Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Limits

ഒ​രാ​ൾ​ക്ക് എ​ത്ര സിം ​കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ക്കാം? ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ;പു​തി​യ നി​യ​മ​ങ്ങ​ൾ ഓ​ഗ​സ്റ്റ് 24 മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​ക​ൾ​ക്ക് സ്വ​ന്തം പേ​രി​ൽ എ​ടു​ക്കാ​വു​ന്ന മൊ​ബൈ​ൽ സിം ​കാ​ർ​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം . അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് ഓ​ഗ​സ്റ്റ് 24 മു​ത​ൽ പു​തി​യ സിം ​കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാ​ൻ ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശം ന​ൽ​കി.

ഒ​രു വ്യ​ക്തി​ക്ക് പ​ര​മാ​വ​ധി ഒ​ൻ​പ​ത് സിം ​കാ​ർ​ഡു​ക​ൾ വ​രെ​യാ​ണ് സ്വ​ന്തം പേ​രി​ൽ എ​ടു​ക്കാ​ൻ സാ​ധി​ക്കു​ക. എ​ന്നാ​ൽ ജ​മ്മു ക​ശ്മീ​ർ, അ​സം, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് പ​ര​മാ​വ​ധി ആ​റ് സിം ​കാ​ർ​ഡു​ക​ൾ മാ​ത്ര​മേ കൈ​വ​ശം വെ​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ.

പു​തി​യ സിം ​എ​ടു​ക്കു​മ്പോ​ൾ നി​ല​വി​ലു​ള്ള മ​റ്റ് ക​ണ​ക്ഷ​നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷാ ഫോ​മി​ൽ വ്യ​ക്ത​മാ​ക്ക​ണം. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ്ലാ​റ്റ്ഫോം, ടെ​ലി​കോം ക​മ്പ​നി​ക​ൾ ഉ​പ​യോ​ഗി​ക്കും. ഓ​ഗ​സ്റ്റ് 23 മു​ത​ൽ ഈ ​പ്ലാ​റ്റ്‌​ഫോ​മി​ൽ ഫോ​ട്ടോ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​വും ല​ഭ്യ​മാ​കും.

അ​ബ​ദ്ധ​വ​ശാ​ൽ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ സിം ​കാ​ർ​ഡു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ടാ​ൽ അ​വ താ​ത്ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കു​മെ​ന്നും ടെ​ലി​കോം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സിം ​കാ​ർ​ഡു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ന​ട​പ​ടി.

Latest News

Corehub Up