നടുവിൽ: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആലക്കോട് എക്സൈസ് നടത്തിയ പരിശോധനയിൽ പാലേരിത്തട്ടിൽ നിന്ന് 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ.
ന്യൂ നടുവിൽ ഉത്തൂരിലെ ശ്യാംകുമാറിനെ (41)യാണ് അറസ്റ്റ് ചെയ്തത്. ആലക്കോട് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. അഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിലാണ് പ്രതിയ പിടിയിലായത്. അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ എം. മുനീറ, വി. ധനേഷ്, ജിതിൻ ആന്റണി, പി. ജി. വിഷ്ണു എന്നിവരും പങ്കെടുത്തു.