x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം 2026 ആ​ക​ര്‍​ഷ​ക​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും: ക​ള​ക്‌ടര്‍

വെബ് ഡെസ്ക്
Published: August 5, 2026 04:37 AM IST | Updated: August 5, 2026 04:37 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം താ​ലൂ​ക്ക്-​പ​ഞ്ചാ​യ​ത്ത്-​മു​ന്‍​സി​പ്പാ​ലി​റ്റി ത​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച് ആ​ക​ര്‍​ഷ​ക​മാ​ക്കു​മെ​ന്ന് ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ്. ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന പ്ര​ത്യേ​ക​യോ​ഗ​ത്തി​ലാ​ണ് ആ​നി ജൂ​ല തോ​മ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ന​ത്തി​നാ​യി ജി​ല്ല​യി​ലെ മ​ന്ത്രി​മാ​ര്‍, മേ​യ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ എ​ന്നി​വ​ര​ട​ങ്ങി​യ സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. 24 മു​ത​ല്‍ 30 വ​രെ​യാ​ണ് പ​രി​പാ​ടി​ക​ള്‍.

ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന സ​മ്മേ​ള​ന​ങ്ങ​ള്‍ കൊ​ല്ലം ബീ​ച്ചി​ലും ന​ഗ​ര​ത്തി​ലെ പ​രി​പാ​ടി​ക​ള്‍ തി​രു​മു​ല്ല​വാ​രം, ആ​ശ്രാ​മം ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ത്തും. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ സാം​ബ്രാ​ണി​കൊ​ടി​യി​ലും മ​ണ്‍​റോ​തു​രു​ത്തി​ലും പ​രി​പാ​ടി​ക​ളു​ണ്ടാ​കും. പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ര്‍​ക്കും വേ​ദി​യൊ​രു​ക്കും. പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് ഓ​ഗ​സ്റ്റ് 10 വ​രെ അ​പേ​ക്ഷി​ക്കാം.

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്ര​തി​നി​ധി ബി. ​ത്രി​ദീ​പ്കു​മാ​ര്‍, ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ​യു​ടെ പ്ര​തി​നി​ധി അ​രു​ണ്‍ ഗോ​വി​ന്ദ്, രാ​ഷ്‌ട്രീയ​ക​ക്ഷി നേ​താ​ക്ക​ളാ​യ സൂ​ര​ജ് ര​വി, കൈ​പ്പു​ഴ വി. ​റാം​മോ​ഹ​ന്‍, എ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഈ​ച്ചം​വീ​ട്ടി​ല്‍ ന​യാ​സ് മു​ഹ​മ്മ​ദ്, ജി. ​ആ​ന​ന്ദ​ന്‍, എ​സ്. പ്ര​ശാ​ന്ത്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Onam 2026

Recent News

Corehub Up