പാലക്കാട്: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല കളരിപ്പയറ്റ് ചാന്പ്യൻഷിപ്പ് സമാപിച്ചു. കല്ലേക്കാട് വ്യാസവിദ്യാപീഠത്തിൽ നടന്ന മത്സരങ്ങളിൽ 27 കളരികളിൽ നിന്നായി 324 ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരാർഥികളായി.
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ചുവട്, മെയ്പയറ്റ്, ഹൈകിക്ക്, കുറുവടിപ്പയറ്റ്, കെട്ടുകാരി പയറ്റ്, വാളും പരിചയും, വാളും വാളും, ഉറുമിയും പരിചയും, കൈപ്പോര്, ഉറുമി വീശൽ, ഒറ്റക്കോൽ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. സമാപന സമ്മേളനവും മെഡൽ വിതരണവും പ്രസിഡന്റ് ജെ. ഫിറോസ് ഗുരുക്കളുടെ അധ്യക്ഷതയിൽ ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ എക്സിക്യൂട്ടീവ് മെംബർ ശ്രീജയൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗം ആർ. രോഹിത ഒബ്സർവർ ആയി പങ്കെടുത്തു.
കേരള സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുമേഷ് ഗുരുക്കൾ, വ്യാസവിദ്യാപീഠം മാനേജർ മധുസൂദനൻ, ഗുരുക്കന്മാരായ എം.കെ. ഹംസ, ഭാസ്ക്കരൻ, മണികണ്ഠൻ, രാമകൃഷ്ണൻ, മുഹമ്മദ് അൻവർ, എ.എസ്. അബ്ദുറഹ്മാൻ, ടി.ഐ. കമറുദ്ദീൻ, മുഹമ്മദ്, സിദ്ധിക്ക്, മുഹമ്മദ് ഷമീർ, രമേഷ് ബാബു, ബാബുരാജൻ, ഷരണ്‍, ചന്ദ്രമോഹൻ, മോഹൻദാസ്, അൻസാറുൾ ഹക്ക്, ജയഗണേഷ്, കണ്ണൻ, മുജീബ് റഹ്മാൻ, മൊയ്തീൻകുട്ടി, മുഹമ്മദ് റിഷാദ്, മുഹമ്മദ് ഷഹീർ, കൃഷ്ണൻ, അജിത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു. സി. മുരളീധരൻ ഗുരുക്കൾ സ്വാഗതവും മുഹമ്മദ് ഖലീഫ ഗുരുക്കൾ നന്ദിയും പറഞ്ഞു.