ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർഥം "സ്വർഗീയ നാദം' സംഘടിപ്പിക്കുന്ന "സാധു കീർത്തനം' ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് വെള്ളിയാഴ്ച നടക്കും.
സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ (മൂത്തമ്പാക്കൽ ഇടയാറന്മുള) കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ ആണ് ഈ "ഫേസ് ടു ഫേസ്' പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്.
പി.വി. വർഗീസിന്റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ജോർജ് വർഗീസ് സമാപന പ്രാർഥന നിർവഹിക്കും. സണ്ണി, സാജു, ജോമോൻ, അജി, ഷിബു തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം ഷീബ, ഷൈനി, ബീന, ഇഷ വിനീഷ്, ക്രിസ്റ്റ എന്നിവരും സംഗീത പരിപാടിയിൽ അണിനിരക്കും.
സംഗീതത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ ഓർമകൾ പുതുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
തീയതി: ഏപ്രിൽ 24, വെള്ളിയാഴ്ച,സമയം: 08:15 PM (ഇഎസ്ടി) 07:15 PM (ഡാളസ് സമയം) 05:45 AM (ഇന്ത്യൻ സമയം - ശനിയാഴ്ച).
പ്ലാറ്റ്ഫോം: സൂം വഴി തത്സമയം. Meeting ID: 769 374 4841, Passcode: music.