ര്‍​ശ​നം ആ​ഴ​പ്പെ​ടു​ത്തു​ന്നു. ജീ​വി​ത​ത്തി​ന്‍റെ പൂ​ര്‍​ണ​സ​ത്യം മ​ന​സി​ലാ​ക്കാ​ന്‍ ശാ​സ്ത്ര​ത്തി​ന്‍റെ ലെ​ന്‍​സും വി​ശ്വാ​സ​ത്തി​ന്‍റെ ലെ​ന്‍​സും ഒ​രു​പോ​ലെ ന​മു​ക്ക് വേ​ണം. അ​പ്പോ​ഴാ​ണ് ക​ണ്ണു​ക​ള്‍​ക്ക​പ്പു​റം കാ​ഴ്ച കാ​ണാ​ന്‍ നാം ​പ​ഠി​ക്കു​ന്ന​ത്.

Latest News

Corehub Up