x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു


Published: May 27, 2026 06:57 AM IST | Updated: May 27, 2026 06:57 AM IST

പാ​ല​ക്കാ​ട്: ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു. ക​ല്ലേ​ക്കാ​ട് വ്യാ​സ​വി​ദ്യാ​പീ​ഠ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 27 ക​ള​രി​ക​ളി​ൽ നി​ന്നാ​യി 324 ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും മ​ത്സ​രാ​ർ​ഥി​ക​ളാ​യി.

സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചു​വ​ട്, മെ​യ്പ​യ​റ്റ്, ഹൈ​കി​ക്ക്, കു​റു​വ​ടി​പ്പ​യ​റ്റ്, കെ​ട്ടു​കാ​രി പ​യ​റ്റ്, വാ​ളും പ​രി​ച​യും, വാ​ളും വാ​ളും, ഉ​റു​മി​യും പ​രി​ച​യും, കൈ​പ്പോ​ര്, ഉ​റു​മി വീ​ശ​ൽ, ഒ​റ്റ​ക്കോ​ൽ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​വും മെ​ഡ​ൽ വി​ത​ര​ണ​വും പ്ര​സി​ഡ​ന്‍റ് ജെ. ​ഫി​റോ​സ് ഗു​രു​ക്ക​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ ക​ള​രി​പ്പ​യ​റ്റ് ഫെ​ഡ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ശ്രീ​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ. രോ​ഹി​ത ഒ​ബ്സ​ർ​വ​ർ ആ​യി പ​ങ്കെ​ടു​ത്തു.

കേ​ര​ള സം​സ്ഥാ​ന ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് ഗു​രു​ക്ക​ൾ, വ്യാ​സ​വി​ദ്യാ​പീ​ഠം മാ​നേ​ജ​ർ മ​ധു​സൂ​ദ​ന​ൻ, ഗു​രു​ക്കന്മാരാ​യ എം.​കെ. ഹം​സ, ഭാ​സ്ക്ക​ര​ൻ, മ​ണി​ക​ണ്ഠ​ൻ, രാ​മ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് അ​ൻ​വ​ർ, എ.​എ​സ്. അ​ബ്ദു​റ​ഹ്മാ​ൻ, ടി.​ഐ. ക​മ​റു​ദ്ദീ​ൻ, മു​ഹ​മ്മ​ദ്, സി​ദ്ധി​ക്ക്, മു​ഹ​മ്മ​ദ് ഷ​മീ​ർ, ര​മേ​ഷ് ബാ​ബു, ബാ​ബു​രാ​ജ​ൻ, ഷ​ര​ണ്‍, ച​ന്ദ്ര​മോ​ഹ​ൻ, മോ​ഹ​ൻ​ദാ​സ്, അ​ൻ​സാ​റു​ൾ ഹ​ക്ക്, ജ​യ​ഗ​ണേ​ഷ്, ക​ണ്ണ​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ, മൊ​യ്തീ​ൻ​കു​ട്ടി, മു​ഹ​മ്മ​ദ് റി​ഷാ​ദ്, മു​ഹ​മ്മ​ദ് ഷ​ഹീ​ർ, കൃ​ഷ്ണ​ൻ, അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സി. ​മു​ര​ളീ​ധ​ര​ൻ ഗു​രു​ക്ക​ൾ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഖ​ലീ​ഫ ഗു​രു​ക്ക​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : District level level Kalaripayat competitions

Recent News

Corehub Up