Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LinkedInpost

ഫീ​ഡു​ക​ളി​ൽ ഇ​നി എ​ഐ വേ​സ്റ്റു​ക​ൾ വേ​ണ്ട, ലി​ങ്ക്ഡ്ഇ​നി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ

സാ​ൻ ഫ്രാ​ൻ​സി​സ്കോ: സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ള്ള​ട​ക്ക​ങ്ങ​ൾ അ​ഥ​വാ എ​ഐ സ്ലോ​പ്പ്, വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ ഫീ​ച്ച​റു​മാ​യി തൊ​ഴി​ൽ അ​ധി​ഷ്ഠി​ത സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ ലി​ങ്ക്ഡ്ഇ​ൻ.

സ്വ​ന്തം ഫീ​ഡു​ക​ളി​ൽ എ​ഐ നി​ർ​മി​ത​മെ​ന്ന് സം​ശ​യി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ക​ണ്ടാ​ൽ അ​വ ഇ​നി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ന്നെ ഫ്ലാ​ഗ് ചെ​യ്ത് ഒ​ഴി​വാ​ക്കാം. ഉ​പ​യോ​ക്താ​വ് ഒ​രു പോ​സ്റ്റ് 'എ​ഐ സ്ലോ​പ്പ്' ആ​യി മാ​ർ​ക്ക് ചെ​യ്താ​ൽ, അ​ത് പി​ന്നീ​ട് അ​വ​രു​ടെ ഫീ​ഡി​ൽ കാ​ണി​ക്കി​ല്ല. കൂ​ടാ​തെ, പോ​സ്റ്റ് ചെ​യ്ത വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ട് ഡാ​ഷ്‌​ബോ​ർ​ഡ് വ​ഴി "പോ​സ്റ്റ് വ്യാ​ജ​മാ​ണെ​ന്ന് തോ​ന്നാം" എ​ന്ന മു​ന്ന​റി​യി​പ്പ് സ്വ​കാ​ര്യ​മാ​യി ന​ൽ​കു​ന്ന രീ​തി​യും ലി​ങ്ക്ഡ്ഇ​ൻ പ​രീ​ക്ഷി​ക്കും.

"ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്താ​നോ റേ​റ്റ് ചെ​യ്യാ​നോ ലി​ങ്ക്ഡ്ഇ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ഐ ഡി​റ്റ​ക്ട​റു​ക​ൾ വ​ഴി പ​രി​ശോ​ധി​ച്ച് തെ​റ്റാ​യ നി​ഗ​മ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​ന് പ​ക​രം, മ​നു​ഷ്യ​രു​ടെ യ​ഥാ​ർ​ഥ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ത​ന്നെ പോ​സ്റ്റു​ക​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ് ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്," ലി​ങ്ക്ഡ്ഇ​ൻ ചീ​ഫ് പ്രൊ​ഡ​ക്റ്റ് ഓ​ഫീ​സ​ർ ഹ​രി ശ്രീ​നി​വാ​സ​ൻ വ്യ​ക്ത​മാ​ക്കി.

ചാ​റ്റ് ജി​പി​ടി, ക്ലോ​ഡ് , സീ​ഡാ​ൻ​സ് 2.0 തു​ട​ങ്ങി​യ എ​ഐ ടൂ​ളു​ക​ളു​ടെ വ​ര​വോ​ടെ ഇ​ൻ​സ്റ്റാ​ഗ്രാം, ടി​ക് ടോ​ക് എ​ന്നി​വ​യ്ക്ക് സ​മാ​ന​മാ​യി ലി​ങ്ക്ഡ്ഇ​നി​ലും എ​ഐ പോ​സ്റ്റു​ക​ൾ വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചി​രു​ന്നു.​വ്യ​ക്തി​ഗ​ത അ​നു​ഭ​വ​ങ്ങ​ൾ​ക്കും ക​രി​യ​ർ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ലി​ങ്ക്ഡ്ഇ​ൻ പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഇ​ത്ത​രം എ​ഐ 'വേ​സ്റ്റു​ക​ൾ' ഉ​പ​യോ​ക്താ​ക്ക​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്.

പാ​ൻ​ഗ്രാം എ​ന്ന റി​സ​ർ​ച്ച് ഏ​ജ​ൻ​സി​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ നാ​ലി​ൽ ഒ​ന്ന് ദൈ​ർ​ഘ്യ​മേ​റി​യ പോ​സ്റ്റു​ക​ളും എ​ഐ നി​ർ​മി​ത​മാ​ണ്. ഇ​തി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗ​വും ലി​ങ്ക്ഡ്ഇ​നി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

പു​തി​യ മാ​റ്റ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, പോ​സ്റ്റു​ക​ൾ ത​യ്യാ​റാ​ക്കു​മ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന എ​ൻ​ഹാ​ൻ​സ് വി​ത്ത് എ​ഐ എ​ന്ന ഓ​പ്ഷ​ൻ ലി​ങ്ക്ഡ്ഇ​ൻ നീ​ക്കം ചെ​യ്തു. ഇ​തി​ന് പ​ക​രം ഉ​ള്ള​ട​ക്കം മാ​റ്റാ​തെ വ്യാ​ക​ര​ണ തി​രു​ത്ത​ലു​ക​ൾ മാ​ത്രം വ​രു​ത്തു​ന്ന പു​തി​യ പ്രൂ​ഫ് റീ​ഡിം​ഗ് ഫീ​ച്ച​ർ ലി​ങ്ക്ഡ്ഇ​ൻ അ​വ​ത​രി​പ്പി​ക്കും.

Latest News

Corehub Up