x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ധു കൊ​ച്ചു​ഞ്ഞ് ഉ​പ​ദേ​ശി സ്മ​ര​ണ​യി​ൽ "സാ​ധു കീ​ർ​ത്ത​നം' സം​ഗീ​ത വി​രു​ന്ന് 24ന്

പി.​പി. ചെ​റി​യാ​ൻ
Published: April 20, 2026 11:48 AM IST | Updated: April 20, 2026 11:48 AM IST

ഡാ​ള​സ്: പ്ര​ശ​സ്ത ക്രൈ​സ്ത​വ പ്ര​സം​ഗ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്ന സാ​ധു കൊ​ച്ചു​ഞ്ഞ് ഉ​പ​ദേ​ശി​യു​ടെ സ്മ​ര​ണാ​ർ​ഥം "സ്വ​ർ​ഗീ​യ നാ​ദം' സം​ഘ​ടി​പ്പി​ക്കു​ന്ന "സാ​ധു കീ​ർ​ത്ത​നം' ലൈ​വ് സ്ട്രീ​മിം​ഗ് മ്യൂ​സി​ക് ക​ൺ​സേ​ർ​ട്ട് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

സാ​ധു കൊ​ച്ചു​ഞ്ഞ് ഉ​പ​ദേ​ശി​യു​ടെ (മൂ​ത്ത​മ്പാ​ക്ക​ൽ ഇ​ട​യാ​റ​ന്മു​ള) കൊ​ച്ചു​മ​ക​ന്‍റെ മ​ക​നാ​യ അ​നീ​ഷ് ബെ​ഞ്ച​മി​ൻ ആ​ണ് ഈ "​ഫേ​സ് ടു ​ഫേ​സ്' പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന​ത്.

പി.​വി. വ​ർ​ഗീ​സി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ ജോ​ർ​ജ് വ​ർ​ഗീ​സ് സ​മാ​പ​ന പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കും. സ​ണ്ണി, സാ​ജു, ജോ​മോ​ൻ, അ​ജി, ഷി​ബു തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ​ക്കൊ​പ്പം ഷീ​ബ, ഷൈ​നി, ബീ​ന, ഇ​ഷ വി​നീ​ഷ്, ക്രി​സ്റ്റ എ​ന്നി​വ​രും സം​ഗീ​ത പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ക്കും.

സം​ഗീ​ത​ത്തി​ലൂ​ടെ​യും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ലൂ​ടെ​യും സാ​ധു കൊ​ച്ചു​ഞ്ഞ് ഉ​പ​ദേ​ശി​യു​ടെ ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

തീ​യ​തി: ഏ​പ്രി​ൽ 24, വെ​ള്ളി​യാ​ഴ്ച,സ​മ​യം: 08:15 PM (ഇഎസ്‌ടി) 07:15 PM (ഡാളസ് സമയം) 05:45 AM (ഇ​ന്ത്യ​ൻ സ​മ​യം - ശ​നി​യാ​ഴ്ച).

പ്ലാ​റ്റ്‌​ഫോം: സൂം ​വ​ഴി ത​ത്സ​മ​യം. Meeting ID: 769 374 4841, Passcode: music.

Tags : Sadhu Kochoonju Upadesi Sadhu Keerthanam live music show

Recent News

Corehub Up