x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍: കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍

വെബ് ഡെസ്ക്
Published: August 5, 2026 04:29 AM IST | Updated: August 5, 2026 04:29 AM IST

കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍

കൊ​ല്ലം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ഫ​ണ്ട് ന​ല്‍​കാ​തെ പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രെ​ന്ന് കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എംഎൽഎ ആ​രോ​പി​ച്ചു.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ല്‍​ഡി​എ​ഫ് കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ര്‍​ക്കാ​രി​ന്‍റെ പ​ക്ക​ല്‍ പ​ണ​മു​ണ്ടാ​യി​ട്ടും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്നി​ല്ലെ​ന്നും ഇ​തു​മൂ​ലം വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക്ഷേ​മ പ​ദ്ധ​തി​ക​ളും അ​വ​താ​ള​ത്തി​ലാ​യി. പ്ര​ള​യ​ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ഡ്വ. വി​നീ​ത വി​ന്‍​സെ​ന്റ് അ​ധ്യ​ക്ഷ​യാ​യി. എ.​എം. ഇ​ക്ബാ​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ചി​ന്താ ജെ​റോം, വി.​കെ. അ​നി​രു​ദ്ധ​ന്‍, എം.​നൗ​ഷാ​ദ്, കെ. ​വ​ര​ദ​രാ​ജ​ന്‍, സി. ​ബാ​ബു, എ​ച്ച്. ബേ​സി​ല്‍ ലാ​ല്‍, എ​സ്. പു​ഷ്പ​രാ​ജ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News local institutions in crisis

Recent News

Corehub Up