കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ ഫണ്ട് നല്‍കാതെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് കെ.എന്‍. ബാലഗോപാല്‍ എംഎൽഎ ആരോപിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൊല്ലം കോര്പ്പറേഷന് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പക്കല്‍ പണമുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും ഇതുമൂലം വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും അവതാളത്തിലായി. പ്രളയഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഡ്വ. വിനീത വിന്‍സെന്റ് അധ്യക്ഷയായി. എ.എം. ഇക്ബാല്‍ സ്വാഗതം പറഞ്ഞു. ചിന്താ ജെറോം, വി.കെ. അനിരുദ്ധന്, എം.നൗഷാദ്, കെ. വരദരാജന്, സി. ബാബു, എച്ച്. ബേസില്‍ ലാല്‍, എസ്. പുഷ്പരാജന്‍, കോര്പറേഷന് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.