Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lightweight

സൈന്യത്തിനായി ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകള്‍ വാങ്ങാന്‍ 770 കോടിയുടെ കരാര്‍

ന്യൂ​ഡ​ല്‍ഹി: ആ​ധു​നി​ക യു​ദ്ധ​ത​ന്ത്ര​ങ്ങ​ളി​ല്‍ ഡ്രോ​ണു​ക​ള്‍ നി​ര്‍ണാ​യ​ക​മാ​യ​തി​നാ​ല്‍ അ​വ​യെ ക​ണ്ടെ​ത്താ​നു​ള്ള മെ​ച്ച​പ്പെ​ട്ട ലോ-​ലെ​വ​ല്‍ ലൈ​റ്റ്‌​വെ​യ്റ്റ് റ​ഡാ​റു​ക​ള്‍ (എ​ല്‍എ​ല്‍എ​ല്‍ആ​ര്‍-​ഐ) വാ​ങ്ങാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​നാ​യി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള എ​ല്‍എ​ല്‍എ​ല്‍ആ​ര്‍-​ഐ വാ​ങ്ങാ​ന്‍ ഭാ​ര​ത് ഇ​ല​ക്‌​ട്രോ​ണി​ക് ലി​മി​റ്റ​ഡു​മാ​യി (ബി​ഇ​എ​ല്‍) 770 കോ​ടി രൂ​പ​യു​ടെ ക​രാ​റി​നാ​ണ് ഇ​ന്ന​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഒ​പ്പി​ട്ട​ത്.

ഫൈ​റ്റ​ര്‍ ജെ​റ്റു​ക​ള്‍ മു​ത​ല്‍ മി​നി, മൈ​ക്രോ ഡ്രോ​ണു​ക​ള്‍വ​രെ ക​ണ്ടെ​ത്താ​നും ട്രാ​ക്ക് ചെ​യ്യാ​നും ക​ഴി​യു​ന്ന എ​ല്‍എ​ല്‍എ​ല്‍ആ​ര്‍-​ഐ എ​ത്തു​ന്ന​തോ​ടെ ആ​ളി​ല്ലാ ഡ്രോ​ണു​ക​ളു​ടെ​യും (യു​എ​എ​സ്) ഭീ​ഷ​ണി​യെ വി​ജ​യ​ക​ര​മാ​യി നേ​രി​ടാ​നും സൈ​ന്യ​ത്തെ പ്രാ​പ്ത​മാ​ക്കും. വ്യോ​മ പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ലെ ത​ദ്ദേശീയ​വ​ത്ക​ര​ണ​ത്തി​ലേ​ക്കു​ള്ള ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പും കൂ​ടി​യാ​ണി​ത്.

ഡി​ആ​ര്‍ഡി​ഒ​യു​ടെ ഇ​ല​ക്്ട്രോ​ണി​ക്‌​സ് ആ​ന്‍ഡ് റ​ഡാ​ര്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് (എ​ല്‍ആ​ര്‍ഡി​ഇ) രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത്, ബി​ഇ​എ​ല്‍ നി​ര്‍മി​ച്ച അ​സ്ലേ​ഷ റ​ഡാ​റി​ന്‍റെ ന​വീ​ക​രി​ച്ച പ​തി​പ്പാ​ണ് എ​ല്‍എ​ല്‍എ​ല്‍ആ​ര്‍-​ഐ. സെ​മി-​ആ​ക്റ്റീ​വ് അ​റേ ആ​ന്‍റി​ന​യു​ള്ള എ​സ്-​ബാ​ന്‍ഡ് 3ഡി ​റ​ഡാ​റാ​ണ് അ​സ്ലേ​ഷ. പു​തി​യ​തി​ല്‍ ഗാ​ലി​യം നൈ​ട്രൈ​ഡ് ആ​ക്ടീ​വ് ഇ​ല​ക്ട്രോ​ണി​ക് സ്‌​കാ​ന്‍ ചെ​യ്ത അ​റേ​സാ​ങ്കേ​തി​ക​വി​ദ്യ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നാ​ല് ഫി​ക്‌​സ​ഡ് ഫേ​സ്ഡ്-​അ​റേ പാ​ന​ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു.
ച​ലി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ 360-ഡി​ഗ്രി ക​വ​റേ​ജും ഇ​ത് ന​ല്‍കു​ന്നു.

Latest News

Corehub Up