Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Live By Beauty

മ​​​​നു​​​​ഷ്യ​​​​ൻ സൗ​​​​ന്ദ​​​​ര്യം​​​കൊ​​​​ണ്ടും ജീ​​​​വി​​​​ക്കു​​​​ന്നു

തീ​​​​വ്ര​​​​മാ​​​​യി ആ​​​​ഗ്ര​​​​ഹി​​​​ച്ചാ​​​​ലേ എ​​​​ന്തെ​​​​ങ്കി​​​​ലും നേ​​​​ടാ​​​​നൊ​​​​ക്കൂ. ​ഒ​​​​രു പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​ക​​​​ണ​​​​മെ​​​​ന്ന്, ഗാ​​​​യ​​​​ക​​​​നാ​​​​ക​​​​ണ​​​​മെ​​​​ന്ന്, ചി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​ക​​​​ണ​​​​മെ​​​​ന്ന്, ന​​​​ട​​​​നാ​​​​ക​​​​ണ​​​​മെ​​​​ന്ന്, എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് അ​​​​ത് സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്. വെ​​​​റു​​​​തെ ആ​​​​ഗ്ര​​​​ഹി​​​​ച്ചാ​​​​ൽ പോ​​​​രാ, തീ​​​​വ്ര​​​​മാ​​​​യി പ​​​​രി​​​​ശ്ര​​​​മി​​​​ക്ക​​​​ണം. അ​​​​തി​​​​ൽ​​​നി​​​​ന്ന് ന​​​​മ്മെ പി​​​​ന്തി​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​രു വ​​​​സ്തു​​​​വി​​​​നെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​ത്.

തീ​​​​വ്ര​​​​മാ​​​​യ അ​​​​ഭി​​​​ലാ​​​​ഷ​​​​മു​​​​ള്ള​​​​പ്പോ​​​​ൾ ന​​​​മു​​​​ക്ക് ഒ​​​​രു പ്ര​​​​ത്യേ​​​​ക മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. അ​​​​തി​​​​നു​​​​വേ​​​​ണ്ടി സ​​​​ഹി​​​​ക്കാ​​​​നും പൊ​​​​റു​​​​ക്കാ​​​​നും ത​​​​യാ​​​​റാ​​​​കും. പ​​​​ല​​​​തും ന​​​ഷ്‌​​​ട​​​പ്പെ​​​​ട്ടാ​​​​ലും ഇ​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​ത് കി​​​​ട്ടാ​​​​ൻ വേ​​​​ണ്ടി മ​​​​നഃ​​​ക്ലേശ​​​​മി​​​​ല്ലാ​​​​തെ പ​​​​ണി​​​​യെ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കും.​ ജീ​​​​വി​​​​ത​​​​ത്തി​​​​ന് അ​​​​ർ​​​​ഥ​​​​മി​​​​ല്ലാ​​​​ത്ത​​​​തു കൊ​​​​ണ്ട്, ഒ​​​​ര​​​​ർ​​​​ഥം ക​​​​ണ്ടു​​​​പി​​​​ടി​​​​ക്കാ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​വ​​​​രാ​​​​ണ് എ​​​​ന്തെ​​​​ങ്കി​​​​ലു​​​​മാ​​​​യി​​​​ത്തീ​​​​രു​​​​ന്ന​​​​ത്.

ഒ​​​​രു പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള​​​​തു​​​​കൊ​​​​ണ്ട് ആ​​​​ർ​​​​ക്കും എ​​​​ന്തും നേ​​​​ടാ​​​​നൊ​​​​ക്കി​​​​ല്ല. ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും പ്ര​​​​യ​​​​ത്ന​​​​മാ​​​​ണ് പ്ര​​​​ധാ​​​​നം. ജീ​​​​വി​​​​ത​​​​ത്തി​​​​ന് അ​​​​ർ​​​​ഥ​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ പാ​​​​ടു​​​​പെ​​​​ടു​​​​ന്ന​​​​വ​​​​ർ ക​​​​ല സൃ​​​ഷ്‌​​​ടി​​​​ക്കു​​​​ന്നു. ജീ​​​​വി​​​​ത​​​​ത്തി​​​​ൽ സ​​​​ത്യം ക​​​​ണ്ടെ​​​​ത്താ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഗ​​​​ലീ​​​​ലി​​​​യോ​​​യെ​​​പോ​​​​ലെ സ​​​​ത്യ​​​​ത്തി​​​​നു​​​വേ​​​​ണ്ടി എ​​​​ന്തും ചെ​​​​യ്യാ​​​​ൻ മ​​​​ന​​​​സു​​​​ള്ള​​​​വ​​​​രാ​​​​യി മാ​​​​റും.​ ഇ​​​​ത് ജീ​​​​വി​​​​ത​​​​പ്രേ​​​​മ​​​​മാ​​​​ണ്. ജീ​​​​വി​​​​ത​​​​ത്തോ​​​​ടു​​​​ള്ള പ്രേ​​​​മ​​​​മെ​​​​ന്നാ​​​​ൽ ദു​​​​രാ​​​​ഗ്ര​​​​ഹ​​​​മ​​​​ല്ല, സ​​​​മ്പ​​​​ത്ത് വാ​​​​രി​​​​ക്കൂ​​​​ട്ട​​​​ല​​​​ല്ല -ജീ​​​​വി​​​​ത​​​​ത്തി​​​ന്‍റെ അ​​​​ർ​​​​ഥം ഗ്ര​​​​ഹി​​​​ക്കാ​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹ​​​​മാ​​​​ണ്.

ബ്രി​​​​ട്ടീ​​​​ഷ് ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നും സാ​​​​ഹി​​​​ത്യ​​​​പ​​​​ണ്ഡി​​​​ത​​​​നു​​​​മാ​​​​യ സി.​​​​എ​​​​സ്. ലെവി​​​​സ് (1898-1963) "ദ് ​​​​വെ​​​​യ്റ്റ് ഓ​​​​ഫ് ഗ്ളോ​​​​റി ആ​​​​ൻ​​​​ഡ് അ​​​​ദ​​​​ർ അ​​​​ഡ്ര​​​​സ​​​​സ്' എ​​​​ന്ന കൃ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്, എ​​​​ല്ലാം തി​​​​ക​​​​ഞ്ഞി​​​​ട്ട് അ​​​​ർ​​​ഥ​​​വ​​​​ത്താ​​​​യ എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യാ​​​​ൻ സ​​​​മ​​​​യം ക​​​​ണ്ടെ​​​​ത്താ​​​​മെ​​​​ന്ന് വി​​​​ചാ​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്ന്. അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു സ​​​​മ​​​​യ​​​​മി​​​​ല്ല.

ജീ​​​​വി​​​​ത​​​​ത്തി​​​​ൽ താ​​​​ര​​​​ത​​​​മ്യേ​​​​ന മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​ല്ലാം അ​​​​സാ​​​​ധാ​​​​ര​​​​ണ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ക്കി​​​​യ​​​​വ​​​​രാ​​​​ണ്. ന​​​​മ്മേക്കാ​​​​ൾ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട മ​​​​റ്റൊ​​​​ന്നി​​​​നു​​​വേ​​​​ണ്ടി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​ക​​​​രം ന​​​​മ്മെ​​​​ത്ത​​​​ന്നെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണ് വേ​​​​ണ്ട​​​​ത്. ​ന​​​​മ്മ​​​​ളാ​​​​ക​​​​ട്ടെ വ​​​​ള​​​​രെ അ​​​​സം​​​​സ്കൃ​​​​ത​​​​മാ​​​​ണ്.​ നാം ​​​നി​​​​റ​​​​യെ വൈ​​​​രു​​​ധ്യ​​​​ങ്ങ​​​​ളു​​​​ള്ള ഒ​​​​രു ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യി​​​​രി​​​​ക്കെ അ​​​​തി​​​​ൽ​​​നി​​​​ന്ന് ഒ​​​​രി​​​​ടം വൃ​​​​ത്തി​​​​യാ​​​​ക്കി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​ഭി​​​​കാ​​​​മ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

ദൈ​​​​വം എ​​​​ല്ലാ​​​​യി​​​​ട​​​​ത്തു​​​​മു​​​​ണ്ട്.​ ഒ​​​​രു വി​​​​ശ്വാ​​​​സി​​​​ക്ക് ദൈ​​​​വ​​​​ത്തെ എ​​​​വി​​​​ടെ​​​​യും കാ​​​​ണാം. പ്രാ​​​​പ​​​​ഞ്ചി​​​​ക​​​​മാ​​​​യ സ​​​​മ​​​​യ​​​​ക്ര​​​​മ​​​​വും ച​​​​ല​​​​ന​​​​നി​​​​യ​​​​മ​​​​വും നോ​​​​ക്കു​​​​മ്പോ​​​​ൾ ദൈ​​​​വ​​​​ത്തി​​​​ന് എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും അ​​​​ദൃ​​​​ശ്യ​​​​മാ​​​​യി​​​​ട്ടാ​​​​ണെ​​​​ങ്കി​​​​ലും സ​​​​ന്നി​​​​ഹി​​​​ത​​​​മാ​​​​കാ​​​​തെ ത​​​​ര​​​​മി​​​​ല്ല. ദൈ​​​​വം എ​​​​ല്ലാ​​​​യി​​​​ട​​​​ത്തു​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും ദ​​​​യ എ​​​​വി​​​​ടെ​​​​യു​​​​മി​​​​ല്ല. അ​​​​തി​​​​നു​​​വേ​​​​ണ്ടി പ​​​​ല​​​​രോ​​​​ടും യാ​​​​ചി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു. വ​​​​ള​​​​രെ ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​ണ് ദ​​​​യ​​​​യെ ക​​​​ണ്ടു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത്. ഒ​​​​രി​​​​ട​​​​ത്തും അ​​​​ത് പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​ത് തീ​​​​ർ​​​​ത്തും അ​​​​ദൃ​​​​ശ്യ​​​​മാ​​​​ണ്.

എ​​​​ന്നാ​​​​ൽ മ​​​​നു​​​​ഷ്യ​​​​നി​​​​ൽ ദ​​​​യ​​​​യു​​​​ണ്ട്. അ​​​​വ​​​​ൻ വി​​​​ശ​​​​ക്കു​​​​ന്ന ഒ​​​​രു ജീ​​​​വി​​​​ക്ക് ഭ​​​​ക്ഷ​​​​ണം കൊ​​​​ടു​​​​ക്കും, ആ​​​​ശ്ര​​​​യം കൊ​​​​ടു​​​​ക്കും. അ​​​​തൊ​​​​ക്കെ ന​​​​മു​​​​ക്ക് കാ​​​​ണാ​​​​വു​​​​ന്ന​​​​താ​​​​ണ്. പ​​​​ക്ഷേ വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്ക് ദ​​​​യ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല. സ്നേ​​​​ഹി​​​​ത​​​​ർ, ബ​​​​ന്ധു​​​​ക്ക​​​​ൾ, പ്ര​​​​ണ​​​​യി​​​​ക​​​​ൾ, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രൊ​​​​ക്കെ ദ​​​​യ കാ​​​​ണി​​​​ക്കാ​​​​തെ ഒ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​​​ചാ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ണ്ട്. ദ​​​​യ ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ടാ​​​​ണ​​​​ല്ലോ പ​​​​ല​​​​രും അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി പ്ര​​​​കോ​​​​പി​​​​ത​​​​രാ​​​​യി ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഭ​​​​ക്ഷ​​​​ണ​​​​ത്തോ​​​​ടൊ​​​​പ്പം വി​​​​ള​​​​മ്പി​​​​യ നാ​​​​ര​​​​ങ്ങ​​​​യി​​​​ൽ നീ​​​​ര് കു​​​​റ​​​​ഞ്ഞു​​​​വെ​​​​ന്ന​​​​തി​​​ന്‍റെ പേ​​​​രി​​​​ൽ ഒ​​​​രു ഹോ​​​​ട്ട​​​​ൽ അ​​​​ടി​​​​ച്ചു​​​​ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തും സൈ​​​​ഡ് കൊ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞ് ബ​​​​സ് ഡ്രൈ​​​​വ​​​​റെ ത​​​​ട​​​​ഞ്ഞു താ​​​​ഴെ​​​​യി​​​​റ​​​​ക്കി മ​​​​ർ​​​ദി​​​​ക്കു​​​​ന്ന​​​​തും മ​​​​നു​​​​ഷ്യ​​​​രി​​​​ൽ ദ​​​​യ ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട​​​​ല്ല;​ അ​​​​ത് അ​​​​ദൃ​​​​ശ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണ്.

ദ​​​​യ ഉ​​​​ൾ​​​​വ​​​​ലി​​​​ഞ്ഞു പോ​​​​യി​​​​രി​​​​ക്കു​​​​ന്നു. ദ​​​​യ​​​​യെ ഉ​​​​ള്ളി​​​​ൽ​​​ചെ​​​​ന്ന് ക​​​​ണ്ടു​​​​പി​​​​ടി​​​​ക്ക​​​​ണം. ഇ​​​​ത് ഒ​​​​രു വ​​​​ലി​​​​യ ഏ​​​​ണി പ്ലാ​​​​വി​​​​ൽ ചാ​​​​രി​​​വ​​​​ച്ച് ച​​​​ക്ക പ​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കാ​​​​ൾ പ്ര​​​​യാ​​​​സ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന​​​​റി​​​​യാം. എ​​​​ങ്കി​​​​ലും ന​​​​മു​​​​ക്ക് ശ്ര​​​​മി​​​​ക്കാം. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ​​​​ല്ലോ സ്വ​​​​ന്തം ജീ​​​​വി​​​​ത​​​​ത്തി​​​​ന് അ​​​​ർ​​​​ഥം കൊ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

മ​​​​നു​​​​ഷ്യ​​​​ർ സ​​​​ത്യ​​​​ത്തെ​​​​യും സൗ​​​​ന്ദ​​​​ര്യ​​​​ത്തെ​​​​യും എ​​​​ന്നും ആ​​​​രാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ന​​​​ല്ലൊ​​​​രു തു​​​​ക ബാ​​​​ങ്കി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ​​​​യോ സൗ​​​​ന്ദ​​​​ര്യ​​​​മു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​യെ കി​​​​ട്ടു​​​​ന്ന​​​​തു​​​​വ​​​​രെ​​​​യോ മ​​​​നു​​​​ഷ്യ​​​​ർ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ല്ലാം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചി​​​​ട്ട​​​​ല്ല ന​​​​മ്മ​​​​ൾ ഇ​​​​തൊ​​​​ക്കെ നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ങ്ങ​​​​നെ ചെ​​​​യ്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ നാം ​​​​പ്രാ​​​​കൃ​​​​ത​​​​രാ​​​​യി​​​ത​​​​ന്നെ തു​​​​ട​​​​രു​​​​മാ​​​​യി​​​​രു​​​​ന്നു, ഷേ​​​​ക്സ്പി​​​​യ​​​​റു​​​​ടെ നാ​​​​ട​​​​ക​​​​ങ്ങ​​​​ൾ ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ന​​​​റി​​​​യാ​​​​തെ, മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​ഖ്ബാ​​​​ലി​​​​ന്‍റെ ക​​​​വി​​​​ത​​​​ക​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​നാ​​​​കാ​​​​തെ. താ​​​​ജ്മ​​​​ഹ​​​​ലും ഈ​​​​ഫ​​​​ൽ ട​​​​വ​​​​റും നി​​​​ർ​​​​മി​​​​ച്ച​​​​ത്, മ​​​​നു​​​​ഷ്യ​​​​ർ അ​​​​പ്പം കൊ​​​​ണ്ട് മാ​​​​ത്ര​​​​മ​​​​ല്ല സൗ​​​​ന്ദ​​​​ര്യം​​​കൊ​​​​ണ്ടും ജീ​​​​വി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​നു തെ​​​​ളി​​​​വാ​​​​ണ്.

ഏ​​​​റ്റ​​​​വും ന​​​​ല്ല​​​​ത്, ആ​​​​ന​​​​ന്ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഭാ​​​​വ​​​​ന ചെ​​​​യ്യു​​​​ന്ന​​​​ത്, ന​​​​മ്മെ ജീ​​​​വി​​​​പ്പി​​​​ക്കു​​​​ന്നു. ജീ​​​​വി​​​​തം അ​​​​ത്ര സാ​​​​ധാ​​​​ര​​​​ണ​​​​മ​​​​ല്ല;​ ലെവിസ് എ​​​​ഴു​​​​തു​​​​ന്നു​​​​ണ്ട്. യു​​​​ദ്ധ​​​​കാ​​​​ല​​​​ത്തെ​​​​യാ​​​​ണ് പ​​​​ല​​​​പ്പോ​​​​ഴും അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​ഘ​​​​ട്ട​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്താ​​​​റു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ ജീ​​​​വി​​​​തം എ​​​​പ്പോ​​​​ഴും യു​​​​ദ്ധ​​​​സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തെ നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്. ജീ​​​​വി​​​​ത​​​​ത്തി​​​​ലെ ആ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു എ​​​​തി​​​​ർ​​​​പ​​​​ക്ഷ​​​​വു​​​​മു​​​​ണ്ട്. എ​​​​ല്ലാ​​​​വ​​​​രും അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല.

ഗു​​​​സ്താ​​​​വ് ഈ​​​​ഫ​​​​ൽ എ​​​​ന്ന എ​​​​ൻ​​​ജി​​​നി​​​​യ​​​​റു​​​​ടെ ക​​​​മ്പ​​​​നി​​​​യാ​​​​ണ് പാ​​​​രീ​​​​സി​​​​ൽ ഈ​​​​ഫ​​​​ൽ ട​​​​വ​​​​ർ (1889)നി​​​​ർ​​​​മി​​​ച്ച​​​ത്. മു​​​​ന്നൂ​​​​റ് മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള ട​​​​വ​​​​ർ ഫ്ര​​​​ഞ്ച് വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ നൂ​​​​റാം വാ​​​​ർ​​​​ഷി​​​​കം പ്ര​​​​മാ​​​​ണി​​​​ച്ചാ​​​​ണ് പ​​​​ണി​​​​ത​​​​ത്. പ​​​​തി​​​​നെ​​​​ണ്ണാ​​​​യി​​​​രം ഉ​​​​രു​​​​ക്കു​​​പാ​​​​ളി​​​​ക​​​​ൾ വേ​​​​ണ്ടി​​​​വ​​​​ന്ന ട​​​​വ​​​​റി​​​​ന് നാ​​​​ല് നി​​​​ല​​​​യു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ ഉ​​​​രു​​​​ക്കും പ്ര​​​​യ​​​​ത്ന​​​​വും പാ​​​​ഴാ​​​​ക്കി ക​​​​ള​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ചി​​​​ല​​​​ർ ല​​​​ഹ​​​​ള​​​​യു​​​​ണ്ടാ​​​​ക്കി. പ​​​​ക്ഷേ അ​​​​ത് ആ ​​​​എ​​​​ൻ​​​ജി​​​നി​​​​യ​​​​റു​​​​ടെ ദീ​​​​ർ​​​​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ അ​​​​ത് ഫ്ര​​​​ഞ്ച് ജ​​​​ന​​​​ത​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​ണ്. ജീ​​​​വി​​​​ത​​​​ത്തെ മ​​​​ഹ​​​​ത്താ​​​​യ സൗ​​​​ന്ദ​​​​ര്യ​​​​മാ​​​​യി അ​​​​ഭി​​​​ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​ണ് നാം ​​​​ക​​​​ണ്ട​​​​ത്.

അ​​​​തു​​​​പോ​​​​ലെ നാം ​​​​എ​​​​ഴു​​​​തു​​​​ക​​​​യോ വ​​​​ര​​​​യ്ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​മ്പോ​​​​ൾ എ​​​​ല്ലാ​​​​വ​​​​രും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നി​​​​ല്ല. ന​​​​മ്മെ സ്നേ​​​​ഹി​​​​ച്ച​​​​വ​​​​രോ പ​​​​ഠി​​​​പ്പി​​​​ച്ച​​​​വ​​​​രോ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​രോ പൂ​​​​ർ​​​​ണ​​​​മാ​​​​യി അ​​​​തി​​​​നോ​​​​ട് യോ​​​​ജി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല. ആ ​​​കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞ് സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​മാ​​​​യ ല​​​​ക്ഷ്യം ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യാ​​​​ൻ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​മു​​​​ന്നേ അ​​​​ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണം തേ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ണ്ട്. ലി​​​​വി​​​​സ് എ​​​​ഴു​​​​തു​​​​ന്നു: ""അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും വ​​​​രി​​​​ല്ല.''

പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മി​​​​ല്ല എ​​​​ന്ന് മു​​​​ൻ​​​​കൂ​​​​ട്ടി വി​​​​ചാ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ണ്ട്. അ​​​​വ​​​​ർ ഭാ​​​​വി​​​​യെ ദൈ​​​​വ​​​​ത്തി​​​​നു വി​​​​ടു​​​​ക​​​​യാ​​​​ണ് ചെ​​​​യ്യേ​​​​ണ്ട​​​​ത്. അ​​​​ങ്ങ​​​​നെ മ​​​​ന​​​​സി​​​ന്‍റെ ശാ​​​​ന്ത​​​​ത നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക. ന​​​​മ്മെ കു​​​​ഴ​​​​യ്ക്കു​​​​ന്ന ചി​​​​ല പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ൽ കു​​​​റ​​​​ച്ചു​​​സ​​​​മ​​​​യ​​​​ത്തേ​​​​ക്ക് സ്വ​​​​ച്ഛ​​​​മാ​​​​യി​​​​രു​​​​ന്ന് അ​​​​തി​​​​ന് പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന് ആ​​​​ലോ​​​​ചി​​​​ക്കു​​​​ക. നി​​​​ങ്ങ​​​​ളു​​​​ടെ ക​​​​ർ​​​​മ​​​മേ​​​​ഖ​​​​ല​​​​കൊ​​​​ണ്ട് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ങ്കി​​​​ൽ പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​ന്‍റെ തോ​​​​തും സ​​​​മ​​​​യ​​​​വും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു നോ​​​​ക്കു​​​​ക.

നി​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​രി​​​​ക്ക​​​​ലും പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ങ്കി​​​​ൽ ദൈ​​​​വ​​​​ത്തി​​​​ന് വി​​​​ടു​​​​ക. വെ​​​​റു​​​​തെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി പി​​​​രി​​​​മു​​​​റു​​​​ക്കം ഏ​​​​റ്റെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം ഈ ​​​​വ​​​​ർ​​​​ത്ത​​​​മാ​​​​ന​​​​കാ​​​​ല​​​​ത്തെ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​രു​​​​ത്. അ​​​​ത് മാ​​​​ത്ര​​​​മേ നി​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​യി​​​​ലു​​​​ള്ളൂ.​ ഈ ​​​ലോ​​​​ക​​​​ത്തെ പ്ര​​​​തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ നി​​​​ങ്ങ​​​​ളെ പി​​​​ന്തി​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും നി​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​ങ്ങ​​​​ളെ​​​ത​​​​ന്നെ സ്നേ​​​​ഹി​​​​ക്കാ​​​​നാ​​​​കും; കൈ​​​​വി​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​വും. ലെ​​​​വി​​​​സ് പ​​​​റ​​​​യു​​​​ന്നു, ""ക​​​​ർ​​​​ത്താ​​​​വി​​​​നെ'' പോ​​​​ലെ നി​​​​ര​​​​ന്ത​​​​രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക. ഒ​​​​രു പ്ര​​​​ശ്ന​​​​ത്തെ സ്ഥി​​​​ര​​​​മാ​​​​യ ആ​​​​ധി​​​​യാ​​​​യി മ​​​​ന​​​സി​​​​ൽ കു​​​​ടി​​​​യി​​​​രു​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്ക് പു​​​​തി​​​​യ പ്ര​​​​ശ്നം വ​​​​രു​​​​മ്പോ​​​​ൾ അ​​​​തി​​​​നോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല; അ​​​​വ​​​​ർ ക​​​​ല്ലു​​​​പോ​​​​ലെ നി​​​​സ​​​​ഹാ​​​​യ​​​​മാ​​​​കും. എ​​​​ന്തെ​​​​ന്നാ​​​​ൽ, നേ​​​​ര​​​​ത്തെ അ​​​​വ​​​​ർ ഒ​​​​രു തീ​​​​യു​​​​ണ്ട മ​​​​ന​​​സി​​​ൽ വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ​​​​ല്ലോ.

Latest News

Corehub Up